• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇത് സൈബർ ഗുണ്ടായിസമെന്ന് പ്രതിഭാ ഹരി; എംഎൽഎക്കെതിരെ വാളെടുത്ത് അണികൾ, സോഷ്യൽ മീഡിയയിൽ പൊങ്കാല

ആലപ്പുഴ: ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്വന്തം മണ്ഡലത്തിലെ ആശുപത്രി വികസനത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി ഭരണകക്ഷി എംഎൽഎയായ പ്രതിഭാ ഹരി കമന്റ് ചെയ്ത സംഭവത്തിൽ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. തന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചവർക്ക് മറുപടിയുമായി എംഎൽഎ രംഗത്ത് എത്തിയതോടെയാണ് വീണ്ടും വിവാദം ചൂടുപിടിച്ചത്. എംഎൽഎ പാർട്ടി അച്ചടക്കം പഠിക്കണം എന്ന് തുടങ്ങി രൂക്ഷ വിമർശനമാണ് സിപിഎം സൈബർ പോരാളികൾ എംഎൽഎക്കെതിരെ ഉയർത്തിയത്.

സൈബർ ഗുണ്ടായിസമാണ് തനിക്ക് നേരെ നടത്തിയതെന്ന് ആരോപിച്ച് സ്വന്തം പാർട്ടിയുടെ പോരാളികളെ തന്നെ വിമർശിച്ചായിരുന്നു ഇതിന് പ്രതിഭാ ഹരി മറുപടി നൽകിയത്. സൈബർ ഗുണ്ടായിസം, വ്യാജ സഖാവ് എന്നീ വാക്കുകൾ കൂടി വിമർശകർക്കെതിരെ ഉയർത്തിയതോടെ എംഎൽഎക്കെതിരെ പ്രതിഷേധം അണപൊട്ടി.

ജെയ്റ്റ്ലിയെ തേച്ചൊട്ടിച്ച് ദിവ്യ സ്പന്ദന, മോദി ഒരു ഏകാധിപതിയാണോ? വീണ്ടും വൈറല്‍ ട്വീറ്റ്

വിവാദം വന്ന വഴി

വിവാദം വന്ന വഴി

ആർദ്രം പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജിലും കാത്ത് ലാബ് അനുവദിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം അറിയിച്ചായിരുനന്നു പോസ്റ്റ്. എന്നാൽ ഇതിന് താഴെ തന്റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് പ്രതിഭാ ഹരി എംഎൽഎ കമന്റ് ചെയ്തു. ആശുപത്രിയുടെ വികസനത്തിനായി സമർപ്പിച്ച പദ്ധതി തള്ളി. തങ്ങളെപ്പോലുള്ള എംഎൽഎമാർ ഒന്നും ചെയ്യാത്തതുകൊണ്ടാണ് ഇങ്ങനെ വികസനം നടക്കാത്തതെന്നാണ് മറ്റുള്ളവർ കരുതുന്നത്. ഞങ്ങൾക്കും ടീച്ചറിൽ നിന്ന് അഭിനന്ദനം കിട്ടാൻ ആഗ്രഹുണ്ടെന്നായിരുന്നു എംഎൽഎയുടെ കമന്റ്.

വിമർശനം

വിമർശനം

എന്നാൽ എംഎൽഎയുടെ നടപടിയെ വിമർശിച്ചും പരിഹസിച്ചും സോഷ്യൽ ലോകത്ത് പോര് കനക്കുകയായിരുന്നു. ഇടതുപക്ഷ സർക്കാർ ഫേസ്ബുക്ക് ഭരണമാണോ നടത്തുന്നത് എന്ന് തുടങ്ങി ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണ് എംഎൽഎയുടെ കമന്റിൽ നിന്നും വ്യക്തമാകുന്നതെന്ന് ഒരു വിഭാഗം ആരോപിച്ചപ്പോൾ എംഎൽഎയുടെ കമന്റ് സംഘടനാ ചട്ടക്കൂടിന് നിരക്കാത്തതാണെന്ന് പാർട്ടി അണികൾ നവമാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചിരുന്നു. എംഎൽഎയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു ചില കമന്റുകൾ.

 എംഎൽഎയുടെ മറുപടി

എംഎൽഎയുടെ മറുപടി

സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്ക് പ്രതിഭാ ഹരി എംഎൽഎ നൽകിയ മറുപടി ഇങ്ങനെ: കായംകുളം താലൂക്ക് ആശുപത്രിയുടെ പേരിൽ നിർദ്ദോഷപരമായ ഒരു കമന്റ് ഇട്ടതിനു് എന്തൊരു ആക്രമണം ആയിരുന്നു. മണ്ഡലത്തിലെ വികസനത്തെ പാർട്ടി സംഘടനകാര്യം എന്ന രീതിയിൽ ദുർവ്യാഖ്യാനത്തോടെ നടത്തിയ ഗ്യംഗ് അറ്റാക്ക് ഒക്കെ മനസ്സിലാക്കാൻ കഴിയും.

