കേരളത്തിലെ ലക്ഷം ഹിന്ദു യുവാക്കൾക്ക് ത്രിശൂൽ ദീക്ഷ, പ്രതീഷ് വിശ്വനാഥന്റെ പോസ്റ്റ്
Recommended Video

കൊച്ചി: കടുത്ത മുസ്ലീം വിരുദ്ധതയും തീവ്രഹിന്ദുത്വവും കേരളത്തിന്റെ മണ്ണില്‍ പാകാന്‍ സംഘപരിവാറുകാര്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തുന്നുവെങ്കിലും ഇതുവരെ വിലപ്പോയിട്ടില്ല. കലാപങ്ങളുണ്ടാക്കി രാജ്യത്ത് പലയിടത്തും അധികാരം പിടിച്ച ചരിത്രമുള്ള സംഘപരിവാര്‍ കേരളത്തിലും കലാപങ്ങള്‍ക്ക് കോപ്പ് കൂട്ടുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
ഇത്തരം വാര്‍ത്തകള്‍ ഉറപ്പിക്കുന്നതാണ് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിരന്തരമായി വര്‍ഗീയതയും കലാപത്തിനുള്ള ആഹ്വാനങ്ങളും നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റുകളിട്ട് കുപ്രസിദ്ധനാണ് പ്രതീഷ് വിശ്വനാഥ്.

ത്രിശൂല്‍ ദീക്ഷ
കേരളത്തിലെ ഹിന്ദു യുവാക്കള്‍ക്ക് തൃശൂല്‍ ദീക്ഷ നല്‍കും എന്നാണ് ഫേസ്ബുക്കിലൂടെ പ്രതീഷ് വിശ്വനാഥിന്റെ പ്രഖ്യാപനം. ഹിന്ദു സ്വാഭിമാന സംരക്ഷണത്തിനായി ഇറങ്ങിത്തിരിക്കുന്ന കേരളത്തിലെ ഒരു ലക്ഷം യുവാക്കള്‍ക്ക് ആയിരം ദിവസം കൊണ്ട് രാഷ്ട്രീയ ബജ്രംഗ്ദള്‍ ത്രിശൂല്‍ ദീക്ഷ നല്‍കും എന്ന് ഇയാള്‍ പറയുന്നു.

ഗുജറാത്തിലെ ആയുധം
ത്രിശൂലങ്ങളുടെ ചിത്രങ്ങള്‍ സഹിതമാണ് ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗുജറാത്ത് കലാപകാലത്ത് കലാപകാരികള്‍ മുസ്ലീംങ്ങളെ ആക്രമിക്കാനായി ഇത്തരം ത്രിശൂലങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. നിരവധി പേരാണ് പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിന് താഴെ ജയ് ശ്രീറാം വിളികളുമായി പിന്തുണ അറിയിച്ച് കൊണ്ട് എത്തുന്നത്.

വർഗീയത പതിവ്
അതേസമയം വിമര്‍ശനവും പരിഹാസങ്ങളുമായി പ്രതികരിക്കുന്നവരും കുറവല്ല. മുന്‍ വിശ്വഹിന്ദു പരിഷത്ത് നേതാവായ പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വത്തില്‍ ആരംഭിച്ച അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ ദേശീയ സെക്രട്ടറിയാണ് പ്രതീഷ് വിശ്വനാഥ്. ഇതാദ്യമായല്ല പ്രതീഷ് വിശ്വനാഥ് ഇത്തരത്തിലുള്ള പോസ്റ്റിടുന്നത്.

കലാപത്തിന് ആസൂത്രണം
അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ രൂപീകരണത്തിന്റെ ഭാഗമായി കേരളത്തില്‍ കലാപത്തിനുള്ള ആസൂത്രണം നടക്കുന്നതായി നേര്തതെ ഹിന്ദു ഹെല്‍പ് ലൈന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ആയ ശബരീനാഥ് എന്നയാള്‍ വെളിപ്പെടുത്തിയിരുന്നു. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അടക്കം വര്‍ഗീയ ധ്രുവീകരണത്തിനും കലാപമുണ്ടാക്കാനും പദ്ധതികളുള്ളതായായിരുന്നു വെളിപ്പെടുത്തല്‍.

നിരന്തരമായ വിഷം തുപ്പൽ
ഹിന്ദു പെണ്‍കുട്ടികളെ മുസ്ലീം യുവാക്കള്‍ ലൗ ജിഹാദ് നടത്തുന്നു എന്ന സംഘപരിവാര്‍ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നവരില്‍ ഒരാളാണ് പ്രതീഷ് വിശ്വനാഥന്‍. ബാബറി മസ്ജിദ് പൊളിച്ചതിന്റെ ഓര്‍മ്മയ്ക്കായി മധുരപലഹാരം വിതരം ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട് ഇയാള്‍. മാത്രമല്ല കാശിയിലേയും മധുരയിലേയും മുസ്ലീം പള്ളികള്‍ പൊളിക്കണം എന്ന് ആഹ്വാനവും നടത്തിയിരുന്നു.
കണ്ണടച്ച് പോലീസ്
രാജസ്ഥാനില്‍ ലൗ ജിഹാദ് ആരോപിച്ച് മുസ്ലീം യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ജീവനോടെ കത്തിച്ച സംഭവത്തിലും ഇയാള്‍ ന്യായീകരണവുമായി രംഗത്ത് വന്നിരുന്നു. കുരീപ്പുഴ ശ്രീകുമാറിന് എതിരായ ആക്രമണത്തിലും ഇയാള്‍ ന്യായീകരണം നടത്തിയിരുന്നു. നിരന്തരമായി ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയിട്ടും ഇയാള്‍ക്കെതിരെ ഇതുവരെ പോലീസ് നടപടിയൊന്നുമെടുത്തിട്ടില്ല.












Click it and Unblock the Notifications