• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉള്ളിലിരുപ്പ് എത്രമാത്രം അഹന്തയും തീവണ്ടികളിലെ മൂത്രപ്പുര പോലെ ലൈംഗിക വൈകൃതം പേറുന്നതുമായിരിക്കും

മാധ്യമപ്രവർത്തകയെ അപമാനിക്കുന്ന തരത്തിൽ സന്ദേശമയത്ത എൻ പ്രശാന്ത് നായർക്കെതിരെ പ്രമോദ് പുഴങ്കര രംഗത്ത്. ജോലിയുടെ ഭാഗമായി വാട്സ്ആപ്പിൽ സന്ദേശമയച്ച മാധ്യമപ്രവർത്തകയെ അശ്ലീല കമന്റ് നൽകി അപമാനിച്ച പ്രശാന്ത് നായർക്കെതിരെ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം രംഗത്തെത്തിയിട്ടുള്ളത്.

സിപിഎമ്മിന്റെ ഏത് സ്ഥാനാർത്ഥി നിന്നാലും ജയിക്കും, സർക്കാരിന് നൂറിൽ നൂറ്, സികെ ഹരീന്ദ്രൻ എംഎൽഎ വൺ ഇന്ത്യയോട്

 അപമാനകരം

അപമാനകരം

തന്റെ തൊഴിലിന്റെ ഭാഗമായി ഒരു പ്രതികരണത്തിനായി സന്ദേശമയച്ച മാധ്യമ പ്രവർത്തകയെ sexist comment

അയച്ചുകൊണ്ട് അപമാനിച്ച കളക്ടർ ബ്രോ എന്ന പ്രശാന്ത് നായരെന്ന Glorified ഗുമസ്തനെതിരെ സംസ്ഥാന സർക്കാർ കർശന നടപടിയെടുക്കണം. IAS -ൽ എത്തിപ്പെടുക എന്നുവെച്ചാൽപ്പിന്നെ ബ്രിട്ടീഷ് രാജിൽ നിന്നും നേരിട്ടിറങ്ങിവന്ന തുക്കിടി സായ്‌വാവുക എന്നാണെന്ന ധാരണയുള്ളവരാണ് മഹാഭൂരിഭാഗം IAS , IPS ഉദ്യോഗസ്ഥരും.

 അഹന്ത നിറഞ്ഞത്

അഹന്ത നിറഞ്ഞത്

കൊളോണിയൽ ഭരണസമ്പ്രദായത്തിന്റെ ബാക്കിപത്രമായി ഒരു അധികാരകേന്ദ്രീകരണ, ജനാധിപത്യ വിരുദ്ധ സ്ഥാപനമാണ് വാസ്തവത്തിൽ ഇത്തരം ഉദ്യോഗസ്ഥ ലാവണങ്ങൾ. അവിടെയിരുന്നാണ് തനിക്ക് ആരുടെ മേലും കുതിര കയറാനും ആരെയും പുച്ഛിക്കാനും അവകാശമുണ്ടെന്ന മട്ടിലുള്ള പ്രശാന്ത് നായരെപ്പോലുള്ള പോങ്ങന്മാരുടെ ഗീർവാണങ്ങൾ. സംസ്ഥാന സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായ ഈ നായർ ഒരു സ്ത്രീയോട് ഇത്തരത്തിലൊരു ആഭാസ വർത്തമാനം സൂചിപ്പിക്കണമെങ്കിൽ അയാളുടെ ഉള്ളിലിരുപ്പ് എത്രമാത്രം അഹന്തയും തീവണ്ടികളിലെ മൂത്രപ്പുര പോലെ ലൈംഗിക വൈകൃതം പേറുന്നതുമായിരിക്കണം.

 സംശയനിവൃത്തിക്ക്

സംശയനിവൃത്തിക്ക്

ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ നൂറുകണക്കിന് മനുഷ്യർ അയാളെ ബന്ധപ്പെടുന്നുണ്ടായിരിക്കും. ഒരു പൊതുജന സേവകനെന്ന നിലയ്ക്ക് ജനങ്ങൾക്ക് അതിനുള്ള അവകാശമുണ്ട്. അതിനാണ് അയാളുടെ സകല ചെലവുകളും നികുതിദായകർ വഹിക്കുന്നത്. അല്ലാതെ നായരെ നിത്യേന കണികൊണ്ടുണരാനല്ല. ഔദ്യോഗിക ചുമതലയുടെ ഭാഗമായി അയാൾ നടത്തിയ ഇടപാടുകളിലെ സംശയനിവൃത്തിക്കായി മാധ്യമപ്രവർത്തകർ അയാളെയല്ലാതെ പിന്നെ നായരുടെ ആരെയാണ് സമീപിക്കേണ്ടത്? നായരതിനു മറുപടി നൽകേണ്ടതില്ല എന്നാണു തീരുമാനിക്കുന്നതെങ്കിൽ അത് മാന്യമായി "NO " എന്ന് പറയുകയാണ് വേണ്ടത്.

എന്തുകൊണ്ട് ഇങ്ങനെ?

എന്തുകൊണ്ട് ഇങ്ങനെ?

ചോദ്യങ്ങൾക്ക് മാധ്യമപ്രവർത്തകയ്ക്ക് രതിമൂർച്ഛയുടെ സൂചനകളുള്ള sexual innuendo messages അയച്ചിട്ട് താൻ കേമനാണ് എന്ന് വിജൃംഭിക്കുകയല്ല വേണ്ടത്. ഇത്രയും കാലം ഇതുപോലുള്ള കുറെ IAS പുംഗവന്മാരൊക്കെ ഇരുന്നാണ് ഈ നാട് ഇങ്ങനെയാക്കിയത് എന്ന് എല്ലാവര്ക്കും ധാരണയുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിരാക്ഷസന്മാരോ മിടുക്കരോ ഒന്നുമല്ല ഇന്ത്യൻ ഭരണ സർവീസിൽ എത്തുന്നത്., അതിനുവേണ്ടി പരിശീലനപരീക്ഷക്കായി അദ്ധ്വാനിക്കുന്ന കുറെപ്പേരാണ്. അപ്പണി ചെയ്യാത്ത നൂറുകണക്കിന് മനുഷ്യരാണ് ലോകത്തെ മറ്റു പ്രധാനപ്പെട്ട എത്രയോ കാര്യങ്ങൾ ചെയ്യുന്നത്. അധികാരത്തിന്റെ പ്രതിപുരുഷന്മാരായി ഈ ഗുമസ്ത ശിരോമണികൾ കുതിരപ്പുറത്തുവന്നിരുന്ന കൊളോണിയൽ കാലം ഇവന്റെയൊക്കെ മനസ്സിൽ നിന്നും പോയിട്ടില്ല. നാട്ടുകവലയിൽ നടുക്കുനിർത്തി നാല് ചോദ്യം ചോദിച്ചാൽ വിയർത്തുതീരാവുന്ന ഹുങ്കെ പ്രശാന്ത് നായരെപ്പോലുള്ള ആഭാസന്മാർക്കുള്ളുവെന്നും പ്രമോദ് പുഴങ്കര ചൂണ്ടിക്കാണിക്കുന്നു.

 ഉദ്ധിഷ്ട കാര്യത്തിന് ഉപകാരസ്മരണ

ഉദ്ധിഷ്ട കാര്യത്തിന് ഉപകാരസ്മരണ

ഇവനെയൊക്കെ കളക്ടർ ബ്രോ എന്ന് കൊണ്ടാടുകയും ഇയാൾക്കൊപ്പം നിന്ന് ചായ കുടിക്കുകയോ സെൽഫിയെടുക്കുകയോ ചെയ്‌താൽ അധികാരവുമായി രമിച്ച vicarious pleasure അനുഭവിക്കുകയും ചെയ്യുന്ന കുറേപ്പേരുകൂടിയുണ്ട് വാസ്തവത്തിൽ ഈ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളെ ഇങ്ങനെ കൊണ്ടാടിനടക്കാൻ. പ്രശാന്ത് നായർ വഴി എത്തിയ പലരും ഈ കളക്ടർ ബ്രോ പ്രതിച്ഛായ നിർമ്മാണത്തിന്റെ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ നല്കിയവരാകാനാണ് സാധ്യത.

സ്ത്രീത്വത്തിന് അപമാനം

സ്ത്രീത്വത്തിന് അപമാനം

പ്രശാന്ത് നായർ എന്ന IAS ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകയ്ക്ക് അയച്ച സന്ദേശങ്ങൾ കാണിക്കുന്നത് അയാൾ ലൈംഗികച്ചുവയുള്ള ചിത്രങ്ങളും വാക്കുകളും അയക്കുകയും ആ സ്ത്രീയെ അതുവഴി അപമാനിക്കുകയും ചെയ്തു എന്നാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 509-ആം വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണത്. IAS , സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയ്ക്കുള്ള പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനം വേറെയും. സുപ്രീം കോടതി വളരെ കൃത്യമായി പറഞ്ഞതുപോലെ, If the word uttered or the gesture made could be perceived as one which is capable of shocking the sense of decency of a woman, then it can be found that it is an act of insult to the modesty of the woman (See Rupan Deol Bajaj v. K. P. S. Gill : AIR 1996 SC 309).

English summary
Pramod Puzhankara criticises N Prasanth Nair over whatsapp message with woman journalist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X