കാത്തിരിപ്പിന് അര്‍ത്ഥമുണ്ടാകും; ദീര്‍ഘമായ ചികിത്സ വേണ്ടിവന്നേക്കാം; റൂമിലേക്ക് മാറ്റുന്നതും പരിഗണനയില്‍
ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പ്രശസ്ത അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവെച്ച് സുഹൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മി. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്.
കഴിഞ്ഞ മാസം അവസാനമാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാനം രാജേഷ് കുഴഞ്ഞു വീണത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. താരങ്ങളും ആരാധകരും രാജേഷിന്റെ തിരിച്ച് വരവിനു വേണ്ടി കാത്തിരിക്കുകയാണ്.

ഇപ്പോഴിതാ രാജേഷിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളാണ് പ്രതാപ് ജയലക്ഷ്മി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. രാജേഷ് ഇപ്പോഴും ഐസിയുവില്‍ തുടരുകയാണെന്നും ബിപിയും പള്‍സുമൊക്കെ നോര്‍മല്‍ ആണെങ്കിലും കാര്‍ഡിയക് അറസ്റ്റിനെ തുടര്‍ന്നുണ്ടായ അവസ്ഥകള്‍ പരിഹരിക്കാന്‍ കൂടുതല്‍ ദീര്‍ഘമായ ചികിത്സ വേണ്ടി വന്നേക്കാമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായമെന്നും പ്രതാപ് ജയലക്ഷ്മി പറയുന്നു.
പ്രതാപ് ജയലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'നമ്മുടെ പ്രിയപ്പെട്ട രാജേഷ് കേശവിന്റെ Rajesh Keshav ഇപ്പോഴത്തെ ആരോഗ്യ വിവരങ്ങൾ ഇതൊക്കെയാണ്. രാജേഷ് ഇപ്പോഴും ICU വിൽ തുടരുകയാണ്, BP യും, പൾസുമൊക്കെ നോർമൽ ആണെങ്കിലും കാർഡിയക് അറസ്റ്റിനെ തുടർന്നുണ്ടായ അവസ്ഥകൾ പരിഹരികരിക്കാൻ കൂടുതൽ ദീർഘമായ ചികിത്സ വേണ്ടി വന്നേക്കാം എന്നു ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.
തിരിച്ചു വരവിന്റെ അടയാളങ്ങൾ കാണിക്കുന്ന പ്രിയ സുഹൃത്തിനെ അടുത്ത ആഴ്ചയോടെ റൂമിലേക്ക് മാറ്റുന്ന കാര്യവും പരിഗണയിലെന്നു ഡോക്ടർ പറയുന്നു
രാജേഷിന് നല്ല കെയറും ചികിത്സയും ഉറപ്പ് വരുത്തുന്ന കാര്യത്തിൽ ലേക് ഷോർ ഹോസ്പിറ്റൽ ഡോക്ടമാരുടെ ഒരു പാനൽ രൂപീകരിക്കുകയും ചികിത്സയും അതുമായി ബന്ധപ്പെട്ട എല്ലാ updates കുടുംബത്തിന് നൽകുകയും ചെയ്യുന്നുണ്ട്. എങ്കിലും ന്യൂറോ റീഹാബിലിറ്റേഷന് വിദഗ്ദ ചികിത്സ തേടാൻ കേരളത്തിന് പുറത്തുള്ള ഈ മേഖലയിലെ കൂടുതൽ പരിചയ സമ്പത്തുള്ള ആശുപത്രികളുമായി ഡോക്ടർമാർ ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്.
പക്ഷെ ഇപ്പോഴത്തെ പരിഗണന രാജേഷിന്റെ ICU വിൽ നിന്നും റൂമിലേക്ക് മാറ്റി ആരോഗ്യ നില stable ആക്കുക എന്നുള്ളതാണ്. അത് കഴിഞ്ഞു മാത്രമേ മറ്റു കാര്യങ്ങൾ പരിഗണിക്കുന്നുള്ളു.
നല്ല ചികിത്സയും, ആത്മാർത്ഥമായ പ്രാർത്ഥനയും, രാജേഷിന്റെ തിരിച്ചു വരവിനെ ഏറെ സഹായിക്കുമെന്നുറപ്പാണ്. നമ്മുടെ കാത്തിരിപ്പിനു അർത്ഥമുണ്ടാകും. ഏറെ പ്രതീക്ഷയോടെ...












Click it and Unblock the Notifications