Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫെമിനിച്ചികളെ മലകയറ്റിയാല്‍ കേരളം കത്തും.. കലാപ ആഹ്വാനവുമായി ഹിന്ദുപരിഷത്ത് നേതാവ് ലൈവില്‍

എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും മലകയറാമെന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ രണ്ടാം വട്ടവും ശബരിമല നട തുറന്നിരിക്കുകയാണ്. ആദ്യം നട തുറന്ന തുലാമാസ പൂജയ്ക്ക് ക്ഷേത്രത്തില്‍ പ്രവേശനത്തിനായി യുവതികള്‍ എത്തിയിരുന്നെങ്കിലും ഒറ്റ സ്ത്രീകളെ പോലും പ്രതിഷേധകര്‍ കടത്തിവിട്ടിരുന്നില്ല. ഇന്നലെ നടതുറന്നതോടെ വീണ്ടും സ്ത്രീകള്‍ എത്തിയേക്കുമെന്ന ഊഹങ്ങളുടെ പുറത്ത് ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിലയ്ക്കലും പമ്പയിലുമെല്ലാമായി പ്രതിഷേധിക്കാന്‍ എത്തിയിരിക്കുകയാണ്.

പോലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ അവിശ്വാസികളായ സ്ത്രീകളെ സന്നിധാനത്ത് കയറ്റിയാല്‍ ശബരിമല കത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹിന്ദുപരിഷ്ത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്. ഫേസ്ബുക്ക് ലൈവിലൂടെയാണ് പ്രതീഷിന്‍റെ ആഹ്വാനം. പ്രതീഷിന്‍റെ വാക്കുകള്‍ ഇങ്ങനെ

 യുദ്ധസമാന അന്തരീക്ഷം

യുദ്ധസമാന അന്തരീക്ഷം

രാവിലെ പമ്പയിലും നിലയ്ക്കലും സന്നിധാനത്തും നടക്കുന്ന യുദ്ധസമാനമായ ഒരുക്കങ്ങള്‍ കണ്ടപ്പോള്‍ തന്നെ നമ്മള്‍ ഭയപ്പെട്ട കാര്യം യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. അയ്യപ്പ ഭക്തന്‍മാര്‍ കാടുകളും മറ്റ് വഴികളും വഴി സന്നിധാനത്ത് എത്താന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

 അഭിനവ ഔറംഗസേബ്

അഭിനവ ഔറംഗസേബ്

എന്നാല്‍ കേരളത്തിലെ ഹിന്ദു സമൂഹത്തെ എല്ലാം വെല്ലുവിളിച്ച് കേരളത്തിന്‍റെ അഭിനവ ഔറംഗസേബായ പിണറായി വിജയനും കാക്കിയിട്ട പോലീസ് ഗുണ്ടകളും ചേര്‍ന്ന് ഗൂഡാലോചന നടത്തി അവിശ്വാസികളായ യുവതികളെ ശബരിമലയിലെ സമന്നിധാനത്തേക്ക് എത്തിക്കാനുള്ള ശ്രമം നടത്തുകയാണ്.

 ആചാരങ്ങള്‍

ആചാരങ്ങള്‍

ഇതുവഴി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഹിന്ദുവിന്‍റെ ആചാരവും വിശ്വാസങ്ങളും ഇല്ലാതാക്കാനാണ് പിണറായി ശ്രമിക്കുന്നത്. എന്നാല്‍ എന്ത് വിലകൊടുത്തും അയ്യപ്പ ഭക്തന്‍മാര്‍ ഇതിന് തടയിടാന്‍ ശ്രമിക്കും. പോലീസിന്‍റേയും സര്‍ക്കാരിന്‍റേയും ഒരു നീക്കങ്ങളും അനുവദിച്ചുകൊടുക്കാന്‍ തയ്യാറല്ല.

 പ്രതിഷേധിക്കണം

പ്രതിഷേധിക്കണം

ലോകത്തില്‍ മുഴുവന്‍ ഉള്ള അയ്യപ്പ ഭക്തരോടും പറയാനുള്ളത് പിണറായിയുടേയും പോലീസിന്‍റേയും എല്ലാ നീക്കങ്ങളേയും നമ്മള്‍ ശക്തമായ പ്രതിഷേധിക്കണം. ഈ പ്രതിഷേധങ്ങളെല്ലാം അവഗണിച്ച് സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ അവിടെ നമ്മുടെ ഹിന്ദുക്കളുടെ സ്വാമഭിമാനം അവസാനിക്കുകയാണ്.

 പിണറായി കാണും

പിണറായി കാണും

അതുകൊണ്ട് തന്നെ ഹിന്ദു സമൂഹത്തെ അപമാനിക്കാന്‍ സര്‍ക്കാരിന്‍റെ പിന്തുണയോടെ ഫെമിനിച്ചികള്‍ തയ്യാറാല്‍ കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള പ്രതിഷേധങ്ങള്‍ പിണറായി കാണേണ്ടി വരും.

അധികാരത്തില്‍

അധികാരത്തില്‍

ഇനി കേരളത്തിലെ ഹിന്ദുവിന്‍റെ ചോദ്യം ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ ഇതിഹാസ പരമായ ചരിത്രപരമായ ഒരു പ്രതിഷേധമാവും അത്. ഇനി ഒരിക്കല്‍ പോലും ഒരു അവിശ്വാസിയായ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് തടയിടാനുള്ള നീക്കമാകും അത്.

Recommended Video

cmsvideo
    ശബരിമലയിൽ പ്രതിഷേധക്കാരെ കുടുക്കാൻ ഫേസ് ഡിറ്റക്ഷൻ | OneInida Malayalam
     വിഷയമല്ല

    വിഷയമല്ല

    ഇങ്ങനെയൊരു ആഹ്വാനം നടത്തിയതിന്‍റെ പേരില്‍ തനിക്കെതിരെ പോലീസ് കേസ് വന്നാലും വിഷയമല്ലെന്നും അന്തിമ വിജയം തങ്ങള്‍ക്ക് തന്നെയകുമെന്നും പ്രതീഷ് വിശ്വനാഥന്‍ തന്‍റെ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ശബരിമലയില്‍ നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത നേതാക്കളില്‍ ഒരാളാണ് പ്രതീഷ് വിശ്വനാഥ്.

    ഫേസ്ബുക്ക് ലൈവ്

    ഫേസ്ബുക്ക് ലൈവ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+