Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് പ്രതിഭ എംഎൽഎ! ഭരണകക്ഷി എംഎൽഎ ആയിട്ടും ഗതികേട്!

കായംകുളം: സിപിഎം രാമായണ മാസം ആചരിക്കാനൊരുങ്ങുന്നു എന്ന പേരില്‍ വന്‍ ഒച്ചപ്പാടുകള്‍ നടക്കുന്നതിനിടയില്‍ ഇടത് എംഎല്‍എ പ്രതിഭയുടെ രാമായണ വായനാ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ എംഎല്‍എയുടെ മറ്റൊരു വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

പൊതുചടങ്ങില്‍ പ്രതിഭാ എംഎല്‍എ പൊട്ടിക്കരയുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പറന്ന് നടക്കുന്നത്. പോലീസുകാര്‍ക്ക് മുന്നില്‍ വെച്ചായിരുന്നു എംഎല്‍എയുടെ കരച്ചില്‍.

എംഎൽഎയുടെ രാമായണം

എംഎൽഎയുടെ രാമായണം

കുളി കഴിഞ്ഞ് കസവ് സാരിയുടുത്ത് നിലത്ത് ചമ്രം പടിഞ്ഞിരുന്ന് രാമായണം വായിക്കുന്ന എംഎല്‍എയായിരുന്നു കുറച്ച് ദിവസം മുന്‍പ് വരെ പ്രതിഭയെങ്കില്‍ ഇന്നത് പൊതു വേദിയില്‍ വിതുമ്പിക്കരയുന്ന പ്രതിഭയാണ്. ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ ശുഭയാത്ര പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് എംഎല്‍എയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടത്.

കണ്ണീരുമായി എംഎൽഎ

കണ്ണീരുമായി എംഎൽഎ

ഉദ്യോഗസ്ഥരുടെ അലംഭാവമാണ് എംഎല്‍എയെ കണ്ണീരണിയിച്ചത്. നിരവധി റോഡപകടങ്ങളില്‍ കായംകുളത്ത് അനവധി പേര്‍ക്ക് ജീവന്‍ പൊലിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ വേണ്ട നടപടിയെടുക്കുന്നില്ലെന്ന് എംഎല്‍എ ഈറനണിഞ്ഞ കണ്ണുകളോടെ പറഞ്ഞു. അപകടം സ്ഥിരമായി ഉണ്ടാകുന്ന ഇടങ്ങളില്‍ ഒരു അടയാളം പോലും വെയ്ക്കാന്‍ ട്രാഫിക് പോലീസ് തയ്യാറായിട്ടില്ല.

പോലീസിന് അനാസ്ഥ

പോലീസിന് അനാസ്ഥ

റോഡപകടങ്ങളില്‍ മരണപ്പെടുന്നത് സ്വന്തക്കാര്‍ അല്ലാത്തത് കൊണ്ട് തന്നെ ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമേ അല്ലെന്ന നിലപാടാണ് പോലീസിനുള്ളതെന്ന് പറഞ്ഞപ്പോഴാണ് എംഎല്‍എ വിതുമ്പിയത്. ഭരണപക്ഷ എംഎല്‍എ ആയിട്ട് പോലും തനിക്ക് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യുമെന്ന് പറയേണ്ടി വന്നിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

ഫണ്ട് ഉപയോഗിക്കുന്നില്ല

ഫണ്ട് ഉപയോഗിക്കുന്നില്ല

അപകടങ്ങള്‍ കുറയ്ക്കാന്‍ നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കേണ്ടി വന്നു. പൊതുനിരത്തിലെ അപകടങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ അത് വേണ്ട പോലെ ഉപയോഗിക്കുന്നില്ല. അതുകൊണ്ടാണ് റോഡപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കാത്തത് എന്നും പ്രതിഭാ എംഎല്‍എ കുറ്റപ്പെടുത്തി.

കരുത്ത് ഇല്ലാത്തത് കൊണ്ടല്ല

കരുത്ത് ഇല്ലാത്തത് കൊണ്ടല്ല

ചില ഉദ്യോഗസ്ഥരുടെ നിലപാടുകള്‍ നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്. കാര്യങ്ങള്‍ കയ്യൂക്കിലൂടെ നേടിയെടുക്കാന്‍ സാധിക്കുന്നതല്ലല്ലോ എന്നും പ്രതിഭ എംഎല്‍എ പറഞ്ഞു. തനിക്ക് കരയേണ്ടി വരുന്നത് കരുത്ത് ഇല്ലാത്തത് കൊണ്ടല്ലെന്നും എംഎല്‍എ പറഞ്ഞു. പലപ്പോഴും എംഎല്‍എ വാക്കുകള്‍ കിട്ടാതെ വിതുമ്പുകയായിരുന്നു. ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു പ്രതിഭയുടെ വികാരഭരിതമായ വാക്കുകള്‍.

വീഡിയോ കാണാം

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+