Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്‍റണിയ്ക്ക് വീണ്ടും കാരാട്ടിന്‍റെ വിമര്‍ശനം

തിരുവനന്തപുരം: പ്രതിരോധ മന്ത്രി എകെ ആന്റണിയ്‌ക്കെതിരെ വീണ്ടും കടുത്ത വിമര്‍ശനങ്ങളുമായി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. യുപിഎ സര്‍ക്കാരിനെ സിപിഎമ്മിന് പിന്തുണയ്‌ക്കേണ്ടി വരുമെന്ന ആന്‍ണരിയുടെ പ്രസ്താവനയെയാണ് കാരാട്ട് വിമര്‍ശിച്ചത്. ജയിക്കാത്ത ഒരു പാര്‍ട്ടിയ്ക്ക് വേണ്ടി പിന്തുണ തേടുകയാണ് ആന്റണി ചെയ്തതെന്ന് പ്രകാശ് കാരാട്ട് തിരുവനന്തപുരത്ത് പറഞ്ഞു.

ഇന്ന് ( ഏപ്രില്‍ 7) ന് ഗാന്ധിപാര്‍ക്കില്‍ ചേര്‍ന്ന എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പരിപാടിയിലാണ് കാരാട്ട് ആന്റണിയെ അതിരപൂക്ഷമായി വിമര്‍ശിച്ചത്. ബിജെപിയെയും കടുത്ത ഭാഷയില്‍ തന്നെ കാരാട്ട് വിമര്‍ശിച്ചു. തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിലും കാരാട്ട് പങ്കെടുക്കും. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ദേശീ പ്രമുഖ ദേശീയ നേതാക്കളെല്ലാം കേരളത്തിലേയ്ക്ക് എത്തുകയാണ്.

കാരാട്ടെത്തി

കാരാട്ടെത്തി

തിരുവവന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നറ്റ് എബ്രഹാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്ന പ്രകാശ ്കാരാട്ട്

പുസ്തക പ്രകാശനം

പുസ്തക പ്രകാശനം

ബിനോയ് വിശ്വത്തിന്റെ പുസ്തം പ്രകാശനം ചെയ്യുന്ന കാരാട്ട്. സി ദിവാകരന്‍, വി ശിവന്‍കുട്ടി എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, എം വിജയകുമാര്‍ എന്നിവര്‍ സമീപം

വേദിയില്‍

വേദിയില്‍

പ്രചാരണ പരിപാടിയുടെ വേദിയില്‍ നേതാക്കള്‍ക്കൊപ്പം കാരാട്ട്

സന്തോഷത്തിന് വകയുണ്ടോ?

സന്തോഷത്തിന് വകയുണ്ടോ?

നേതാക്കളുമായി സൗഹൃദ സംഭാഷണം നടത്തുന്ന കാരാട്ട്

എന്താവും സഖാവേ?

എന്താവും സഖാവേ?

യോഗത്തിനിടെ ഇളനീര്‍ കുടിയ്ക്കുന്ന കാരാട്ട്. കടകംപള്ളി സുരേന്ദ്രന്‍ സമീപം. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നാണ് കാരാട്ട് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+