കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അല്‍പന്‍സ്,ഇതൊന്നും ടിവിയില്‍ വരില്ലല്ലോ, റിലാക്സേഷന്‍ വേണ്ട'; കണ്ണന്താനത്തിന് ട്രോളുമായി പ്രശാന്ത്

Google Oneindia Malayalam News

കോഴിക്കോട്: മുന്‍കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പരോക്ഷമായി പരിഹസിച്ച് പ്രശാന്ത് നായര്‍ ഐഎഎസിന്‍റ ഫേസ്ബുക്ക് കുറിപ്പ്. അല്‍പന്‍സ് എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് പ്രശാന്ത് നായര്‍ മുന്‍ കേന്ദ്രമന്ത്രികൂടിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ വിമര്‍ശിക്കുന്നത്.

<strong>നേതാക്കളെ പോലും അമ്പരിപ്പിച്ച കോണ്‍ഗ്രസ് വിജയം; 'എന്താണ് കര്‍ണാടകയില്‍ സംഭവിച്ചത്'</strong>നേതാക്കളെ പോലും അമ്പരിപ്പിച്ച കോണ്‍ഗ്രസ് വിജയം; 'എന്താണ് കര്‍ണാടകയില്‍ സംഭവിച്ചത്'

കുറിപ്പില്‍ എവിടേയും കണ്ണന്താനത്തിന്‍റെ പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും അല്‍പന്‍, റിലാക്‌സേഷന്‍, ടി.വിയില്‍ വരില്ലല്ലോ തുടങ്ങി കണ്ണന്താനവുമായി ബന്ധപ്പെടുത്തുന്ന നിരവധി വാക്കുകള്‍ ചേര്‍ത്താണ് പ്രശാന്ത് നായരുടെ ഫേസ്ബുക്ക് കുറിപ്പ് ഇട്ടിരിക്കുന്നത്. നേരത്തെ കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രശാന്ത് നായരെ കേന്ദ്രമന്ത്രിയുമായി ഉണ്ടായ അഭിപ്രായത്തെ തുടര്‍ന്ന് പുറത്താക്കിയിരുന്നു.. പ്രശാന്ത് നായരുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ..

അൽപൻസ്

അൽപൻസ്

അല്പനേരത്തിന് ശേഷം ബാങ്ക് മാനേജർ വിചാരിച്ചു, 'ഇനിയെനിക്ക് എന്തും ആവാം. ബാങ്കിന് ഇനി അല്പം പോലും കാവലില്ലല്ലോ!' ഇതൊന്നും ടിവിയില്‍ൽ വരില്ലല്ലോ എന്ന് കരുതിയെങ്കിലും സിസിടിവിയില്‍ ഒരല്പം പോലും വിടാതെ, എല്ലാം പതിയുന്നുണ്ടായിരുന്നു.

റിലാക്സേഷൻ

റിലാക്സേഷൻ

നിയമങ്ങളിൽ ഒരല്പം പോലും റിലാക്സേഷൻ വേണ്ടെന്നും, മാനേജറുടെ കോൺട്രാക്ട് ഒരല്പനേരത്തേക്ക് പോലും നീട്ടി നൽകേണ്ടതില്ലെന്നും ബാങ്ക് തീരുമാനിച്ചു. മാനേജർക്ക് ഒരല്പം പോലും സഹിക്കാവുന്നതായിരുന്നില്ല അത്.

സ്ഥലകാല വിഭ്രാന്തി

സ്ഥലകാല വിഭ്രാന്തി

അല്പസമയത്തിനുള്ളിൽ മാനേജർക്ക് സ്ഥലകാല വിഭ്രാന്തിയും മതഭ്രാന്തും ഒരല്പം മദപ്പാടും കാണപ്പെട്ടു. അയാളുടെ സിരകളിലൂടെ അല്പാല്പമായി അഹങ്കാരത്തിന്റെയും അൽപത്തരത്തിന്റെയും വിഷദ്രാവകം വമിച്ചു.

