കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റയ്ക്ക് ഒരു കാമറാമാനൊപ്പം എന്തിനാണ് മോദിയെ അയച്ചത്? തേച്ചൊട്ടിച്ച് പ്രകാശ് രാജിന്‍റെ ട്വീറ്റ്

Google Oneindia Malayalam News

ബെംഗളൂരു: ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങുമായുള്ള അനൗപചാരിക കൂടിക്കാഴ്ച്ചയ്ക്ക് തമിഴ്നാട്ടിലെ മഹാബലിപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഭാത സവാരിക്കിടെ കടല്‍ത്തീരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
മോദി തന്നെയായിരുന്നു ട്വിറ്ററിലൂടെ തന്‍റെ വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജിന്‍റെ പരിഹാസം.

prakashmodi

എവിടെ നമ്മുടെ നേതാവിന്‍റെ സുരക്ഷ? എന്തുകൊണ്ടാണ് വൃത്തിയാക്കാന്‍ അദ്ദേഹത്തെ ഒറ്റയ്ക്ക് ഒരു കാമറമാനൊപ്പം അയച്ചത്?വിദേശത്ത് നിന്ന് ഒരു സംഘം എത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രദേശം വൃത്തിയാക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് എങ്ങനെ ധൈര്യം വന്നു? പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. അതേസമയം പ്രകാശ് രാജ് മാത്രമല്ല നിരവധി പേരാണ് വീഡിയോയെ പരിഹസിച്ചത്.

മോദിയുടെ സ്ഥിരം നാടകത്തിന്‍റെ ഭാഗമാണ് വീഡിയോ എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഉയര്‍ന്ന പരിഹാസം. 'പ്രഹസന' വീഡിയോ പകര്‍ത്താന്‍ മോദി വലിയ ക്യാമറ സംഘത്തെ തന്നെ സജ്ജമാക്കിയിരുന്നുവെന്നുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം ഇത്തരം പ്രചരണങ്ങള്‍ക്കായി വ്യാജ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

മോദിയെ പരിഹസിക്കാനായി കാര്‍ത്തി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെച്ച ചിത്രങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. tayscreen എന്ന വെബ്സൈറ്റില്‍ വന്ന ഒരു ഫോട്ടോയാണ് മോദി തയ്യാറാക്കി നിര്‍ത്തിയ ക്യാമറാ സംഘം എന്നരീതിയില്‍ കാര്‍ത്തി ഉള്‍പ്പെടെയുള്ളവര്‍ പ്രചരിപ്പിച്ചത്.

മൂന്നോളം പ്രണയങ്ങൾ, സിനിമ കാണലും മറ്റുമായി കറക്കം, ഡിഗ്രി പോലുമില്ല, ജോളിയെ ഓർത്ത് സഹപാഠികൾ!മൂന്നോളം പ്രണയങ്ങൾ, സിനിമ കാണലും മറ്റുമായി കറക്കം, ഡിഗ്രി പോലുമില്ല, ജോളിയെ ഓർത്ത് സഹപാഠികൾ!

വട്ടിയൂര്‍ക്കാവില്‍ 'താമര' 'കൈയ്യില്‍' വീഴും? യുഡിഎഫ് പ്രതീക്ഷ! കാരണം ഇതാണ്വട്ടിയൂര്‍ക്കാവില്‍ 'താമര' 'കൈയ്യില്‍' വീഴും? യുഡിഎഫ് പ്രതീക്ഷ! കാരണം ഇതാണ്

റോയിയുടെ മരണം ജോളി ആഘോഷിച്ചത് ജോണ്‍സനൊപ്പം; അതും കല്ലറയിലെ മണ്ണ് ഉണങ്ങുതിന് മുമ്പ്റോയിയുടെ മരണം ജോളി ആഘോഷിച്ചത് ജോണ്‍സനൊപ്പം; അതും കല്ലറയിലെ മണ്ണ് ഉണങ്ങുതിന് മുമ്പ്

English summary
Prakash Raj's tweet against Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X