പ്രവീണ്‍ നാഥ് പങ്കാളിയില്‍ നിന്നും നേരിട്ടത് ക്രൂരമായ പീഢനം: ഗുരുതര ആരോണങ്ങളുമായി സഹയാത്രിക

തിരുവനന്തപുരം: ട്രാൻസ്നമെനും മുൻ മിസ്റ്റർ കേരളയുമായ പ്രവീൺ നാഥിന്റെ മരണത്തിൽ പങ്കാളിക്കെതിരെ വലിയ ആരോപണങ്ങളുമായി സഹയാത്രിക കൂട്ടായ്മ. മരിക്കുന്നതിനു മുൻപ് ഉള്ള മാസം പ്രവീണ്‍ വളരെ ദുര്‍ബലമായ മാനസികാവസ്ഥയിലൂടെ ആണ് കടന്ന് പോയിരുന്നത്. തന്‍റെ പങ്കാളിയുമാള്ള ബന്ധത്തെ ചൊല്ലി നേരിടേണ്ടി വന്ന സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളും തുടര്‍ച്ചയായ മാധ്യമ വിചാരണകളു൦ തന്നെ എങ്ങനെ ബാധിച്ചിരുന്നു എന്നതിനെ കുറിച്ചും പ്രവീണ്‍ തന്‍റെ ഫേസ് ബുക്ക്‌ പേജിൽ രേഖപെടുത്തിയിരുന്നുവെന്നും സംഘടന ഫേസ്ബുക്കില്‍ കുറിക്കുന്നു. സഹയാത്രികയുടെ കുറിപ്പിന്റെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ..

ട്രാൻസ്മെൻ ആക്ടിവിസ്റ്റു൦ സഹയാത്രികയുടെ ജീവനക്കാരനും നമ്മുടെ പ്രിയ സുഹൃത്തുമായ പ്രവീണ്‍നാഥ് 2023 മെയ്‌ 3 നു മാരകമായ വിഷാംശം അടങ്ങുന്ന പദാര്‍ത്ഥങ്ങള്‍ കഴിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞു. പാലക്കാട്‌ ഉള്ള സ്വന്തം വീട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞുകൊണ്ട് അന്നേ ദിവസം ജോലിയില്‍ നിന്നും അവധി എടുത്ത പ്രവീണിനെ പിന്നീട് തൃശ്ശൂരിലെ വാടക വീട്ടില്‍, വിഷാംശം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നും അയാള്‍ ഒറ്റക്ക് ആയിരുന്നു എന്നു൦ കമ്മ്യൂണിറ്റി സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു. ഉടന്‍ തന്നെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് പ്രവീണിനെ എത്തിച്ചിരുന്നു. എന്നാല്‍ മെയ്‌ 4 നു സമയം ഏകദേശം വൈകുന്നേരം നാലിനു പ്രവീണ്‍ വെന്റിലെട്റ്ററില്‍ വച്ചു ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണമടഞ്ഞു.

praveen

മരിക്കുന്നതിനു മുൻപ് ഉള്ള മാസം പ്രവീണ്‍ വളരെ ദുര്‍ബലമായ മാനസികാവസ്ഥയിലൂടെ ആണ് കടന്ന് പോയിരുന്നത്. തന്‍റെ പങ്കാളിയുമാള്ള ബന്ധത്തെ ചൊല്ലി നേരിടേണ്ടി വന്ന സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളും തുടര്‍ച്ചയായ മാധ്യമ വിചാരണകളു൦ തന്നെ എങ്ങനെ ബാധിച്ചിരുന്നു എന്നതിനെ കുറിച്ചും പ്രവീണ്‍ തന്‍റെ ഫേസ് ബുക്ക്‌ പേജിൽ രേഖപെടുത്തിയിരുന്നു. തങ്ങളുടേത് ഒരു മാതൃകാ ബന്ധം ആണ് എന്ന പ്രതിച്ഛായ നിലനിര്‍ത്തേണ്ടുന്നതിന്റെ ആവശ്യകത അയാള്‍ക്ക് ഉണ്ടായിരുന്നു. എന്നിരുന്നാലും, പ്രവീണ്‍ തന്‍റെ പങ്കാളിയില്‍ നിന്നും അനുഭവിച്ച ശാരീരികവും ലൈ൦ഗികവും ആയ അക്രമങ്ങളെ കുറിച്ചുള്ള കുടുംബത്തിന്റെ വെളിപ്പെടുത്തല്‍ ഇതിനോടൊപ്പം ഞങ്ങള്‍ക്ക് കൂട്ടി ചേര്‍ക്കേണ്ടതുണ്ട്.

