പുതിയ ഐഐടി കെട്ടിടം യാഥാര്‍ത്ഥ്യമാവുന്നു, ഉദ്ഘാടകനായി പ്രകാശ് ജാവദേക്കര്‍ !!
ഓഗസ്റ്റ് അവസാന വാരത്തിലാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്.
പാലക്കാട് : പുതിയ ഐഐടി കെട്ടിടമെന്ന സ്വപ്‌നം പൂവണിയുന്നു. പാലക്കാട്ടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്. ഓഗസ്റ്റ് അവസാന വാരത്തിലാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്.
ഐഐടിയില്‍ പുതിയ ആര്‍കിടെക്ചര്‍ വിഭാഗം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയ്ക്ക് ഫണ്ട് വിലയിരുത്താനും ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.

താല്‍ക്കാലിക കേന്ദ്രത്തിലാണ് നിലവില്‍ ഐഐടി പ്രവര്‍ത്തിച്ചു വരുന്നത്. കേരളത്തില്‍ സ്‌കൂള്‍ ഓഫ് പ്ലാനിങ്ങ് ആന്‍ഡ് ആര്‍കിടെക്ചര്‍ ആരംഭിക്കുന്ന കാര്യത്തെക്കുറിച്ച് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്‌കൂള്‍ ഓഫ് പ്ലാനിങ്ങിന്റെ കാര്യം നടപ്പിലാക്കുന്നതിന് മുന്‍പ് പാലക്കാട് ഐഐടിയില്‍ ആര്‍കിടെക്ചര്‍ വിഭാഗം ആരംഭിക്കാമെന്ന് അദ്ദേഹം ഉറപ്പു തന്നിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications