• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേസ് വേണു ബാലകൃഷ്ണനോടുള്ള വെറും കലിപ്പ് തീർക്കൽ.. സർക്കാരിന് രൂക്ഷ വിമർശനം

  • By Desk

കോഴിക്കോട്: മാതൃഭൂമി ചാനൽ അവതാരകൻ വേണുവിനെതിരെ പോലീസ് ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ ചുമത്തി കേസെടുത്തിരിക്കുകയാണ്. ചാനൽ ചർച്ചയിൽ മത വിദ്വേഷം പരത്തുന്ന തരത്തിൽ സംസാരിച്ചുവെന്ന ഡിവൈഎഫ്ഐയുടെ പരാതി പ്രകാരമാണ് കേസ്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് വേണുവിന് മേൽ ചുമത്തിയിരിക്കുന്നത്.

വേണുവിന് പണി കിട്ടിയത് സോഷ്യൽ മീഡിയയിൽ സിപിഎം അനുകൂലികൾ നന്നായി തന്നെ ആഘോഷിക്കുന്നുണ്ട്. സിപിഎമ്മിനേയും പിണറായി വിജയനേയും കടന്നാക്രമിക്കാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കാത്ത വേണുവിനിത് കിട്ടേണ്ടത് തന്നെയാണ് എന്നാണ് സൈബർ സഖാക്കളുടെ അഭിപ്രായം. എന്നാൽ വേണുവിനോട് പിണറായി സർക്കാർ കാണിച്ചിരിക്കുന്നത് നിയമത്തെ ദുരുപയോഗം ചെയ്യലും എതിർശബ്ദങ്ങളെ പച്ചയ്ക്ക് അടിച്ചമർത്തലുമാണെന്നാണ് വിമർശനം ഉയരുന്നത്.

പ്രിയപ്പെട്ട മുസ്സീം സഹോദരങ്ങളേ,

പ്രിയപ്പെട്ട മുസ്സീം സഹോദരങ്ങളേ,

പ്രിയപ്പെട്ട മുസ്സീം സഹോദരങ്ങളേ, നിങ്ങള്‍ ഉമിനീര് പോലും ഇറക്കാതെ വ്രതശുദ്ധിയില്‍ കഴിയുകയാണ്. ആ നിങ്ങള്‍ക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാര്‍ത്തി നല്‍കിയിരിക്കുന്നത്. നോമ്പ് തുറക്കാന്‍ പോയവന് തുറങ്ക് കിട്ടുന്ന നാടാണിത് എന്നാണ് വേണു ബാലകൃഷ്ണന്‍ ആലുവയിൽ ഉസ്മാന്‍ ആക്രമിക്കപ്പെട്ട വിഷയത്തിലെ ചര്‍ച്ചയ്ക്ക് ആമുഖമായി പറഞ്ഞത്. ആലുവ തീവ്രവാദി റിപ്പബ്ലിക്കോ എന്ന പേരിൽ ജൂൺ 7നായിരുന്ന ചർച്ച. അന്ന് തന്നെ സോഷ്യൽ മീഡിയ വേണുവിനെതിരെ ഈ പരാമർശത്തിന്റെ പേരിൽ രംഗത്ത് വന്നിരുന്നു.

ആലുവ റിപ്പബ്ലിക്ക്

ആലുവ റിപ്പബ്ലിക്ക്

ആലുവയില്‍ സംഘര്‍ഷമുണ്ടാക്കിയത് തീവ്രവാദികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതിന് എതിരെയായിരുന്നു വേണുവിന്റെ പ്രസ്തുത പരാമര്‍ശങ്ങള്‍. വേണു മതവിദ്വേഷം പരത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി ബിജു നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വേണുവിനെതിരെ കേസെടുത്തതിൽ സർക്കാരിനെതിരെ പ്രമുഖർ രംഗത്ത് എത്തിയിട്ടുണ്ട്.

