പൂജാ നിവേദ്യമായി 25 ലക്ഷം ജാനുവിന് കൈമാറി; സുരേന്ദ്രന്റെ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത
എത്ര പണം ചോദിച്ചാലും തരാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തയ്യാറായിരുന്നുവെന്ന് പ്രസീത
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച സി.കെ ജാനുവിന് പത്ത് ലക്ഷത്തിന് പുറമെ അധികമായി 25 ലക്ഷം കൂടി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നൽകിയെന്ന ആരോപണവുമായി ജെആർപി ട്രഷറർ പ്രസീതയുടെ പുതിയ വെളിപ്പെടുത്തൽ. പൂജാ നിവേദ്യമെന്ന പേരാണ് പണം കൈമാറിയതെന്നും കെ സുരേന്ദ്രനുമായുള്ള പുറത്തുവന്ന പുതിയ ഫോണ്‍ സംഭാഷണങ്ങള്‍ തന്റേത് തന്നെയെന്ന് പ്രസീത സ്ഥിരീകരിച്ചു.

എത്ര പണം ചോദിച്ചാലും തരാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തയ്യാറായിരുന്നുവെന്ന് പ്രസീത. സി.കെ ജാനുവിന് പണം നൽകിയത് ആർഎസ്എസ് അറിവോടെയാണെന്നാണ് പുതിയ ഫോൺ സംഭാഷണത്തിൽ സുരേന്ദ്രൻ പറയുന്നത്. പണം ഏര്‍പ്പാടാക്കുന്നത് ആർഎസ്എസ് ഓര്‍ഗനൈസിങ് സെക്രട്ടറി എം ഗണേഷാണെന്നും ശബ്ദരേഖയില്‍ പറയുന്നു.
"സി.കെ ജാനുവിന് 25 ലക്ഷം രൂപ കൈമാറി. മാർച്ച് 26ന് ബത്തേരി മണിമല ഹോംസ്‌റ്റേയിലെ മുറിയിൽവച്ചാണ് തുക കൈമാറിയത്.ബി ജെ പി വയനാട് ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ ആണ് പണം കൊണ്ടുവന്നത്.തുണി സഞ്ചിയിൽ പൂജാ നിവേദ്യമെന്ന പേരിലായിരുന്നു പണമെത്തിച്ചത്," ശബ്ദരേഖയിൽ സുരേന്ദ്രൻ പറയുന്നു. ഇക്കാര്യങ്ങൾ പ്രസീത സ്ഥിരീകരിക്കുന്നു.
പ്രശാന്ത് മലയവയല്‍ പണം കൊണ്ടുവന്നത് തുണി സഞ്ചിയിലാണ്. അതില്‍ മുകളില്‍ ചെറുപഴവും മറ്റുമൊക്കെയായിരുന്നു. പൂജ കഴിച്ച സാധനങ്ങളാണ്. സ്ഥാനാര്‍ഥിക്ക് കൊടുക്കാനാണെന്നുമാണ് ചോദിച്ചപ്പോള്‍ പറഞ്ഞത്. അതില്‍ നിന്നൊരു ചെറുപഴം ഞങ്ങളുടെ സെക്രട്ടറി ചോദിച്ചപ്പോള്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി കഴിപ്പിച്ച പൂജയാണെന്നാണ് പറഞ്ഞത്. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ സി.കെ.ജാനു വന്ന് സഞ്ചി വാങ്ങിയെന്നും പ്രസീത പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
Recommended Video
കർണാടകത്തിൽ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ- ചിത്രങ്ങൾ
അതേസമയം തന്റെ വെളിപ്പെടുത്തലിന് പിന്നില്‍ മറ്റൊരു കക്ഷികള്‍ക്കും പങ്കില്ലെന്നും പ്രസീത വ്യക്തമാക്കി. ദളിത് ആദിവാസികളുടെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് തങ്ങള്‍. ഇക്കാര്യങ്ങളൊക്കെ തുറന്ന് പറയാനുള്ള ആര്‍ജ്ജവമൊക്കെയുണ്ടെന്നും അവർ പറഞ്ഞു. ഒറ്റയ്ക്കാണ് തന്റെ പോരാട്ടം, ഇതിന്റെ പേരില്‍ താമസിക്കുന്ന വാടക വീട് വരെ ഒഴിഞ്ഞ് കൊടുക്കേണ്ട സ്ഥിതിയുണ്ട്. നിലപാട് മാറ്റില്ലെന്നും പ്രസീത കൂട്ടിച്ചേർത്തു.
ദളപതി വിജയിയുടെ ഇതുവരെ ആരും കാണാത്ത ചിത്രങ്ങള്‍, വൈറല്‍












Click it and Unblock the Notifications