കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയുമായി നോർക്ക റൂട്ട്സ്

Google Oneindia Malayalam News

തിരുവനന്തപുരം: പ്രവാസികൾക്ക് സഹായവുമായി ഇൻഷുറൻ പദ്ധതി അവതരിപ്പിച്ച് നോർക്ക റൂട്ട്സ്. പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടിയാണ് നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് നോർക്ക റൂട്ട്സ് ഇതു നടപ്പാക്കുന്നത്.

Recommended Video

cmsvideo
തിരുവനന്തപുരം: പ്രവാസികൾക്കും വിദേശത്തുള്ള കുടുംബാംഗങ്ങൾക്കും ആശ്വാസമായി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക റൂട്ട്സ്

പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവര്‍ക്കും പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്. രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് നോർക്ക ഈ ഇൻഷൂറൻസ് പദ്ധതി പ്രവാസികൾക്കായി നടപ്പാക്കുന്നത്.

norka

നോര്‍ക്ക റൂട്സിന്‍റെ www.norkaroots.org എന്ന വെബ്സൈറ്റിലെ സര്‍വ്വീസ് വിഭാഗത്തില്‍ പ്രവാസി ഐഡി കാര്‍ഡ് സെക്ഷനില്‍ നിന്നും ഈ പദ്ധതിയില്‍ ഓണ്‍ലൈനായി ചേരാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാം. വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റിലും [email protected] എന്ന ഇമെയില്‍ വഴിയും ലഭിക്കും.

91-417-2770543, 91-471-2770528 എന്നീ ഫോണ്‍ നമ്പറുകളിലും 18004253939, 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കാള്‍ സേവനം) എന്നീ ടോള്‍ഫ്രീ നമ്പറുകളിലും വിവരങ്ങള്‍ ലഭിക്കും. പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണമെന്നും അതു കണക്കിലെടുത്താണ് കേരളം ഈ പദ്ധതി നടപ്പാക്കുന്നത്. പ്രവാസി സമൂഹത്തിന്‍റെ ക്ഷേമത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്.

English summary
Pravasi Raksha Insurance scheme for NRIs and family by Norka Roots
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X