മാധ്യമപ്രവർത്തനത്തോടുള്ള ആക്രമണം

മാധ്യമപ്രവർത്തനത്തോടുള്ള ആക്രമണം

പ്രമുഖ മാധ്യമപ്രവർത്തകൻ പ്രമോദ് രാമൻ പറയുന്നു: വേണു ബാലകൃഷ്ണനു എതിരായ കേസ്‌ മാധ്യമപ്രവർത്തനത്തോടുള്ള ആക്രമണമാണ്. മുഖ്യമന്ത്രി ന്യൂനപക്ഷത്തെ ടാർജറ്റ്‌ ചെയ്ത്‌ നടത്തിയ പരാമർശത്തെ തന്റെ ശൈലിയിൽ വിമർശിക്കുകയാണു വേണു ചെയ്തത്‌. മതവികാരം ഇളക്കിവിടാൻ അയാൾ ഏതെങ്കിലും തീവ്രവാദി സംഘടനയുടെ പ്രവർത്തകനല്ല. വേണുവിന്റെ നിലപാടിനെ കഠിനമായി എതിർക്കേണ്ടവർക്ക്‌ അത്‌ ചെയ്യാം എന്നതാണു ജനാധിപത്യത്തിന്റെ കരുത്ത്‌.

നിയമത്തിന്റെ ദുരുപയോഗം

നിയമത്തിന്റെ ദുരുപയോഗം

അതിൽ വിശ്വാസമില്ലാത്തതു കൊണ്ടാണോ നിയമത്തിന്റെ ദുരുപയോഗത്തിനു DYFI യും സർക്കാരും ഒരുങ്ങുന്നത്‌? വിവിധതരം ഫാഷിസ്റ്റ്‌ - തീവ്രവാദ ഭീഷണികൾ സാമൂഹിക ജീവിതത്തിൽ മേൽക്കൈ നേടിക്കൊണ്ടിരിക്കുമ്പോൾ സ്വതന്ത്രശബ്ദങ്ങൾ ഞെരിച്ചൊടുക്കുന്ന പദ്ധതിയിൽ പുരോഗമനേച്ഛുക്കൾ കൂടി പങ്കാളികളാകണോ എന്നാണ് പ്രമോദ് രാമൻ ചോദിക്കുന്നത്. വിമർശനം കടുത്തതോടെ പ്രമോദ് രാമൻ പുതിയൊരു കുറിപ്പും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കാം:

കലിപ്പുതീർക്കലുകൾ

കലിപ്പുതീർക്കലുകൾ

ഒരേ ഫ്രീക്വൻസിയിൽ ഒരുപാട്‌ കമന്റുകൾ വന്നതുകൊണ്ട്‌ ആർക്കെങ്കിലും മാത്രമായി മറുപടി വേണ്ട, പുതിയൊരു പോസ്റ്റ്‌ ആകാമെന്നുവച്ചു. വേണുവിനോടുള്ള ഏതെല്ലാം തരം കലിപ്പുതീർക്കലുകൾക്കാണു ആ കേസ്‌ സുവർണ്ണാവസരം ഒരുക്കിയതെന്ന് കമന്റുകളിൽ നിന്ന് വ്യക്തം. എനിക്കതിൽ ഒരു വിരോധവുമില്ല. വേണു ചെയ്യുന്ന ചർച്ചകൾ വേണുവിന്റെ കുഞ്ഞുങ്ങൾ. അവയോടുള്ള വിവിധ സാമൂഹികപ്രബുദ്ധരുടെ ധാർമികപ്രകടനം അവരുടെ കാര്യം. ഞാൻ പറഞ്ഞത്‌ ഇത്രമാത്രം.

