നടിയുടെ ദൃശ്യങ്ങള്‍ കയ്യിലുള്ള ആ വിഐപി ഒടുവില്‍ പുറത്ത്..! വെളിപ്പെടുത്തലിൽ കേരളം ഞെട്ടുന്നു...!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വമ്പന്‍സ്രാവ് ദിലീപല്ല എന്നാണ് പ്രധാന പ്രതിയായ പള്‍സര്‍ സുനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. അതിന് പിന്നാലെ പള്‍സര്‍ സുനിയുടെ മുന്‍അഭിഭാഷകന്‍ പ്രതീഷ് ചാക്കോയും ഒരു വന്‍സ്രാവിനെക്കുറിച്ചുള്ള വിവരം പങ്കുവെച്ചു. നടിയെ മൃഗീയമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒരു വിഐപിക്ക് കൈമാറി എന്നായിരുന്നു പ്രതീഷ് ചാക്കോയുടെ വെളിപ്പെടുത്തല്‍. ആ വിഐപി ആരെന്ന ചോദ്യമാണ് പിന്നീട് ഉയര്‍ന്നത്. അതാരെന്നും ഒടുവില്‍ പ്രതീഷ് ചാക്കോ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നു. ഞെട്ടാന്‍ തയ്യാറായിക്കൊള്ളൂ.

വന്‍ ട്വിസ്റ്റ്..!! അന്വേഷണം ദിലീപിന്റെ സുഹൃത്തായ നടിയിലേക്ക്..!! മാഡമോ വിഐപിയോ ?

ദിലീപിന് വേണ്ടി രക്ഷകനിറങ്ങുന്നു..! വെറും പുലിയല്ല..പുപ്പുലി...! ഇനിയാണ് കളി...!

വേണ്ടവർ ഒളിവിൽ

വേണ്ടവർ ഒളിവിൽ

ദിലീപ് അറസ്‌ററിലായ ശേഷം മാനേജര്‍ അപ്പുണ്ണിക്കും സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയ്ക്കും വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. എന്നാല്‍ ഇരുവരും ഒളിവിലായിരുന്നു. പോലീസ് തിരച്ചലില്‍ രണ്ട് പേരെയും കണ്ടെത്താനായില്ല.

മെമ്മറി കാർഡ് ലഭിച്ചില്ല

മെമ്മറി കാർഡ് ലഭിച്ചില്ല

നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും ഫോണും കണ്ടെടുക്കാന്‍ പോലീസിന് സാധിക്കാഞ്ഞത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന് ആശങ്കയുണ്ട്. പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകനില്‍ നിന്നും പിടിച്ചെടുത്ത മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങള്‍ ഇല്ലായിരുന്നു.

ഒരു വിഐപി

ഒരു വിഐപി

ഫോണും മെമ്മറി കാര്‍ഡും പ്രതീഷ് ചാക്കോയുടെ പക്കലാണ് ഉള്ളതെന്ന് പോലീസ് ബലമായി സംശയിച്ചു.അതിനിടെയാണ് സുനില്‍ കുമാര്‍ ഏല്‍പ്പിച്ച ഫോണ്‍ താന്‍ ഒരു വിഐപിയെ ഏല്‍പ്പിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പ്രതീഷ് ചാക്കോ നടത്തിയത്.

മെമ്മറി കാർഡ് ഏൽപ്പിച്ചത്

മെമ്മറി കാർഡ് ഏൽപ്പിച്ചത്

വിശദമായ ചോദ്യം ചെയ്യലില്‍ ആ വിഐപി ആരെന്നും പ്രതീഷ് ചാക്കോ വെളിപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. സുനിയില്‍ നിന്നും ലഭിച്ച ഫോണ്‍ ആ വിഐപി വഴി ദിലീപിന്റെ പക്കലെത്തി എന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.

വിഐപി പുറത്ത്

വിഐപി പുറത്ത്

പ്രതീഷ് ചാക്കോ വെളിപ്പെടുത്തിയ ആ വിഐപി ആരെന്ന വിവരവും പുറത്ത് വന്നിരിക്കുന്നു. മംഗളമാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ ആലുവയിലെ ഒരു രാഷ്ട്രീയ നേതാവിന് കൈമാറിയെന്നാണ് പ്രതീഷ് ചാക്കോയുടെ മൊഴിയെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

അറിയുന്നതെല്ലാം വെളിപ്പെടുത്തി

അറിയുന്നതെല്ലാം വെളിപ്പെടുത്തി

കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പ്രതീഷ് ചാക്കോ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. പ്രതീഷ് ചാക്കോ വെളിപ്പെടുത്തിയ വിഐപിയുടെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രഹസ്യമൊഴി രേഖപ്പെടുത്തും

രഹസ്യമൊഴി രേഖപ്പെടുത്തും

പ്രതീഷ് ചാക്കോയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുന്‍പ് പോലീസ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. ഇതിന് ശേഷം ഈ വിഐപിയെ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ജനപ്രതിനിധികൾ

ജനപ്രതിനിധികൾ

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ട് ജനപ്രതിനിധികളില്‍ നിന്നും നേരത്തെ പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. കൊല്ലം എംഎല്‍എ മുകേഷ്, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നിവരില്‍ നിന്നാണ് മൊഴിയെടുത്തത്.

മുകേഷിന്റെ ഡ്രൈവർ

മുകേഷിന്റെ ഡ്രൈവർ

പള്‍സര്‍ സുനി കുറേക്കാലം ഡ്രൈവറായിരുന്നു എന്ന കാരണത്താലാണ് മുകേഷില്‍ നിന്നും പോലീസ് മൊഴി എടുത്തത്. ഒന്നരവര്‍ഷത്തോളം സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. പിന്നീട് ക്രിമിനല്‍ സ്വഭാവം അറിഞ്ഞതോടെ പറഞ്ഞ് വിടുകയായിരുന്നു.

അടുത്ത സുഹൃത്ത്

അടുത്ത സുഹൃത്ത്

അന്‍വര്‍ സാദത്ത് എംഎല്‍എ ദിലീപിന്റെ അടുത്ത സുഹൃത്താണ്. എന്നാല്‍ ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന ആരോപണം എംഎല്‍എ നിഷേധിച്ചിരുന്നു. ദിലീപുമൊത്തുള്ള വിദേശ യാത്ര അടക്കമുള്ള വിവരങ്ങള്‍ അന്‍വര്‍ സാദത്തില്‍ നിന്നും പോലീസ് ശേഖരിച്ചിരുന്നു.

മൊഴി എടുക്കും

മൊഴി എടുക്കും

തൃക്കാക്കര എംഎല്‍എ പിടി തോമസിനെ അടുത്ത ദിവസം ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. സ്പീക്കറുടെ അതൃപ്തി മൂലം കഴിഞ്ഞ ദിവസം പിടിക്ക് മൊഴി നല്‍കാന്‍ സാധിച്ചിരുന്നില്ല. നടി ആക്രമിക്കപ്പെട്ട ദിവസം ലാലിന്റെ വീട്ടിലുണ്ടായിരുന്നവരില്‍ പ്രമുഖനായിരുന്നു പിടി തോമസ്.

English summary
Pratheesh Chacko's statement on VIP in actress abduction case
Please Wait while comments are loading...