കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് ഹിന്ദുവിനെതിരായ പിണറായി സര്‍ക്കാര്‍ ഗൂഢാലോചന'.. കല്ലടയ്ക്ക് പിന്തു​ണയുമായി സംഘപരിവാര്‍

  • By
Google Oneindia Malayalam News

Recommended Video

cmsvideo
കല്ലടയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ഹിന്ദുവിന് എതിരായ ഗൂഢാലോചന

കല്ലട ട്രാവല്‍സില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധംപുകയുകയാണ്. സംഭവത്തില്‍ ഇതുവരെ അഞ്ച് കല്ലട ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ കല്ലട സ്ഥാപനത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംഘപരിവാര്‍ സംഘടനകള്‍.

<strong>വോട്ടിങ്ങ് മെഷീന്‍ ക്രമക്കേട്: പരാതി ഉന്നയിച്ചവര്‍ക്കെതിരെ കേസ്, കളക്ടറുടെ നിര്‍ദ്ദേശം</strong>വോട്ടിങ്ങ് മെഷീന്‍ ക്രമക്കേട്: പരാതി ഉന്നയിച്ചവര്‍ക്കെതിരെ കേസ്, കളക്ടറുടെ നിര്‍ദ്ദേശം

ഹിന്ദുക്കളെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് പേജുകള്‍ വാദുക്കുന്നത്. ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥും കല്ലടയെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.

 വ്യാപക പ്രതിഷേധം

വ്യാപക പ്രതിഷേധം

തിരുവനന്തപുരത്ത് നിന്നും ബെംഗളരുവിലേക്ക് പുറപ്പെട്ട കല്ലട ബസിലെ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദ്ദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. യാത്രാമധ്യേ ഹരിപ്പാട് പിന്നിട്ടപ്പോള്‍ ബസ് തകരാറിലായി.

 കസ്റ്റഡിയില്‍ എടുത്തു

കസ്റ്റഡിയില്‍ എടുത്തു

ഏറെ നേരം കഴിഞ്ഞിട്ടും ബസ് യാത്രയാരംഭിക്കുകയോ ജീവനക്കാർ ഇത് സംബന്ധിച്ച് യാത്രക്കാരോട് മറുപടി നൽകാനോ തയാറായില്ല. യാത്രക്കാരായ രണ്ട് യുവാക്കൾ ഇത് ചോദ്യം ചെയ്തു.

 പെര്‍മിറ്റ് റദ്ദാക്കി

പെര്‍മിറ്റ് റദ്ദാക്കി

ഒടുവില്‍ പോലീസിനെ വിളിച്ചു വരുത്തി സമ്മര്‍ദ്ദം ചെലുത്തി മറ്റൊരു ബസ് എത്തിച്ച് യാത്ര തുടര്‍ന്നു. എന്നാല്‍ വൈറ്റില എത്തിയപ്പോള്‍ ബസ് ജീവനക്കാരായ ചിലര്‍ ബസിലേക്ക് ഇരച്ച് കയറി ചോദ്യം ചെയ്ത യുവാക്കളെ ആക്രമിക്കുകയായിരുന്നു.

ദൃശ്യങ്ങള്‍ പുറത്ത്

ദൃശ്യങ്ങള്‍ പുറത്ത്

ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പിന്നാലെ ആക്രമണം നടത്തിയ ജീവനക്കാരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ബസിന്‍റെ പെര്‍മിറ്റ് റദ്ദ് ചെയ്യുകയും ചെയ്തു.

 ഏകപക്ഷീയമായ ആക്രമണം

ഏകപക്ഷീയമായ ആക്രമണം

അതേസമയം ഏകപക്ഷീയമായ നടപടിയാണ് കല്ലട ബസിനെതിരെ നടക്കുന്നതെന്നാണ് സംഘപരിവാര്‍ ആരോപണം.ഹിന്ദുവിന്‍റെ ബിസിനസ് സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണിതെന്നാണ് ആരോപണം.

 വ്യാപക പ്രചരണം

വ്യാപക പ്രചരണം

ഇത്തരത്തിലുള്ള പോസ്റ്റുകളും സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് പേജുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹിന്ദുക്കളില്‍ സാമ്പത്തികമായി ഉയര്‍ന്ന് നില്‍ക്കുന്നവരെ നശിപ്പിക്കാനുള്ള ഗൂഡലക്ഷ്യമാണ് നടക്കുന്നത്.

 ഗൂഡാലോചന

ഗൂഡാലോചന

സുരേഷ് കല്ലടയെ പോലീസ് സ്റ്റേഷനില്‍ വിളിച്ച് ചോദ്യം ചെയ്ത നീക്കവും ഗൂഡാലോചനയുടെ ഭാഗമാണ്. നെഹ്റു ഗ്രൂപ്പ്, നിറപറ, അറ്റ്ലസ് എന്നിവയ്ക്കെതിരെ നടന്നത് പോലുള്ള ഗൂഡാലോചനയാണിത്.

 സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍

അറ്റ്ലസിനേയും നിറപറേയുമെല്ലാം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് കല്ലടയുടെ അടിവാരം ഇളക്കാനും മുന്നിട്ട് നില്‍ക്കുന്നതെന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം കൊഴുക്കുന്നത്.

 ഹിന്ദു വിരുദ്ധം

ഹിന്ദു വിരുദ്ധം

ഇത്തരം നീക്കങ്ങള്‍ തീര്‍ത്തും ഹിന്ദു വിരുദ്ധമാണെന്നും സംഘപരിവാര്‍ ഗ്രൂപ്പുകള്‍ വാദിക്കുന്നു. സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥും രംഗത്തെത്തിയിട്ടുണ്ട്.

 ഉദ്ദേശം എന്താണ്

ഉദ്ദേശം എന്താണ്

പ്രതീഷിന്‍റെ കുറിപ്പ് ഇങ്ങനെ-കല്ലട ഗ്രൂപ്പിനെതിരെ നടക്കുന്ന ഏകപക്ഷീയമായ പ്രചാരണങ്ങൾക്ക് പിന്നിലെ യഥാർത്ഥ ഉദ്ദേശം എന്താണ് ? .:: ജീവനക്കാർ തെറ്റ് ചെയ്താൽ നിയമപരമായ ശിക്ഷ ഉറപ്പാക്കണം ..

 ലുലുവിനെതിരെ

ലുലുവിനെതിരെ

അതിനു സ്ഥാപനത്തെ ആക്രമിക്കുന്നത് വേറെ ചില ലക്ഷ്യങ്ങൾ കൊണ്ടാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു ...
ലുലുവിലെ ജീവനക്കാർ മോശമായി പെരുമാറിയാൽ യൂസഫലിയെ ഇങ്ങനെ കാണുമോ ?പ്രതീഷ് വിശ്വനാഥ്

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

<strong>പത്തനംതിട്ടയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട് വീഴുന്നില്ല!! വ്യാപക പരാതി, അഞ്ച് ബൂത്തുകളില്‍</strong>പത്തനംതിട്ടയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട് വീഴുന്നില്ല!! വ്യാപക പരാതി, അഞ്ച് ബൂത്തുകളില്‍

<strong>ഒരു മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്ത് ലാലേട്ടന്‍, പതിവ് തെറ്റിക്കാതെ മമ്മൂട്ടിയും.. ചിത്രങ്ങള്‍</strong>ഒരു മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്ത് ലാലേട്ടന്‍, പതിവ് തെറ്റിക്കാതെ മമ്മൂട്ടിയും.. ചിത്രങ്ങള്‍

English summary
pratheesh viswanath fb post regarding kallada bus issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X