വേണു അങ്ങനെ പറഞ്ഞിട്ടില്ല

വേണു അങ്ങനെ പറഞ്ഞിട്ടില്ല

ആലുവ ഒരു സ്വതന്ത്ര റിപ്പബ്ലിക്കല്ല എന്ന് മനസിലാക്കിക്കോളൂ എന്ന് ഉച്ചരിച്ച മുഖ്യമന്ത്രി അതിനോടുള്ള വിമർശനം പ്രതിപക്ഷത്തുനിന്നു മാത്രമല്ല നിലപാടെടുക്കുന്ന മാധ്യമപ്രവർത്തകരിൽ നിന്നുകൂടി ഉണ്ടാകാം എന്ന് മനസിലാക്കിയാൽ തീരേണ്ട പ്രശ്നമാണിത്‌. എന്റെ മുസ്ലിം സഹോദരങ്ങളേ, ഉമിനീരിറക്കാതെ നോമ്പു നോറ്റിരിക്കുന്ന നിങ്ങളിൽ ഒരാളെ പൊലീസ്‌ പിടിച്ചുകൊണ്ടുപോയി മർദിച്ചുവെന്ന് (കമന്റ്‌ ബോക്സിൽ പലരും ഉദ്ധരിച്ചപോലെ) വേണു പറഞ്ഞിട്ടില്ല. ഉമിനീരു പോലും ഇറക്കാതെ (ആ പ്രയോഗം നിയമസഭയിൽ അൻവർ സാദത്ത്‌ എം എൽ എ ഉപയോഗിച്ചതുകൂടിയാണു) നോമ്പുനോറ്റിരിക്കുന്ന മുസ്ലിം സഹോദരന്മാർക്കുമേലാണു മുഖ്യമന്ത്രി തീവ്രവാദികളുടെ നാടെന്ന സൂചനയോടെ ആലുവ റിപ്പബ്ലിക്‌ എന്ന പ്രയോഗം നടത്തിയത്‌ എന്നായിരുന്നു വിമർശനം.

വേണുവിനോടുള്ള വിരോധം തീർക്കാൻ

വേണുവിനോടുള്ള വിരോധം തീർക്കാൻ

ഇതെങ്ങനെയാണു മതവിദ്വേഷം ഇളക്കിവിടുന്നതിനുള്ള 153 A പ്രയോഗിക്കാവുന്ന കുറ്റമാവുക? Hate speech വഴി നാട്ടിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുമ്പോൾ പ്രയോഗിക്കേണ്ട വകുപ്പ്‌ ഒരു മാധ്യമപ്രവർത്തകന്റ ചർച്ചാവാചകത്തിൽ ആരോപിച്ച്‌ കേസ്‌ എടുക്കുന്നതാണു സുഹൃത്തുക്കളേ സീൻ. വേണുവിനോടുള്ള വിരോധം തീർക്കാൻ കയ്യടിക്കുമ്പോൾ ഒപ്പിട്ടുകൊടുക്കുന്നത്‌ സ്വതന്ത്രാഭിപ്രായത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാനുള്ള ഭരണാധികാര പദ്ധതിക്കാണേ! അഡ്വക്കേറ്റ് ഹരീഷ് വാസുദേവനും വേണുവിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

മാധ്യമപ്രവർത്തകർക്ക് കൊമ്പൊന്നും ഇല്ല

മാധ്യമപ്രവർത്തകർക്ക് കൊമ്പൊന്നും ഇല്ല

വേണു ബാലകൃഷ്ണൻ എന്ന ദൃശ്യമാധ്യമ പ്രവർത്തകന് എതിരേ കേരള പോലീസ് IPC 153 A വകുപ്പ് പ്രകാരം കേസ് എടുത്തതായി അറിയുന്നു. ജൂൺ 7 ന്റെ വാർത്താ ചർച്ചയുടെ ആമുഖമായി മതസ്പർദ്ധ ഉണ്ടാക്കുന്ന വാചകം വേണു പറഞ്ഞുവെന്ന DYFI യുടെ കൊല്ലം ജില്ലയിലെ നേതാവ് ബിജുവിന്റെ അടക്കം 2 പരാതിയിലാണ് പോലീസ് കേസ് എടുത്തത്. മാധ്യമപ്രവർത്തകർക്ക് കൊമ്പൊന്നും ഇല്ല, ഒരു നിയമത്തിൽ നിന്നും ഇളവും ഇല്ല. വാർത്താ അവതരണത്തിന്റെ പേരിൽ 153A വകുപ്പ് അനുശാസിക്കുന്ന കുറ്റം ചുമത്താവുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഏത് വലിയ മാധ്യമ പുംഗവനായാലും കേസെടുക്കണം, അന്വേഷിച്ചു ചാർജ്ജ് ഷീറ്റ് കൊടുക്കണം.