ഞാനൊരല്പനല്ലേ

ഞാനൊരല്പനല്ലേ

പണ്ടേ ബാങ്കിലെ ജോലിക്കാരെ അല്പാല്പം ഭത്സിച്ചിരുന്ന മാനേജർ അന്ന് പൊട്ടിത്തെറിച്ചു. പ്യൂണിനെ അനല്പമായി തെറി പറഞ്ഞ്, ക്യാഷിയറെയും അല്പം ഭത്സിച്ച്, അക്കൗണ്ടന്റിനെയും പച്ചത്തെറിയല്പം പറഞ്ഞ് ഒരല്പം ത്രില്ലടിച്ച് കേറുമ്പോഴാണ്, താങ്കൾക്കൊരല്പം പോലും നാണമില്ലേന്ന് ഒരല്പം മാറി നിന്നൊരു ക്ലർക്ക് ചോദിച്ചത്. മാനേജർ ഒരല്പം ആലോചിച്ച് മറുപടി പറഞ്ഞു. അതെങ്ങനാ, ഞാനൊരല്പനല്ലേ? എന്നുകൂടി പറഞ്ഞാണ് പ്രശാന്ത് തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പ്രൈവറ്റ് സെക്രട്ടറി

പ്രൈവറ്റ് സെക്രട്ടറി

നേരത്തെ കോഴിക്കോട് ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയായിരുന്നു കേന്ദ്ര ടൂറിസം സഹമന്ത്രിയയാ കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്ത് നായരെ നിയമിച്ചത്. എന്നാല്‍ അധികകാലം അദ്ദേഹത്തിന്‍ ആ പദവിയില്‍ തുടരാന്‍ കഴിഞ്ഞില്ല. കണ്ണന്താനുവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസം അദ്ദേഹത്തിന്‍റെ സ്ഥാനം തെറിപ്പിക്കുകയായിരുന്നു.

കേന്ദ്രമന്ത്രിയായ ഉടനെ

കേന്ദ്രമന്ത്രിയായ ഉടനെ

കണ്ണന്താനം കേന്ദ്രമന്ത്രിയായ ഉടനെ ജനകീയ ഇമേജുള്ള പ്രാശാന്ത് നായരെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാനുള്ള ആലോചനയുണ്ടായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റേ പിന്തുണ ഉണ്ടായിരുന്നെങ്കിലും കേരള ഘടകത്തിന്റെ എതിര്‍പ്പ് നിയമനം വൈകിപ്പിച്ചു. പിന്നീട് ബിജെപി കേരളഘടകത്തിന്റെ എതിര്‍പ്പ് മറികടന്നായിരന്നു അദ്ദേഹത്തെ പ്രൈവറ്റ് സെക്രട്ടറിയായി കണ്ണന്താനം നിയമിച്ചത്.

അഭിപ്രായ വ്യത്യാസങ്ങള്‍

അഭിപ്രായ വ്യത്യാസങ്ങള്‍

പ്രൈവറ്റ് സെക്രട്ടറി ആയത് മുതല്‍ തന്നെ ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. പ്രശാന്തിനെ മാറ്റാന്‍ കേന്ദ്രമന്ത്രാലയം നടപടി തുടങ്ങി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നുകൊണ്ടിരേക്കേ പ്രശാന്ത് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റും പരോക്ഷമായി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരേയുള്ള വിമര്‍ശനമായിരുന്നു.

2018 ജൂലൈയില്‍

2018 ജൂലൈയില്‍

ഒരു ബാങ്ക് മാനേജര്‍ ബാങ്കിലെ ലോക്കര്‍ കുത്തിപ്പൊട്ടിക്കുന്നത് അവിടത്തെ സെക്യൂരിറ്റിക്കാരന്‍ കണാന്‍ ഇടവന്നു. കഥയില്‍ ഇനിയെന്ത് സംഭവിക്കും: 1) ബാങ്ക് മാനേജര്‍ ചമ്മല്‍ മാറ്റാന്‍ ഷോഡ കുടിക്കും. 2) സെക്യൂരിറ്റിക്കാരനെ പിരിച്ച് വിടും. 3)ബാങ്ക് മനേജര്‍ തെറ്റ് തിരുത്തും. നന്നാവും. 4)മാനേജറും സെക്യൂരിറ്റിയും പങ്കാളികളാവും. 5)സെക്യൂരിറ്റിക്കാരന്‍ സ്വയം പിരിഞ്ഞ് പോകും. ഇതിലേതാ ഹീറോയിസം? എന്നായിരുന്നു പ്രശാന്തിന്‍റെ പോസ്റ്റ്. ഇത്പിന്നാലെയായിരുന്നു പ്രശാന്തിനെ 2018 ജൂലൈയില്‍ സ്ഥാനത്ത് നിന്നും മാറ്റി കേന്ദ്രം ഉത്തരവിറക്കിയത്.

ഫേസ്ബുക്ക് പോസ്റ്റ്

പ്രശാന്ത് നായര്‍

English summary
prasanthnair's facebook post against alphons kannanthanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X