'ഗുരുവായൂരപ്പന്റെ പേരില്‍ എന്തെങ്കിലും വികലമായി കാണിക്കാനാണെങ്കില്‍..'; പൃഥ്വിക്കെതിരെ പ്രതീഷ് വിശ്വനാഥ്
കോഴിക്കോട്: ബേസില്‍ ജോസഫ് നായകനായി എത്തി വിപിന്‍ ദാസ് സംവിധാനം ജയ ജയ ജയ ജയഹേ എന്ന ചിത്രം ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ്. ഇതിന്റെ വിജയത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് വിപിന്‍ ദാസ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. പൃഥ്വിരാജ് സുകുമാരനേയും ബേസില്‍ ജോസഫിനേയും കേന്ദ്ര കഥാപാത്രമാക്കി ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രമാണ് വിപിന്‍ ദാസ് പ്രഖ്യാപിച്ചത്.
എന്നാല്‍ ഇപ്പോഴിതാ ഈ ചിത്രത്തിന് എതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് തീവ്ര ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥ്. 'ഗുരുവായൂര്‍ അമ്പലനടയില്‍' എന്ന പേരിന് എതിരെയാണ് പ്രതീഷ് വിശ്വനാഥ് രംഗത്തെത്തിയിരിക്കുന്നത്. ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണ് ഉദ്ദേശ്യമെങ്കില്‍ അത് നടക്കില്ല എന്നാണ് പ്രതീഷ് വിശ്വനാഥ് പറയുന്നത്.
{photo-feature}












Click it and Unblock the Notifications