കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഷിഖേ..നിങ്ങളുടെ മഹാരാജാസിൽ ആയിരുന്നു സ്ത്രീവിരുദ്ധത, എസ്എഫ്ഐ ഗുണ്ടായിസം..മാപ്പ് പറയാൻ തയ്യാറാണോ?

ആഷിഖ് കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്ന കാലത്തെ മഹാരാജാസ് സ്ത്രീവിരുദ്ധത നിറഞ്ഞതായിരുന്നെന്ന ആരോപണവുമായി ഛായാഗ്രാഹകന്‍ പ്രതാപ് ജോസഫ് രംഗത്ത്.

  • By മരിയ
Google Oneindia Malayalam News

കൊച്ചി: പ്രശസ്ത നടി കൊച്ചിയില്‍ ആക്രമണത്തിന് ഇരയായപ്പോള്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച ആളാണ് സംവിധായകന്‍ ആഷിഖ് അബുവും ഭാര്യയും നടിയുമായ റിമാ കല്ലിങ്കലും. ആഷിഖ് കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്ന കാലത്തെ മഹാരാജാസ് സ്ത്രീവിരുദ്ധത നിറഞ്ഞതായിരുന്നെന്ന ആരോപണവുമായി ഛായാഗ്രാഹകന്‍ പ്രതാപ് ജോസഫ് രംഗത്ത്.

ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള എസ്എഫ്‌ഐക്കാരില്‍ നിന്ന് കടുത്ത മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വ്ന്നിട്ടുണ്ടെന്ന് പ്രതാപ് പോസ്റ്റ് ചെയ്തിരിക്കുന്നു. പ്രതാപിന് മറുപടിയുമായി ആഷിഖ് അബു തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.

ആഷിഖ് അബു കോളേജ് ചെയര്‍മാനായിരുന്ന കാലത്ത് മഹാരാജാസ് കോളേജില്‍ രണ്ട് വര്‍ഷം പഠിച്ചിട്ടുണ്ട്. അതിനിടെ എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനത്തിനും ഇരായായിട്ടുണ്ട്. ഇത്രയധികം സ്ത്രീ വിരുദ്ധവും മനുഷ്യ വിരുദ്ധതയും വയലന്‍സും അധികാരവാഞ്ഛയും മറ്റ് എവിടെയും കണ്ടെട്ടില്ലെന്നും പ്രതാപിന്റെ പോസ്റ്റ്.

ചീപ് ത്രില്‍സിനും കയ്യടികള്‍ക്കും വേണ്ടി അങ്ങേയറ്റ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ പറയുന്നതില്‍ നിന്ന് എഴുത്തുകാരും താരങ്ങളും പിന്മാറിയാല്‍ അത് നാടിന് നല്ലതാവും എന്ന ആഷിഖിന്റെ പോസ്റ്റിനാണ് പ്രതാ്പ് തന്റെ അനുഭവം പറഞ്ഞത്.

പിന്തുണ

പ്രതാപിന് പിന്തുണയുമായി ഇപ്പോള്‍ മഹാരാജാസില്‍ ഇപ്പോള്‍ പഠിയ്ക്കുന്ന വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിട്ടുണ്ട്. മഹാരാജാസിലെ എസ്എഫ്‌ഐ ഗുണ്ടായിസത്തിനും, സ്ത്രീ വിരുദ്ധതയ്ക്കും ഇപ്പോഴും കുറവ് ഒന്നുമില്ലെന്നാണ് ഇവരുടെ അഭി്പ്രായം,

പ്രതാപിനെ നേരിട്ട് പരിചയം ഇല്ലെന്ന് ആഷിഖ് പറയുന്നു. 95ല്‍ ആഷിഖ് മഹാരാജാസില്‍ പഠിക്കാന്‍ ചെല്ലുമ്പോള്‍ എസ്എഫ്‌ഐ ഗുണ്ടായിസം അവിടെ നിലനിന്നിരുന്നു. ക്യാമ്പസിന് പുറത്ത് നിന്ന് വരുന്നവര്‍ പോലും സ്ത്രീകളെ ഉപദ്രവിയ്ക്കുന്ന അവസ്ഥ ആയിരുന്നു ഉണ്ടായിരുന്നത്. നേതാവെന്ന നിലയില്‍ തന്‍്‌റെ പെരുമാറ്റം പലപ്പോഴും അപക്വമായിരുന്നെന്നും ആഷിഖ് സമ്മതിയ്ക്കുന്നു.

സിനിമ തന്നെ ഞാന്‍

താന്‍ ചെയ്യുന്ന സിനിമകള്‍ തന്നെയാണ് താനെന്ന് ആഷിഖ് പറയുന്നു. അതില്‍ എന്തെങ്കിലും ഉണ്ടെന്ന് കരുതുന്നവര്‍ മാത്രം വിശ്വസിച്ചാല്‍ മതി. അല്ലാത്തവര്‍ക്ക് തള്ളി കളയാം.

English summary
Prathap Joseph's allegations against Aashiq Abu on SFI goonds act in Maharajas College.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X