കെസി അബുവിന് 'കമ്യൂണിസ്റ്റ് കളക്ടറു'ടെ ചുട്ടമറുപടി, കൂടെ ബല്‍റാമിന്റെ വകയും!
കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടര്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല, നവമാധ്യമങ്ങളിലൂടെ കളക്ടര്‍ ഷൈന്‍ ചെയ്യുകയാണ്, സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിയ്ക്കുകയാണ് തുടങ്ങിയ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റ് കെസി അബു ആരോപിച്ചത്. ഒടുവില്‍ സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എയില്‍ നിന്ന് പോലും അബുവിന് വിമര്‍ശനം കേള്‍ക്കേണ്ടിവന്നു.
കെസി അബുവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ അതി ശക്തമായാണ് രംഗത്ത് വന്നിരിയ്ക്കുന്നത്. വിത്ത് യു പ്രശാന്ത് എന്ന ഹാഷ്ടാഗ് ഇപ്പോള്‍ വൈറല്‍ ആണ്.
ഇതിനിടെ കളക്ടര്‍ പ്രശാന്ത് നായര്‍ തന്നെ കെസി അബുവിന് പരിഹാസത്തില്‍ ചാലിച്ച ഒരു മറുപടി തന്റെ ഫേസ്ബുക്ക് വഴി കൊടുത്തു.

പ്രശാന്ത് നായരുടെ മറുപടി
അപകടകരമായ രീതിയില്‍ ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ എസ്എംഎസ് മുഖേന പരാതി നല്കിയ സ്ത്രീയെ ഉടന്‍ തിരിച്ച് വിളിച്ച് നടപടിയെടുത്ത ആളാണ് പ്രശാന്ത് നായര്‍. ഇക്കാര്യം ആ സ്ത്രീ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് റീ പോസ്റ്റ് ചെയ്തായിരുന്നു കളക്ടറുടെ മറുപടി.
|
പടച്ചോനേ...
പടച്ചോനേ... എന്നിട്ടും ഞമ്മള് ഫോണ്‍ എടുക്കൂല്ലാന്നും, തിരിച്ച് ബിളിക്കൂല്ലാനും ഞമ്മടെ കെട്ട്യോളും കുട്ട്യോളും പറഞ്ഞിക്ക്ണ്- ആ പഴയ പോസ്റ്റ് റീ പോസ്റ്റ് ചെയ്ത് പ്രശാന്ത് നായര്‍ എഴുതിയത് ഇങ്ങനെയാണ്.

ധീരമായ നടപടി
രാഷ്ട്രീയ മേലാളര്മാരോട് വിധേയത്വം കാണിച്ച് നില്‍ക്കാതെ ധീരവും സരസവും ആയി പ്രതികരിച്ച കളക്ടറുടെ നടപടിയെ സോഷ്യല്‍ മീഡിയ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.

ലോക്കോട് ലൈക്ക്
പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റിന് ആയിരത്തി അഞ്ഞൂറിലധികം ലൈക്കുകള്‍ ലഭിച്ചുകളിഞ്ഞു. നൂറിലധികം പേര് ഷെയര്‍ ചെയ്യുകയും ചെയ്തു.

ബല്‍റാമും അബുവിനെതിരെ
സ്വന്തം പാര്‍ട്ടിയുടെ യുവ എംഎല്‍എ ആയ വിടി ബല്‍റാം പോലും ഈ വിഷയത്തില്‍ കെസി അബുവിനെതിരെ തിരിഞ്ഞു എന്നതാണ് സത്യം.
|
ബല്‍റാമിന്റെ പോസ്റ്റ്
കാലത്തിന് മുമ്പേ നടക്കുന്നവരാണ് പൊതുപ്രവര്‍ത്തകര്‍. അതിന് കഴിയുന്നില്ലെങ്കിലും സാരമില്ല. ഒരുപാട് പുറകിലാകാതിരിയ്ക്കാനെങ്കിലും ശ്രദ്ധിയ്ക്കണം- ബല്‍റാമിന്റെ പോസ്റ്റ് വായിക്കാം.

ജനപ്രിയ കളക്ടര്‍
ചുരുങ്ങിയ കാലം കൊണ്ട് ഏറെ ജനപ്രീതി നേടിയ ആളാണ് പ്രശാന്ത് നായര്‍. സോഷ്യല്‍ മീഡിയയിലൂടെയുള്ള കളക്ടറുടെ ഇടപെടലുകളും ശ്രദ്ധേയമാണ്.

ഓപ്പറേഷന് സുലൈമാനി
പണമില്ലാത്തതുകൊണ്ട് ആരും പട്ടിണി കിടക്കരുത്- അതിനായി തുടങ്ങിയ ഓപ്പറേഷന് സുലൈമാനി എന്ന പദ്ധതി ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

വിത്ത് യു പ്രശാന്ത്
പ്രശാന്ത് നായര്‍ക്കെതിരെ രംഗത്തെത്തിയ കെസി അബുവിനെ വിമര്‍ശിച്ചും കളക്ടര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പേര് രംഗത്തെത്തി. വിത്ത് യു പ്രശാന്ത് എന്ന ഹാഷ്ടാഗും വൈറല്‍ ആയി.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications