Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ വലിച്ചൊട്ടിച്ച് പ്രമോദ് തകഴി.. ഫേസ്ബുക്ക് വീ‍ഡിയോ വീണ്ടും വൈറല്‍

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന്‍റെ നിലപാടിന് വ്യത്യസ്തമായി വിധിയെ അനുകൂലിക്കുകയായിരുന്നു ആര്‍എസ്എസ് ചെയ്തത്. ഇതോടെ സംസ്ഥാന നേതൃത്വം വെട്ടിലായി. വിധി വന്ന തുടക്കത്തില്‍ സംസ്ഥാന നേതൃത്വം മലക്കം മറഞ്ഞപ്പോള്‍ നേതൃത്വത്തിന് നേര്‍ക്ക് ഉയര്‍ന്ന ചോദ്യവും ആര്‍എസ്എസിന്‍റെ നിലപാട് തന്നെ.

എന്നാല്‍ ശബരിമല വിധില്‍ ഹിന്ദു സംഘടനകളും ബിജെപിയുമെല്ലാം സ്വീകരിക്കുന്ന നിലപാടിനെ വലിച്ച് ഒട്ടിക്കുകയാണ് പ്രമോദ് മോഹന്‍ തകഴി. ഒരു വീഡിയോയിലൂടെയാണ് പരിഹാസം. ആര്‍എസ്എസിനെതിരെ രഹസ്യ വീഡിയോ എന്ന വാചകത്തോടെയാണ് വീഡിയോ തുടങ്ങുന്നത്.

 വളരെ വലിയ രഹസ്യം

വളരെ വലിയ രഹസ്യം

നമ്മുടെ നെഞ്ചത്ത് ആണിയടിച്ച് കൊണ്ട് ശബരിമല വിധിയെ ആര്‍എസ്എസ് കേന്ദ്രനേതൃത്വം സ്വാഗതം ചെയ്തു. കേന്ദ്രം ഭരിക്കുന്ന ബിജെപി പക്ഷേ ഒരു വാക്ക് പോലും മിണ്ടില്ല. കെ സുരേന്ദ്രന്‍ ജി പോലും അനുകൂലിച്ച് എത്തി.

 പ്രചരിപ്പിക്കണം

പ്രചരിപ്പിക്കണം

എന്നാല്‍ ഇത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന വീഡ‍ിയോ ആണിതെന്ന് ചുമ്മാതങ്ങ് പ്രചരിപ്പിക്കണം. ആരു ചോദിച്ചാലും ഇത് കോടിയേരിയും പിണറായിയും കൊണ്ടുവന്ന നിയമമാണെന്ന് പറയണം.

 വ്യാജമാണെന്ന്

വ്യാജമാണെന്ന്

ഫെയ്സ്ബുക്കില്‍ ഇതൊക്കെ നമ്മള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ കമ്മികള്‍ ചോദി്കും ആര്‍എസ്എസ് അതിനെ സ്വാഗതം ചെയ്തില്ലേന്ന്. അപ്പോ നമ്മള്‍ പറയണം ഇല്ല അത് വ്യാജമാണെന്ന്. അപ്പോള്‍ അവര്‍ പത്രക്കെട്ട് കൊമ്ടുവരും.

ഫോട്ടോ ഷോപ്പ്

ഫോട്ടോ ഷോപ്പ്

അപ്പോള്‍ പറയണം അത് ഫോട്ടോഷോപ്പാണെന്ന്, അപ്പോള്‍ അവര്‍ വീഡിയോ കൊണ്ടുവരും. അത് എഡിറ്റിങ്ങാണെന്ന് പറയണം. പക്ഷേ കൊന്നാലും സമ്മതിക്കരുത്. നമ്മുടെ ആര്‍എസ്എസ് അങ്ങനെ അല്ലെന്ന് തറപ്പിച്ച് പറഞ്ഞേക്കണം.

 സ്വാഗതം ചെയ്തിട്ടില്ല

സ്വാഗതം ചെയ്തിട്ടില്ല

ഉറങ്ങി എണീക്കുമ്പോള്‍ നമ്മള്‍ 101 വട്ടം പറയണം. ആര്‍എസ്എസ് വിധിയെ സ്വാഗതം ചെയ്തിട്ടില്ലെന്ന്. അപ്പോ നമുക്ക് തോന്നും അത് സത്യമാണെന്ന്. അപ്പോ കൂളായി കളവ് പറയാനുള്ള ധൈര്യം നമുക്ക് ലഭിക്കും.

 ജഡ്ജിമാര്‍

ജഡ്ജിമാര്‍

പിന്നെ പ്രധാനപ്പെട്ട കാര്യം സിനിമയില്‍ ഏതെങ്കിലും ജഡ്ജിമാരിരിക്കുന്ന ഫോട്ടെയടുത്ത് അവരുടെ തല വെട്ടിമാറ്റിയിട്ട് പിണറായിയുടേയും കോടിയേരിയുടേയും തല വെക്കണം. ഇവര്‍ രണ്ടുപോരുമാണ് വിധി പ്രസ്താവിച്ച ജഡ്ജിമാരെന്ന് പറഞ്ഞ് നമ്മുടെ മിത്രങ്ങള്‍ക്ക് അയച്ച് കൊടുക്കണം. അവര്‍ വിശ്വസിക്കും.

 മൂന്ന് പേരും

മൂന്ന് പേരും

ദീപക് മിശ്രയ്ക്കൊപ്പം പിണറായിയും കോടിയേരിയും ചേര്‍ന്നാണ് വിധി പ്രസ്താവിച്ചതെന്ന് വരുത്തിതീര്‍ക്കണം. കൊന്നാലും ആര്‍എസ്എസ് വിധിയെ സ്വാഗതം ചെയ്തെന്ന് പറയരുതെന്നും പ്രമോദ് വീഡിയോയില്‍ പറയുന്നുണ്ട്. നേരത്തേയും ബിജെപിയെ ട്രോളി പ്രമോദ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷിബുലാല്‍ ജി എന്ന പേരിലായിരുന്നു വീഡിയോകള്‍ പോസ്റ്റ് ചെയ്യാറുള്ളത്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+