വിവാഹത്തിന് മുന്പും ശേഷവും പ്രവീണ്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് സഹയാത്രികയിൽ വെച്ച് ഞങ്ങളോട് തുറന്നു പറഞ്ഞിട്ടുണ്ട്. ഏപ്രില്‍ മാസം ആണ് സംഗതികള്‍ വഷളാകുന്ന സ്ഥിതിയില്‍ എത്തിച്ച മൂന്നു സംഭവങ്ങള്‍ ഉണ്ടാകുന്നതും തുടര്‍ന്ന് തൃശൂര്‍ ജില്ലാ ആശുപത്രിയിലും, മെഡിക്കല്‍ കോളേജിലും റിപ്പോര്‍ട്ട്‌ ചെയ്യപെടുന്നതു൦.

ഏപ്രില്‍ 2 ന് പങ്കാളി കസേര കൊണ്ട് പ്രവീണിന്റെ തലക്ക് അടിക്കുകയുണ്ടായതിനെ തുടര്‍ന്ന് തലയ്ക്ക് രണ്ടു സ്റ്റിച്ചും കൂടാതെ കൈക്ക് സാരമായ പരിക്കും സംഭവിച്ചിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ഡോക്ടര്‍ നോട്‌ അപകടം സംഭാവിച്ചതാണ് എന്നാണു പ്രവീണ്‍ പറഞ്ഞത്.

പിന്നീട് ഏപ്രില്‍ 10, പ്രവീണിനെ അടിവയറ്റിൽ ചവിട്ടുകയും ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിക്കുകയും ഉണ്ടായി. വൈകിട്ട് സഹയാത്രിക ടീം നെ വിവരം അറിയിച്ച പ്രവീണിനെ ഉടന്‍ തന്നെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആവശ്യമായ ചികിത്സ നേടിയ പ്രവീണ്‍ ഏപ്രില്‍ 10 നും ഏപ്രില്‍ 2 നും തനിക്കു സംഭവിച്ച അതിക്രമങ്ങളെ കുറിച്ച് ഡോക്ടറോട്‌ വിശദീകരിക്കുകയും അവയെല്ലാം രേഖപെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസ് ബന്ധപെട്ടപ്പോള്‍ പ്രവീണ്‍ പങ്കാളിക്കെതിരെ എതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ വിസമ്മതിച്ചു.

suicide-

ശേഷം, ഏപ്രില്‍ 20 നു രാത്രി പ്രവീണിന് പല തരത്തിൽ ഉള്ള ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങൾ നേരിടേണ്ടി വന്നു. കത്തികൊണ്ട് മുറിപ്പെടുത്തൽ, ശ്വാസം മുട്ടിക്കാൻ ശ്രമിക്കൽ , ബന്ധനസ്ഥനാക്കൽ, ലൈംഗിക പീഡനം, ഒരു ട്രാൻസ് മാൻ എന്ന രീതിയിൽ അപമാനിക്കുന്ന വീഡിയോ എടുത്തു അത് സാമൂഹ്യ മാധ്യമത്തിൽ പങ്കിടുമെന്ന് ഭീഷണി നേരിടുക എന്നിങ്ങനെ പലതും അദ്ദേഹത്തിനു അനുഭവിക്കേണ്ടി വന്നു. സഹയാത്രിക ടീം ഏപ്രില്‍ 21 നാണ് ഈ വിവരങ്ങള്‍ മനസിലാക്കുന്നത്‌.. തുടര്‍ന്ന് ഏപ്രില്‍ 22 നു തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവീണിനെ എത്തിച്ചു. മുറിവുകള്‍/അതിക്രമം രേഖപ്പെടുത്തിയാലും കേസ് ആക്കില്ല എന്ന ഉറപ്പില്‍ ആണ് പ്രവീണ്‍ ആശുപത്രയിലേക്ക് വരാന്‍ തയ്യാറായത്.