ആ പറഞ്ഞത് കുറ്റകരമല്ല

ആ പറഞ്ഞത് കുറ്റകരമല്ല

പരാതിയ്ക്ക് ആധാരമായ ആ ചർച്ച യൂട്യൂബിൽ കണ്ടു. സ്റ്റേറ്റിന് എതിരെ മതവികാരം ഉണർത്താനുള്ള ചില വാചകങ്ങളാണ്‌ വേണു ആ ചർച്ചയിൽ ഉപയോഗിച്ചത്. വ്യത്യസ്ത മതവിഭാഗങ്ങൾ തമ്മിൽ മതസ്പർദ്ധ ഉണ്ടാക്കുന്ന ഒരു വാചകമോ ആംഗ്യമോ പോലും ആ ചർച്ചയിലില്ല. രണ്ടും തമ്മിൽ ക്രിമിനൽ നിയമത്തിൽ ആനയും ആടും പോലുള്ള വ്യത്യാസമുണ്ട്. ഇത് അറിയാൻ ക്രിമിനൽ നടപടി ചട്ടമൊന്നും പഠിക്കണ്ട, അർത്ഥവ്യത്യാസം നാട്ടിലെ UP സ്‌കൂൾ മലയാളം മാഷമ്മാര് പറഞ്ഞുതരും. സ്റ്റേറ്റിന് എതിരെ ഒരു മതവികാരം ഉണർത്തുന്നത് രാജ്യത്തെ ക്രിമിനൽ നിയമമനുസരിച്ച് ഒരു കുറ്റമല്ല.

മൗലികാവകാശത്തിന്റെ ഭാഗം

മൗലികാവകാശത്തിന്റെ ഭാഗം

രാജ്യത്തെ നിയമം അനുസരിച്ച് ക്രിമിനൽ കുറ്റമല്ലാത്ത ഏതൊരു പ്രതികരണവും, അതെത്ര വിയോജിപ്പുള്ളത് ആണെങ്കിലും, മൗലികാവകാശത്തിന്റെ ഭാഗമാണ്, നിങ്ങളും ഞാനും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. വ്യത്യസ്ത മതങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കുന്ന, ശത്രുതയുണ്ടാക്കുന്ന, വെറുപ്പ് ഉണ്ടാക്കുന്നതേ 153A യുടെ പരിധിയിൽ വരൂ. ഇക്കാര്യം അറിയാത്ത ആളല്ല കേസെടുക്കാൻ നിയമോപദേശം നൽകിയ സ്റ്റേറ്റ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ. അപ്പോൾ കേസെടുത്തത് രാഷ്ട്രീയ ഇടപെടൽ കൂടിയാണെന്ന ആക്ഷേപം പ്രാഥമികമായി പരിഗണിക്കേണ്ടി വരും.

കള്ളക്കേസ് ചവറ്റുകുട്ടയിലേക്ക്

കള്ളക്കേസ് ചവറ്റുകുട്ടയിലേക്ക്

കോടതിയിൽ എത്തുമ്പോൾ ചവറ്റു കൊട്ടയിൽ പോകുന്ന ഇത്തരം കള്ളക്കേസുകൾ കൊണ്ട് ഒരാളെ കുറച്ചുകാലം ബുദ്ധിമുട്ടിക്കാം എന്നേയുള്ളൂ. അതിൽക്കൂടുതൽ, സർക്കാരിനെ വിമർശിക്കുന്ന ഭീരുക്കളെ ഒന്ന് ഭയപ്പെടുത്താം എന്ന ലക്ഷ്യമാണ് സ്റ്റേറ്റ് പലപ്പോഴും ലക്‌ഷ്യം വെയ്ക്കുന്നത്. ആ നിലവാരത്തിലേക്ക് ഇടതുസർക്കാർ താഴുകയാണോ എന്ന് അവരാണ് ആദ്യം സ്വയം വിലയിരുത്തേണ്ടത്. അതുകൊണ്ട് തന്നെ, വേണുവിനോട് പലകാര്യങ്ങളിലും വിയോജിക്കുമ്പോഴും വേണുവിനു ശബ്ദിക്കാനുള്ള രാഷ്ട്രീയാവകാശത്തിനു വേണ്ടി കക്ഷിരാഷ്ട്രീയ ഭേദമന്യേ നാം ഒറ്റക്കെട്ടായി ശബ്ദിക്കണം എന്നാണ് എന്റെ അഭിപ്രായം.

