Get Updates
Get notified of breaking news, exclusive insights, and must-see stories!

വാര്‍ത്തകളിലെ ആ 'പ്രമുഖനെ' തിരഞ്ഞവര്‍ക്ക് ഗൂഗിള്‍ നല്‍കിയ മറുപടി!'പ്രമുഖനെ' കണ്ടവര്‍ ഞെട്ടിത്തരിച്ചു

ഒരു പ്രമുഖ നടന് സംഭവവുമായി ബന്ധമുണ്ടെന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.

തിരുവനന്തപുരം: പല വാര്‍ത്തകളിലും കാണാനാകുന്ന വാക്കാണ് പ്രമുഖന്‍. ഏറ്റവുമൊടുവില്‍ കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകളിലുമുണ്ടായിരുന്നു ഒരു പ്രമുഖന്‍. മലയാളത്തിലെ ഒരു പ്രമുഖ നടന് സംഭവവുമായി ബന്ധമുണ്ടെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തിലും പല മാധ്യമങ്ങളും ആദ്യം കോളേജിന്റെ പേര് പറയാന്‍ തയ്യാറായിരുന്നില്ല. ഒരു 'പ്രമുഖ' കോളേജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തെന്നായിരുന്നു പല മുഖ്യധാര മാധ്യമങ്ങളും ആദ്യം നല്‍കിയ വാര്‍ത്ത.

പിന്നീട് കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തോടെയാണ് വീണ്ടും പ്രമുഖന്‍ തലപൊക്കുന്നത്. ഒരു പ്രമുഖ നടന് സംഭവവുമായി ബന്ധമുണ്ടെന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഇതെല്ലാം കേട്ട ചില വിരുതന്മാര്‍ ആരാണ് ശരിക്കും പ്രമുഖന്‍ എന്ന് ഗൂഗിളിനോട് ചോദിച്ചു. ഗൂഗിള്‍ കാണിച്ചുതന്ന പ്രമുഖനെ കണ്ട് ഞെട്ടിയവര്‍ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം ട്രോളന്മാര്‍ ഏറ്റെടുക്കുകയും ചെയ്തു.

ആരാണാ പ്രമുഖന്‍...

ആരാണാ പ്രമുഖന്‍...

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് 'പ്രമുഖന്‍' എന്ന വാക്ക് വീണ്ടും വാര്‍ത്തകളില്‍ സജീവമായത്. പ്രമുഖ നടന്‍. പ്രമുഖ നടി എന്നിങ്ങനെ പോകുന്നു വാര്‍ത്തകള്‍. ആരാണീ പ്രമുഖന്‍ ഈ വാര്‍ത്തകളെല്ലാം വായിക്കുന്നവര്‍ക്ക് സ്വാഭാവികമായുണ്ടാകുന്ന ഒരു സംശയമാണ്.

പ്രമുഖന്‍..

പ്രമുഖന്‍..

പ്രമുഖന്‍ എന്ന് ഗൂഗിളില്‍ തിരഞ്ഞവര്‍ സെര്‍ച്ച് റിസള്‍ട്ട് കണ്ട് ഞെട്ടിപ്പോയി. പ്രമുഖന്‍ എന്ന് മലയാളത്തില്‍ ടൈപ്പ് ചെയ്താല്‍ ഗൂഗിള്‍ കാണിക്കുന്നത് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിന്റെ ചിത്രമാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ചിത്രമാണ് പ്രമുഖന്‍ എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ ലഭിക്കുന്നത്.

കേസുമായി ഒരു ബന്ധവുമില്ല...

കേസുമായി ഒരു ബന്ധവുമില്ല...

ബിജെപി സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരന് നടിയെ ആക്രമിച്ച കേസുമായി യാതൊരു ബന്ധവുമില്ല. പ്രമുഖന്‍ എന്ന് തിരഞ്ഞാല്‍ കുമ്മനത്തിന്റെ ചിത്രം വരാന്‍ കാരണം അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയാണ്. കള്ളപ്പണവേട്ടയില്‍ പരിഭ്രാന്തരായവരില്‍ ഒരു പ്രമുഖന്‍ തന്റെ രക്തത്തിനായി ദാഹിക്കുന്നു എന്ന് കുമ്മനം പറഞ്ഞിരുന്നു. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. ഇതിനാലാണ് പ്രമുഖന്‍ എന്ന് ഗൂഗിളില്‍ തിരയുമ്പോള്‍ കുമ്മനത്തിന്റെ ചിത്രം ലഭിക്കാന്‍ കാരണം.

ബിജെപിയെ ട്രോളുന്നു...

ബിജെപിയെ ട്രോളുന്നു...

ഏതോ വിരുതന്മാര്‍ കണ്ടുപിടിച്ച ഗൂഗിള്‍ പ്രമുഖനെ എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ബിജെപിയെ ട്രോളാന്‍ കാത്തിരുന്നവര്‍ ഈ സെര്‍ച്ച് റിസള്‍ട്ട് വെച്ച് സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയും ചെയ്തു. ഗൂഗിള്‍ റിസള്‍ട്ടില്‍ കുമ്മനത്തിന്റെ ചിത്രം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+