കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രന്‍ ശക്തന്‍; മാറ്റുമെന്ന പ്രചാരണം തെറ്റ്... വിശദീകരിച്ച് പ്രകാശ് ജാവ്‌ദേകര്‍

Google Oneindia Malayalam News

കൊച്ചി: മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്ത ബിജെപിക്ക് ഒന്നിന് പിറകെ ഒന്നായി തിരിച്ചടി കിട്ടുന്ന സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ മാറ്റുമെന്ന പ്രചാരണം തള്ളി ബിജെപി. അത് വ്യാജമായ പ്രചാരണമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് പ്രകാശ് ജാവ്‌ദേകര്‍ പറഞ്ഞു. സുരേന്ദ്രന്‍ ശക്തനായ നേതാവാണ്. പൊരുതുന്ന വ്യക്തിയാണ്. അദ്ദേഹത്തെ മാറ്റുമെന്ന പ്രചാരണം തെറ്റാണ്. ഒരു നേതാവിനെയും മാറ്റില്ലെന്നും ജാവ്‌ദേക്കര്‍ പറഞ്ഞു.

k

സംഘടനാ തലത്തില്‍ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കും. ബൂത്ത് മുതല്‍ മുഴുവന്‍ കമ്മിറ്റികളും ശക്തിപ്പെടുത്തും. കെ സുരേന്ദ്രനെ മാറ്റുമെന്ന പ്രചാരണത്തിന് പിന്നില്‍ എല്‍ഡിഎഫും യുഡിഎഫുമാണ്. കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ തന്നെ ബിജെപി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടുമെന്നും പ്രകാശ് ജാവ്‌ദേക്കര്‍ വിശദീകരിച്ചു.

തിരിച്ചുകയറി സ്വര്‍ണവില; 41000 കടന്ന് കുതിക്കുന്നു, യുഎഇയിലും വില കൂടി, ട്രെന്‍ഡ് മാറിതിരിച്ചുകയറി സ്വര്‍ണവില; 41000 കടന്ന് കുതിക്കുന്നു, യുഎഇയിലും വില കൂടി, ട്രെന്‍ഡ് മാറി

കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായ ശേഷം ബിജെപിയിലെ ഒരു വിഭാഗം അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു. ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒതുക്കപ്പെട്ടു എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. പല തവണ സംസ്ഥാനത്തെ നേതാക്കള്‍ ഡല്‍ഹിയിലെത്തി കേന്ദ്ര നേതൃത്വത്തെ കണ്ടു. കേന്ദ്ര പ്രതിനിധികള്‍ സംസ്ഥാനത്ത് വന്ന് സമവായ ചര്‍ച്ചകളും നടത്തി. പാര്‍ട്ടിയില്‍ ഐക്യത്തോടെയുള്ള നീക്കം നടക്കുന്നില്ല എന്ന ആക്ഷേപവും ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു.

പെട്രോള്‍ വില കുത്തനെ താഴേക്ക്!! സൗദി ഉള്‍പ്പെടെ നഷ്ടത്തില്‍; ഗള്‍ഫില്‍ നേട്ടം ഖത്തറിന് മാത്രംപെട്രോള്‍ വില കുത്തനെ താഴേക്ക്!! സൗദി ഉള്‍പ്പെടെ നഷ്ടത്തില്‍; ഗള്‍ഫില്‍ നേട്ടം ഖത്തറിന് മാത്രം

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ കേരളത്തില്‍ മുന്നേറ്റത്തിന് സാധിച്ചില്ല. തൊട്ടുപിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടി നേരിട്ടു. കെ സുരേന്ദ്രന്‍ മല്‍സരിച്ച പത്തനംതിട്ടയിലും മഞ്ചേശ്വരത്തും പരാജയപ്പെട്ടു. നേരത്തെ ജയിച്ച നേമം മണ്ഡലത്തിലും പാര്‍ട്ടി തോറ്റു. ഒട്ടേറെ വിവാദങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ടതും തിരിച്ചടിക്ക് കാരണമായി. പാര്‍ട്ടിക്ക് ഒപ്പം നിന്ന പിസി ജോര്‍ജിനെയും ജനം കൈവിട്ടു.

ഈ സാഹചര്യത്തിലാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന ബിജെപിയെ നയിക്കാന്‍ പുതിയ വ്യക്തി വരുമെന്ന് പ്രചാരണമുണ്ടായത്. സുരേഷ് ഗോപി അധ്യക്ഷനായേക്കുമെന്നും കെ സുരേന്ദ്രനെ മാറ്റുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇത് തള്ളിക്കളയുകയാണ് കേന്ദ്ര നേതൃത്വം ചെയ്തിരിക്കുന്നത്.

English summary
Prakash Javadekar Says That K Surendran Continue As BJP President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X