നിയമപരമായി നേരിടട്ടെ

നിയമപരമായി നേരിടട്ടെ

കേസിനെ വേണു നിയമപരമായി നേരിടട്ടെ, മലയാളി സമൂഹമെന്ന നിലയിൽ നമ്മൾ അത് രാഷ്ട്രീയമായി നേരിടാൻ തയ്യാറാകണം. വേണു ബാലകൃഷ്ണനെതിരെ കേരള പോലീസ് ഇപ്പോൾ എടുത്തിരിക്കുന്ന കേസ് നഗ്നമായ അധികാര ദുർവിനിയോഗം ആണ്. UAPA ദുരൂപയോഗത്തിനു എതിരെയും നരേന്ദ്രമോദിയുടെ അധികാര ദുർവ്വിനിയോഗത്തിനു എതിരെയും കവലപ്രസംഗം നടത്തുന്ന പിണറായി വിജയൻ സർക്കാർ തന്നെയാണ് ഇത് ചെയ്തത് എന്നത് കൗതുകകരമാണ്.

മോദിയിലേക്ക് വലിയ ദൂരമില്ല

മോദിയിലേക്ക് വലിയ ദൂരമില്ല

ദീപക് ശങ്കരനാരായണന് എതിരെ ഈയിടെ പോലീസ് കള്ളക്കേസ് എടുത്തപ്പോൾ പ്രതികരിച്ച മഹദ്വ്യക്തികളും ഇക്കാര്യത്തിൽ മൗനം പാലിച്ചു കാണുന്നത് CPIM ന്റെ അപ്രീതി സമ്പാദിക്കേണ്ട എന്നതിനാൽ ആണോ എന്നറിയില്ല. ഈ സർക്കാരിനെ അടിമുടി വിമർശിക്കുന്നവരെ തരം കിട്ടുമ്പോൾ ഇത്തരം കള്ളക്കേസിൽ കുടുക്കാമെന്നാണ് സർക്കാരും അതിനെ നയിക്കുന്ന മുഖ്യമന്ത്രിയും കരുതുന്നതെങ്കിൽ, പിണറായി വിജയനിൽ നിന്ന് നരേന്ദ്രമോദിയിലേക്കോ, അമിത്ഷായിലേക്കോ എൻകൗണ്ടർ കൊലകൾക്ക് സുപ്രീംകോടതിയിൽ മറുപടി പറയുന്ന യോഗി ആദിത്യനാഥിലേക്കോ ഉള്ള ദൂരം കുറഞ്ഞുവരുന്നു എന്ന് പറയേണ്ടിവരും.

നഗ്നമായ അധികാര ദുർവ്വിനിയോഗം

നഗ്നമായ അധികാര ദുർവ്വിനിയോഗം

അതല്ലെങ്കിൽ ഈ നഗ്നമായ അധികാര ദുർവ്വിനിയോഗത്തിനു എതിരെ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയും സർക്കാരും നിലപാട് വ്യക്തമാക്കണം. പൗരാവകാശ ലംഘനവും സർക്കാരിന്റെ അധികാര ദുർവിനിയോഗവും ആണ് നാം ചർച്ച ചെയ്യുന്നത്. ചാനലുകളിലെ അന്തിചർച്ചകളുടെ നിലവാരത്തകർച്ചയും നിക്ഷിപ്ത താല്പര്യങ്ങളും നമുക്ക് വേറെ ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ് എന്നാണ് ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റ്

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Case against Venu Balakrishnan: Pramod Raman and Harish Vasudevan turns against Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X