ഒറ്റയ്ക്ക് ഒരു കാമറാമാനൊപ്പം എന്തിനാണ് മോദിയെ അയച്ചത്? തേച്ചൊട്ടിച്ച് പ്രകാശ് രാജിന്റെ ട്വീറ്റ്
ബെംഗളൂരു: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായുള്ള അനൗപചാരിക കൂടിക്കാഴ്ച്ചയ്ക്ക് തമിഴ്നാട്ടിലെ മഹാബലിപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഭാത സവാരിക്കിടെ കടല്‍ത്തീരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
മോദി തന്നെയായിരുന്നു ട്വിറ്ററിലൂടെ തന്റെ വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നടന് പ്രകാശ് രാജ്. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജിന്റെ പരിഹാസം.

എവിടെ നമ്മുടെ നേതാവിന്റെ സുരക്ഷ? എന്തുകൊണ്ടാണ് വൃത്തിയാക്കാന്‍ അദ്ദേഹത്തെ ഒറ്റയ്ക്ക് ഒരു കാമറമാനൊപ്പം അയച്ചത്?വിദേശത്ത് നിന്ന് ഒരു സംഘം എത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രദേശം വൃത്തിയാക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് എങ്ങനെ ധൈര്യം വന്നു? പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. അതേസമയം പ്രകാശ് രാജ് മാത്രമല്ല നിരവധി പേരാണ് വീഡിയോയെ പരിഹസിച്ചത്.
Where is our LEADERs security.. Why have you left him alone to clean with a CAMERAMAN following .. HOW dare the concerned departments have not cleaned the vicinity when a Foreign delegation is here .. ..#justasking pic.twitter.com/8rirZdzWXf
— Prakash Raj (@prakashraaj) 12 October 2019
മോദിയുടെ സ്ഥിരം നാടകത്തിന്റെ ഭാഗമാണ് വീഡിയോ എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഉയര്‍ന്ന പരിഹാസം. 'പ്രഹസന' വീഡിയോ പകര്‍ത്താന്‍ മോദി വലിയ ക്യാമറ സംഘത്തെ തന്നെ സജ്ജമാക്കിയിരുന്നുവെന്നുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം ഇത്തരം പ്രചരണങ്ങള്‍ക്കായി വ്യാജ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
മോദിയെ പരിഹസിക്കാനായി കാര്‍ത്തി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെച്ച ചിത്രങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. tayscreen എന്ന വെബ്സൈറ്റില്‍ വന്ന ഒരു ഫോട്ടോയാണ് മോദി തയ്യാറാക്കി നിര്‍ത്തിയ ക്യാമറാ സംഘം എന്നരീതിയില്‍ കാര്‍ത്തി ഉള്‍പ്പെടെയുള്ളവര്‍ പ്രചരിപ്പിച്ചത്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications