ട്രാൻസ്മാൻ പ്രവീൺ നാഥിൻറെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യയ്ക്ക് ശ്രമിച്ചു
തൃശൂർ: അന്തരിച്ച ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച നിലയിലാണ് റിഷാനയെ കണ്ടെത്തിയത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ആയിരുന്നു പ്രവീൺ നാഥ് മരിച്ചത്. കഴിഞ്ഞ ദിവസം തൃശൂർ അയ്യന്തോളിലെ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ പ്രവീണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരവെ ആയിരുന്നു മരണം.

കഴിഞ്ഞ വാലന്റൈസ് ദിനത്തിലായിരുന്നു റിശാനയും പ്രവീണും വിവാഹിതരായത്.
കഴിഞ്ഞ ദിവസം റിഷാനയുമായി വേർപിരിയുന്നതായി പ്രവീൺ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കിട്ടിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ അത് പിൻവലിക്കുകയും ചെയ്തു. എന്നാൽ മാധ്യമങ്ങൾ ഇത് വാർത്തയാക്കി. ഇതോടെ വാർത്തകൾ തെറ്റാണെന്നും മാനസികമായി തളർന്നപ്പോൾ പോസ്റ്റ് പങ്കുവെയ്ക്കുകയായിരുന്നുവെന്നും വ്യക്തമാക്കി പ്രവീൺ രംഗത്തെത്തിയിരുന്നു.
അതേസമയം സംഭവത്തിന് ഷേഷം പ്രവീൺ കുമാറിനെതിരെ കടുത്ത സംബർ ആക്രമണമാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് പ്രവീൺ ആത്മഹത്യ ചെയ്തത്.
കൂടുതൽ വിവരങ്ങൾ ഉടൻ












Click it and Unblock the Notifications