Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധീരനെ കെപിപിസിസി പ്രസിഡന്റാക്കണം- പ്രതാപന്‍

തൃശൂര്‍: മികച്ച പ്രതിച്ഛായയുള്ള വിഎം സുധീരനെ കെപിസിസിയുടെ പുതിയ പ്രസിഡന്റ് ആക്കണമെന്ന് കോണ്‍ഗ്രസിനുളളില്‍ നിന്ന് ആവശ്യം. ഹരിത എംഎല്‍എമാരുടെ സംഘത്തില്‍ പെട്ട ടിഎന്‍ പ്രതാപനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സുധീരനെ കെപിസിസി പ്രസിഡന്റാക്കണം എന്നാവശ്യപ്പെട്ട് പ്രതാപന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രതിരോധമന്ത്രി എകെ ആന്റണിക്കും കത്തയച്ചു. സുധീരന്റെ പ്രതിച്ഛായ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ ഗുണകരമാകും എന്നാണ് പ്രതാപന്റെ ന്യായം.

TN Prathapan

കേരളത്തില്‍ എകെ ആന്റണി കഴിഞ്ഞാല്‍ മികച്ച പ്രതിച്ഛായയുള്ള നേതാവാണ് വിഎം സുധീരന്‍. ആലപ്പുഴയില്‍ കരിമണല്‍ ഖനനത്തിനെതിരെ അദ്ദേഹം നടത്തിയ സമരങ്ങള്‍ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി ഗ്രൂപ്പിന്റേയോ ചെന്നിത്തല ഗ്രൂപ്പിന്റേയോ പ്രതിനിധിയായിട്ടല്ല സുധീരന്‍ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ സുധീരന്‍ കെപിസിസിയുടെ തലപ്പത്ത് വന്നാല്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്ക് അവസാനിക്കും എന്നും പ്രതീക്ഷിക്കപ്പെടുന്നു.

ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ രമേശ് ചെന്നിത്തല ഇപ്പോഴും കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിട്ടില്ല. നിയമസഭ സമ്മേളനത്തിന് ശേഷം ആയിരിക്കും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. സ്ഥാനമൊഴിയാന്‍ ചെന്നിത്തല സന്നദ്ധത അറിയിച്ചിട്ടും ഉണ്ട്. നിയസഭ സ്പീക്കര്‍ ജി കാര്‍ത്തികേയനെ കെപിസിസി പ്രസിഡന്റ് ആക്കി വിഡി സതീശന്‍ എംഎല്‍എയെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+