വ്യക്തിപരമായ അധിക്ഷേപം

വ്യക്തിപരമായ അധിക്ഷേപം

മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് സ്പോർട്ട്സ്മാൻ സ്പിരിറ്റിൽ പറഞ്ഞ കാര്യങ്ങൾ എതിർ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേർ ആഘോഷമാക്കിയപ്പോ കുറച്ച് വ്യാജസഖാക്കൾ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്. (പേടിച്ച് പനിയായി കിടപ്പിലാരുന്നു ).. വ്യക്തിപരമായി ചിലർക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ട് എന്ന് ചില കമൻറിലൂടെ മനസ്സിലായി.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.

പ്രതിഷേധം

പ്രതിഷേധം

എംഎൽഎയുടെ വിമർശത്തോട് രൂക്ഷമായ ഭാഷയിലാണ് വിമർശനം ഉയർന്നത്. ''അതേ MLA സാറേ ഞങ്ങൾ സൈബർ ഗുണ്ടകൾ തന്നെയാണ്.. ഈ പ്രസ്ഥാനത്തെ ആക്രമിക്കാൻ വരുന്നവനെ പ്രതിരോധിച്ചതിന്റെ പേരിൽ ഞങ്ങൾക്ക് കിട്ടിയ അപരനാമം. MLA സാറെ ഈ ഗുണ്ടകൾ കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ കായം കുളം മണ്ഡലത്തിൽ നിങ്ങൾക്ക് വേണ്ടിയും ശബ്ധിച്ചിരുന്നു... ഇപ്പൊ അവരോട് പുച്ഛം തോന്നും നിങ്ങൾക്ക്.. നിങ്ങളിൽ അഭിമാനമായിരുന്നു. നിങ്ങളുടെ നിയമസഭ പ്രസംഗം കേട്ട് ഒരുപാട് ആവേശം കൊണ്ടിരുന്നു.. ഒരു കാര്യം ഓർമ്മപ്പെടുത്തുന്നു. MLA ആയാലും മന്ത്രി ആയാലും ആയിരങ്ങൾ ചോര കൊടുത്ത ഈ പ്രസ്ഥാനത്തെ കരിവാരി തേച്ചാൽ അത് കയ്യും കെട്ടി നോക്കിയിരിക്കാൻ നിങ്ങൾ പറഞ്ഞ ആ ഗുണ്ടകൾ തയ്യാറല്ല കേട്ടോ.. പുച്ഛം തോന്നുന്നു നിങ്ങളോട് സ്വന്തം നിലപാട് പറയാൻ പോലും ലിപ്റ്റിക്ക് പുരട്ടിയ ഫോട്ടോ ഇടേണ്ട ഗതികേട് നോക്കൂ..എന്നാണ് ഒരു കമന്റ്..

ഇനിയും തുടരില്ല

ഇനിയും തുടരില്ല

വിശുദ്ധ MLA-അറിയാൻ ചുമ്മാകേറി സൈബർ ഗുണ്ടകൾ എന്നൊന്നും ചൊറിയേണ്ട....

നിങ്ങളെക്കാൾ ഒരു പക്ഷേ സംഘടനാ പ്രവർത്തനം നടത്തിയവരും ഇവിടെ ഉണ്ടാകും.....

"എല്ലാം എനിക്കുതാഴെയാണ് എന്നു തോന്നുന്നുണ്ടെങ്കിൽ അതു മാറ്റാനുള്ള മരുന്നും തയ്യാറാക്കും...

"അർഹതയില്ലാത്ത ചില പദവികളിൽ ഇരുന്നവരെല്ലാം ബാധ്യതയായിട്ടുണ്ട്... അതു ഇനി ആവർത്തിക്കാൻ അനുവദിക്കില്ല !!!

ഇത് ബോറാണ്

ഇത് ബോറാണ്

ഒരു MLA ആണെന്ന കാര്യം മറക്കരുത്.. കൊറച്ച് പക്വത കുറവും ഇച്ചിരി മാനസിക വിഭ്രാന്തിയുമുള്ളതായി അറിയാം.. പക്ഷേ അതിങ്ങനെ പരസ്യപെടുത്തി നടത്തുന്നത് നല്ലതല്ല..

പിന്നെയൊരു കാര്യം അയല്‍വാസിയായ ദാമുവേട്ടന്‍ മരിച്ചാല്‍ ദാമുവേട്ടന്‍റെ ഫോട്ടോയ്ക്ക് പകരം സ്വന്തം SLR ഫോട്ടോ ഇട്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത് പരമ ബോറാണ് ചേച്ചി..

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Prathibha Hari MLA facebook post agaisnt cyber attack agaisnt her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more