പോലീസ് റിപ്പോര്‍ട്ട്‌ ഉണ്ടായാല്‍ പങ്കാളിയുടെ ആളുകളില്‍ നിന്നും ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് തനിക്കു ഭയമാണ് എന്നാണു പ്രവീണ്‍ പറഞ്ഞത്. ജില്ലാ ആശുപത്രിയിലും കൂടാതെ മെഡിക്കല്‍ കോളേജ് ENT വിഭാഗത്തിലും പ്രവീണ്‍, നടന്ന സംഭവങ്ങള്‍ വിവരിച്ചു (കഴുത്ത് ഞെരിച്ചതിനെ തുടര്‍ന്ന് കഴുത്തില്‍ നീര് വന്നിട്ടുണ്ടയിരുന്നതിനാല്‍ ആണ് ഇവിടേക്ക് കൊണ്ട് പോയത് ). ഏപ്രില്‍ 23 നു സഹയാത്രിക ടീം അയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ്ല്‍ എൻഡോസ്കോപിക്ക് വിധേയന്‍ ആക്കുകയും അതേ വിവരങ്ങള്‍ അവിടെയും തുടര്‍ന്നും പങ്കുവയ്ക്കുകയും രേഖപ്പെടുത്തുകയും ചെയ്തു.

ആറു മാസത്തെ പങ്കാളിത്തജീവിതത്തില്‍ സഹയാത്രിക ടീം പല മാര്‍ഗങ്ങളിലൂടെ പ്രവീണിന് താങ്ങായി നിന്നിട്ടുണ്ട്. വിവാഹത്തിന് കുറച്ച് നാളത്തെ സമയം നല്‍കാനും, ശേഷം അയാളെ മാനസികവും ശാരീരികവും ആയി അപകടപ്പെടുത്തുന്ന ബന്ധം വേണ്ടെന്നു വയ്ക്കാനും ഞങ്ങള്‍ പ്രവീണിനോട് നിര്‍ദേശിച്ചിരുന്നു. കൂടാതെ പങ്കാളിയുടെ ട്രാൻസ് ( തിരഞ്ഞെടുത്ത) കുടുംബത്തില്‍ ഉള്ളവരെയും ഞങ്ങള്‍ പ്രവീൺ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് അറിയിച്ചിരുന്നു. പ്രവീണ്‍ പലരോടും തന്‍റെ പങ്കാളിയില്‍ നിന്നുള്ള മോശം അനുഭവങ്ങള്‍ പങ്ക് വച്ചിരുന്നു എങ്കിലും, തന്നോടുള്ള സ്നേഹം കൊണ്ടാണ് ഇത്തരത്തില്‍ പെരുമാറുന്നത് എന്ന് പ്രവീണ്‍ പലപ്പോഴും വിശ്വസിച്ചിരുന്നു. ഈ ബന്ധം തുടരണം എന്നു൦ അദ്ദേഹം ആഗ്രഹിച്ചിരുന്നു.

സഹയാത്രിക ടീം പ്രവീണിന്റെ ജോലി ഭാരം കുറയ്ക്കുകയും, ആവശ്യം ഉള്ളപ്പോള്‍ എല്ലാം ലീവ് അനുവദിക്കുകയും, മാനസികമായ പിന്തുണ ഉറപ്പുവരുത്തുകയും, പ്രവീണിന്റെ ദീര്‍ഘകാല counsellor മാരുമായി ചര്‍ച്ച ചെയ്തു കൂടുതല്‍ മാനസിക ആരോഗ്യ മാര്‍ഗങ്ങൾ അവലംബിക്കുകയും ചെയ്തിരുന്നു. മെയ്‌ 3 ന് (ആത്മഹത്യാ ശ്രമം നടന്ന ദിവസം) ആരോഗ്യകരമായ ബന്ധം പുലര്‍ത്തിയിരുന്ന ബന്ധുമിത്രാദികളുടെ അടുത്തേക്ക് രണ്ടു മൂന്നു മാസത്തെ, മാനസിക ആരോഗ്യ അവധി എടുത്തു പോകുവാന്‍ സഹയാത്രിക പ്രവീണിനോട് ആവശ്യപ്പെടുവാന്‍ ഇരിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ മെയ്‌ 4 നു വീണ്ടും കണ്ടുമുട്ടുമ്പോള്‍ പ്രവീണ്‍ ആശുപത്രിയില്‍ ഏറെ വേദന അനുഭവിക്കുകയായിരുന്നു.

