കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ തിരുത്തണമെന്ന് പ്രകാശ് കാരാട്ടും; ലഘുലേഖ പിടിച്ചെടുത്തതുകൊണ്ട് മാവോയിസ്റ്റാവില്ല!

Google Oneindia Malayalam News

പാര്‍ട്ടി അംഗങ്ങളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് തെറ്റെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ലഘുലേഖകള്‍ പിടിച്ചെടുത്തതുകൊണ്ട് മാത്രം ആരും മാവോയിസ്റ്റാകില്ലെന്നും സർക്കാർ തെറ്റ് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് തെറ്റായി പ്രവർത്തിച്ചെന്നും മസിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി.

മാവോയിസ്റ്റ് ഏറ്റുമുട്ടൽ: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി, സുതാര്യമാക്കാനെന്ന് ക്രൈംബ്രാഞ്ച്!മാവോയിസ്റ്റ് ഏറ്റുമുട്ടൽ: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി, സുതാര്യമാക്കാനെന്ന് ക്രൈംബ്രാഞ്ച്!

യുഎപിഎ ചുമത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സർക്കാരിനെയും പോലീസിനെയും വിമർശിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു. എന്നാൽ അറസ്റ്റിലായ രണ്ട് വിദ്യാർ‌ത്ഥികൾക്കുമെതിരെ സിപിഎം നടപടിക്ക് നീങ്ങാനാണ് സാധ്യതയെന്നാണ് പുറത്ത് വരുന്ന സൂചനകൾ. പാര്‍ട്ടി നിയോഗിച്ച അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കും. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും നടപടികൾ.

Prakash Karat

Recommended Video

cmsvideo
What is Maoism ? എന്താണ് ഈ മാവോയിസം | Oneindia Malayalam

ജില്ലാസെക്രട്ടറിയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി ചേരും. അതേസമയം യുഎപിഎ ചുമത്തപ്പെട്ട വിദ്യാര്‍ഥികളുടെ ജയില്‍മാറ്റം ഉടനില്ല. ഇരുവരും കോഴിക്കോട് ജില്ലാ ജയിലില്‍ തുടരും. ജയില്‍ മാറ്റണമെന്ന സൂപ്രണ്ടിന്റെ ആവശ്യം ജയില്‍ മേധാവി ഋഷിരാജ് സിങ് തള്ളി. പ്രതികളെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

English summary
Prakash Karat's comments about imposition of UAPA over students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X