ആദ്യ ദിനത്തില്‍ തന്നെ താരപുത്രന്റെ ചിത്രം ചോര്‍ന്നു, ആദിയിലെ പ്രണവിന്റെ രംഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍
മോഹലാല്‍ ക്ലബ് എന്ന പേജിലൂടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.
കോഴിക്കോട്: താരരാജാവ് മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റ ചിത്രം ആദിയിലെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. സിനിമയിലെ അതിപ്രാധാന്യമുള്ള രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. നേരത്തെ മോഹന്‍ലാലും ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ആദിയില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഈ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. മോഹലാല്‍ ക്ലബ് എന്ന പേജിലൂടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. നിരവധി പേര് ഈ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അതേസമയം ദൃശ്യങ്ങള്‍ പ്രചരിക്കുന്നതിനെതിരെ നിര്‍മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂര്‍ പരാതി നല്‍കിയിട്ടില്ല. ആദിയില്‍ മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും അതിഥി വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിട്ട് തന്നെയാണ് അദ്ദേഹമെത്തുന്നത്.

നേരത്തെ സാഗര്‍ എലിയാസ് ജാക്കിയിലെ ചെറിയൊരു സീനില്‍ മോഹന്‍ലാലിനൊപ്പം പ്രണവ് അഭിനയിച്ചിരുന്നു. ഒന്നാമന് എന്ന ചിത്രത്തില്‍ ലാലിന്റെ ചെറുപ്പക്കാലം അവതരിപ്പിച്ചതും പ്രണവായിരുന്നു. അതേസമയം ഗ്രൂപ്പിനെതിരെ മോഹന്‍ലാലിന്റെ ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ദൃശ്യങ്ങള്‍ ഇതുവരെ ഗ്രൂപ്പില്‍ നിന്ന് മാറ്റിയിട്ടില്ല. ജിത്തു ജോസഫാണ് ആദിയുടെ സംവിധാനം. തന്റെ രണ്ടു ചിത്രങ്ങളില്‍ സംവിധാന സഹായി ആയിരുന്ന പ്രണവിനെ തന്നെ അദ്ദേഹം നായകനായി തീരുമാനിക്കുകയായിരുന്നു.
-
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
കുട്ടികളുടെ ചാറ്റുകൾ ഇനി അച്ഛനമ്മമാർക്ക് നിയന്ത്രിക്കാം; വാട്സാപ്പിന്റെ പുതിയ ഫീച്ചർ -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ്












Click it and Unblock the Notifications