നിയമപരമായ ചട്ടകൂടിനുള്ളില്‍ നിന്നുകൊണ്ട് സഹയാത്രികയും പ്രവീണിന്റെ കുടുംബവും നീതിക്കായി മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു. ട്രാന്‍സ് ജെന്‍ഡർ കൂട്ടായ്മയിലെ എണ്ണപ്പെട്ട വ്യക്തിത്വമായിരുന്നു പ്രവീണ്‍. ഒരേസമയം പ്രചോദനവും, ഉല്‍ത്സാഹവും ഒരു പോസിറ്റീവ് ഉൾക്കാഴ്ചയു൦ ഉള്ള പ്രവീൺ എല്ലാവരുടെയും സ്നേഹത്തിനു പാത്രമായ പ്രവര്‍ത്തകന്‍ ആയിരുന്നു. ദുരിതം അനുഭവിച്ചിരുന്ന ഒരുപാട് LGBTIAQ+ അംഗങ്ങള്‍ക്ക് വലിയ ഒരു പിന്തുണ നല്‍കാന്‍ ധൈര്യപൂര്‍വ്വം പ്രവീണ്‍ മുന്നോട്ട് വന്നിരുന്നു.

ട്രാന്‍സ് മെന്‍, ബോർഡർ കമ്മ്യൂണിറ്റിക്കിടയില്‍ വ്യക്തമായ ഒരു മാതൃകാവ്യക്തിത്വ൦ ആയിരുന്നു അയാളുടേത്. തന്‍റെ ജീവിത യാത്രകളെക്കുറിച്ച് സമൂഹ്യ മാധ്യമങ്ങളിലും, ജെന്‍ഡർ മാറ്റല്‍ ശാസ്ത്രക്രിയയിലെ അന്യായമായ നടപടികളെ ക്കുറിച്ചുള്ള ബോധവല്‍കരണങ്ങളിലും കേരളത്തിലെ ആദ്യ ട്രാന്‍സ്മെന്‍ ബോഡി ബില്‍ഡര്‍ എന്ന നേട്ടത്തിന്റെ സന്തോഷത്തിലും തന്‍റെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് പ്രവീണ്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. പ്രവീണിന്റെ മരണത്തില്‍ നീതി നേടിയെടുത്തു കൊണ്ട്പ്രവീണിന്റെ സേവനങ്ങളെ ആദരിക്കാനുള്ള കടമ ഞങ്ങള്‍ക്കുണ്ട് എന്ന് ഞങ്ങള്‍ അടിയുറച്ചു വിശ്വസിക്കുന്നു.

പ്രവീണ്‍ന്റെ അനുഭവങ്ങൾ, ഗാര്‍ഹിക പീഡനം പങ്കാളിയില്‍ നിന്നുള്ള മറ്റു അതിക്രമ൦ തുടങ്ങിയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന, നിയമപരവും നീതിപരവുമായ ആശങ്കകൾ ചെറുതല്ല. നമ്മുടെ സമൂഹത്തിലെ തുല്യത ഇല്ലാത്ത നീതി ന്യായ വ്യവസ്ഥ, ഗാര്‍ഹിക പീഡന പരിരക്ഷയില്‍ എവിടെ ആണ് ട്രാന്‍സ് ജെൻഡർ,സിസ് ജൻഡർ വിഭാഗതിനു ഇടം നല്‍കുന്നത്?. അരികുവല്‍കരിക്കപെട്ട സമൂഹത്തിന്റെ പ്രശ്നങ്ങളെ ശരിയായ രീതിയില്‍ അഭിസംബോധന ചെയ്യുന്ന നിയമ സംവിധാനങ്ങളും ഞങ്ങളുടെ കമ്മ്യൂണിറ്റിക്കുള്ളിലെ അതിക്രമങ്ങളെ തടയുന്നതിനുള്ള കൃത്യമായ രീതിയും വരേണ്ടതുണ്ട്. ആയതിനാല്‍ ഈ പ്രശ്നങ്ങളെ ചൊല്ലിയുള്ള ചര്‍ച്ചകളില്‍ പ്രവീണിന്റെ ഓര്‍മയ്ക്കു൦ അയാള്‍ ജീവിച്ചുകാണിച്ച ജീവിതത്തോടുള്ള ബഹുമാനത്തിനും കളങ്കം വരുത്തരുത് എന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+