കെ കരുണാകരന്റെ പ്രതിമ രാഷ്ട്രപതി അനാഛാദനം ചെയ്തു
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവും ആയിരുന്ന കെ കരുണാകരന്റെ പൂര്‍ണകായ പ്രതി തലസ്ഥാനത്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനാഛാദനം ചെയ്തു. പന്ത്രണ്ടര അടി ഉയരത്തിലുള്ള പൂര്‍ണകായ പ്രതിമയാണ് സ്ഥാപിച്ചിട്ടുള്ളത്.
കനകക്കുന്ന് കൊട്ടാരത്തിന്റെ വളപ്പില്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനോട് ചേര്‍ന്ന ഭാഗത്താണ് പ്രതിമ . നേരത്തെ നിശ്ചയിച്ച സ്ഥം പൊതു സ്ഥലത്തിന്റെ നിര്‍വചനത്തില്‍ പെടും എന്ന് കളക്
ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കൊട്ടാരത്തിന്റെ വളപ്പില്‍ പ്രതി നിര്‍മിക്കാന്‍ തീരുമാനിച്ചത്. അഞ്ച് സെന്റ് സ്ഥലം ആണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായി വിട്ടു നല്‍കിയത്.
പ്രശസ്ത ശില്‍പി കെ എസ് സിദ്ധനാണ് പ്രതിമ നിര്‍മ്മിച്ചത്. 25 ലക്ഷം രൂപയാണ് ചെലവിട്ടാണ് പ്രതിമ നിര്‍മ്മിച്ചിട്ടുള്ളത്.

കേരളത്തിലേക്ക് സ്വാഗതം
കെ കരുണാകരന്റെ പ്രതിമ അനാഛാദനം ചെയ്യാനായി കേരളത്തിലെത്തിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു.

പ്രതിമ അനാഛാദനം
രാഷ്ട്രപതി പ്രണബ് മുഖര്‍ജി കെ കരുണാകരന്റെ പ്രതി അനാഛാദനം ചെയ്യുന്നു.

ഇനി ഒരു ഫോട്ടോ ആകാം
പ്രതിമ അനാഛാദനത്തിന് ശേഷം ഫോട്ടോക്ക് പോസ് ചെയ്യുന്ന രാഷ്ട്രപതിയും മറ്റ് നേതാക്കളും

മകളുടെ ഉപഹാരം
പ്രതിമ അനാഛാദനത്തിന് ശേഷം സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ കെ കരുണാകരന്റെ മകള്‍ പത്മദ വേണുഗോപാല്‍ രാഷ്ട്രപതിക്ക് ഉപഹാരം നല്‍കുന്നു

പ്രസംഗം സെനറ്റ് ഹാളില്‍
പ്രതിമ അനാഛാദനത്തിന് ശേഷം സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രസംഗിക്കുന്നു.

ലീഡറുടെ പ്രതിമ
കൈകള്‍ പിറകില്‍ കെട്ടി, കണ്ണടയും വച്ച് തന്റെ സ്വതസിദ്ധമായ ചിരിയില്‍ മലയാളികളുടെ പ്രിയപ്പെട്ട ലീഡറെ പുന:സൃഷ്ടിച്ചിരിക്കുകയാണ് ശില്‍പി സിദ്ധന്‍












Click it and Unblock the Notifications