കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഗാഡിയ കേസ്: മുഖ്യമന്ത്രി നുണപറയുന്നുവെന്ന് വെളിപ്പെടുത്തല്‍

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരെയുള്ള കേസ് പിന്‍വലിച്ചതിന് മുഖ്യമന്ത്രി പറഞ്ഞ ന്യായങ്ങള്‍ തെറ്റെന്ന് വെളിപ്പെടുത്തല്‍. മാറാട് കലാപവുമായി ബന്ധപ്പെട്ട് നടത്തിയ സമാധാന ചര്‍ച്ചകളുടെ ഭാഗമായാണ് കേസ് പിന്‍വലിച്ചതെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നത്.

<strong>Read More: തൊഗാഡിയക്കെതിരെയുള്ള കേസ് പിന്‍വലിച്ചത് ചര്‍ച്ചയുടെ ഭാഗമെന്ന് മുഖ്യന്‍</strong>Read More: തൊഗാഡിയക്കെതിരെയുള്ള കേസ് പിന്‍വലിച്ചത് ചര്‍ച്ചയുടെ ഭാഗമെന്ന് മുഖ്യന്‍

മാറാട് സമാധാന ചര്‍ച്ചകളില്‍ മധ്യസ്ഥനായ ഗാന്ധിയന്‍ ഗോപിനാഥന്‍ നായരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഗോപിനാഥന്‍ നായര്‍ ഇക്കാര്യം പറഞ്ഞത്.

Gopinathan Nair

മാറാട് സമാധാന ചര്‍ച്ചകളില്‍ പുനരധിവാസ പാക്കേജുകളും ധനസഹായവും സംബന്ധിച്ച കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്നാണ് ഗോപിനാഥന്‍ നായര്‍ പറയുന്നത്. തൊഗാഡിയയുടെ കാര്യം ഒരു സമയത്തും പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്നും ഗോപിനാഥന്‍ നായര്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ രേഖകള്‍ പരിശോധിക്കാമെന്നും അദ്ദേഹം പറയുന്നു.

<strong>Read More: കേരളം ഭരിക്കുന്നത് ബിജെപിയോ... തൊഗാഡിയക്കെതിരെയുള്ള കേസും പിന്‍വലിക്കുന്നു</strong>Read More: കേരളം ഭരിക്കുന്നത് ബിജെപിയോ... തൊഗാഡിയക്കെതിരെയുള്ള കേസും പിന്‍വലിക്കുന്നു

2003 ല്‍ കോഴിക്കോട് മുതലക്കുളത്തായിരുന്നു തൊഗാഡിയയുടെ പ്രസംഗം. മാറാട് കലാപത്തിന് ശേഷമുള്ള സമയത്തായിരുന്നു ഇത്. വിദ്വേഷ പ്രസംഗത്തിന് അന്ന് തൊഗാഡിയയും കുമ്മനം രാജശേഖരനും അടക്കം ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനാല്‍ കോടതി കേസ് തള്ളി. 2014 ഫെബ്രുവരിയിലാണ് കോടതി കേസ് തള്ളിയത്.

ഹിന്ദു ഐക്യവേദി നേതാവായ കുമ്മനം രാജശേഖരന്റെ അപേക്ഷയിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കോഴിക്കോട് പോലീസ് കമ്മീഷണറുടെ എതിര്‍പ്പ് മറികടന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.

കേസ് പിന്‍വലിച്ചതിനെ വിവാദമാക്കേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി കൈക്കൊണ്ടത്. സമാധാന ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് കേസ് പിന്‍വലിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

English summary
Gandhiyan Gopinathan Nair says Chief Minister Oommen Chandy's explanation on withdrawal of Praveen Thogadia's case is factless.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X