കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രയ്ക്ക് 1484 കോടി, പരസ്യങ്ങള്‍ക്ക് 4300 കോടി... കേരളത്തിലെ പ്രളയത്തിന് കൊടുത്തത് 100 കോടി!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വന്‍ പ്രതിഷേധം | Oneindia Malayalam

മഹാപ്രളയം കേരളത്തിന്‍റെ പ്രാണനെടുക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ മുക്കി വെള്ളം ഓരോ നിമിഷവും വെളളം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. പക്ഷേ ഈ കെടുതികളൊന്നും ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള സംഭവമാണെന്ന് കേന്ദ്രസര്‍ക്കാരിന് മാത്രം ഇതുവരെ തോന്നിയിട്ടില്ല. ചരിത്രത്തിലെ തന്നെ ഏറ്റവും വിനാശകരമായ പ്രളയത്തിന് അടിയന്തര സഹായമായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത് വെറും 100 കോടി രൂപയായിരുന്നു.

 modidd-1534493088.jpg

കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ജനങ്ങളുടെ ജീവിതം വെച്ച് രാഷ്ട്രീയം കളിക്കരുതെന്ന വിമര്‍ശനങ്ങള്‍ പലകോണുകളില്‍ നിന്നായി ഉയരുകയാണ്. ഇതിനിടെ മോദിസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശാന്ത് ഭൂഷണ്‍.

തന്‍റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. " മോദി സര്‍ക്കാരിന്‍റെ ലക്ഷ്യം വളരെ വ്യക്തമാണ്... വിദേശ യാത്രകള്‍ക്കായി 1484 കോട്, പരസ്യങ്ങള്‍ക്ക് 4300 കോടി, ശിവജി പ്രതിമയ്ക്ക് 3600 കോടി, പട്ടേല്‍ പ്രതിമയ്ക്ക് 2989 കോടി, കുംഭമേളയ്ക്ക് 4300 കോടി, പക്ഷേ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം നേരിടുന്ന കേരളത്തിന് വെറും 100 കോടി' എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ഓഗസ്ത് എട്ടുമുതല്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 164 ആണ്. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരുടെ എണ്ണം രണ്ടു ലക്ഷത്തി ഇരുപതിനായിരമാണെന്നാണ് കണക്ക്. നിലവില്‍ 52856 ദുതിതാശ്വാസ കാമ്പുകളാണ് തുറന്നിരിക്കുന്നത്.

English summary
prasanth bhushan criticises modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X