കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗങ്ങളില്‍ പിജെ ജോസഫ് ചര്‍ച്ച ചെയ്യുന്നത് പശുവര്‍ളത്തിലിനെക്കുറിച്ച്; വിമര്‍ശനവുമായി പ്രതിച്ഛായ

Google Oneindia Malayalam News

കോട്ടയം: പിജെ ജോസഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം ദിനപത്രം. പിജെ ജോസഫ് പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും, കൂടെ നില്‍ക്കുന്നവരെ കൈവിടുന്നതാണ് ശീലമെന്നും കേരള കോണ്‍ഗ്രസ് എം വയനാട് ജില്ല പ്രസിഡന്‍റ് കെജെ ദേവസ്യ പ്രതിച്ഛായയില്‍ എഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു. പാര്‍ട്ടി യോഗങ്ങളില്‍ പശുവളര്‍ത്തലിനെക്കുറിച്ചും കൃഷിയെക്കുറിച്ചുമാണ് ജോസഫ് സംസാരിക്കുന്നതെന്നും ലേഖനത്തില്‍ പരിഹസിക്കുന്നു.

<strong> വിമതര്‍ക്ക് ബിജെപിയും പണികൊടുത്തോ ? മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഭിന്നാഭിപ്രായം</strong> വിമതര്‍ക്ക് ബിജെപിയും പണികൊടുത്തോ ? മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഭിന്നാഭിപ്രായം

ജോസഫ് പക്ഷത്തേക്ക് മാറിയ പഴയ മാണി ഗ്രൂപ്പ് നേതാക്കളായ സിഎഫ് തോമസിനും ജോയി എബ്രഹാമിനുമെതിരെ പേരു പറയാതെ ലേഖനത്തില്‍ വിമര്‍ശനമുണ്ട്. കെഎം മാണി കൈപിടിച്ചു വളര്‍ത്തി എംഎല്‍എ, എംപി, മന്ത്രി സ്ഥാനങ്ങളിലെത്തിച്ച നേതാക്കള്‍ നന്ദികേടിന്‍റെ പുതിയ പര്യായങ്ങളാണെന്നും ലേഖനത്തില്‍ പറയുന്നു. ജോസഫ് ഗ്രൂപ്പുകാർ ഭൂതക്കണ്ണായിടിലൂടെയാണ് വിഷയങ്ങളെ കണ്ടിരുന്നത്. ജോസഫുമായുള്ള ലയനവും മാണി ഗ്രൂപ്പിന് നഷ്ടമാണെന്ന് ലേഖനത്തില്‍ പറയുന്നു.

pjjoseph-

ചേമ്പിലയുടെ മുകളിൽ വെള്ളം വീഴുന്നതു പോലെയായിരുന്നു 2010 ല്‍ പിജെ ജോസഫുമായുള്ള ലയനമെന്നും ലേഖനത്തില്‍ പറയുന്നു. 2010 ലെ ലയനത്തിൽ നേട്ടം പി.ജെ.ജോസഫിനും നഷ്ടം കെഎം മാണിക്കും. 2010 ലെ ലയനം പാർട്ടിയെ തളർത്തി. കൂടെ നില്‍ക്കുന്നവര്‍ക്ക് സീറ്റ് കൊടുക്കാനുള്ള സാമാന്യമര്യാദ ജോസഫ് പുലര്‍ത്താതിനാലാണ് കെ ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും പിരിഞ്ഞു പോയത്. ബാര്‍ക്കോഴക്കേസില്‍ കെഎം മാണി രാജിവയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ കൂടെ നില്‍ക്കാതെ ജോസഫും തോമസ് ഉണ്ണിയാടനും നന്ദികേട് കാണിച്ചെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

<strong>ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു, ശ്രീറാമിനും പരിക്ക്</strong>ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു, ശ്രീറാമിനും പരിക്ക്

English summary
prathichaya against pj joseph on an editorial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X