നരേന്ദ്ര മോദി രാജിവെയ്ക്കണമെന്ന് തൊഗാഡിയ; മോദി ഹിന്ദുക്കളെ വഞ്ചിച്ചു, അയോധ്യ മാര്‍ച്ച് ഒക്ടോബറില്‍
കൊച്ചി: റാഫേല്‍ ഇടപാടില്‍ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെയ്ക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. മുമ്പ് തെറ്റായ ആരോപണം ഉയര്‍ന്നപ്പോള്‍ പോലും അദ്വാനി മന്ത്രിസ്ഥാനം ഒഴിഞ്ഞ അനുഭവം നമുക്ക് മുന്നിലുണ്ടെന്നും തൊഗാഡിയ ചൂണ്ടിക്കാട്ടി.

റാഫേല്‍ ഇടപാടില്‍ വിശദമായ അന്വേഷണം വേണം. പ്രധാനമന്ത്രി മോദിയാണ് എല്ലാ തീരുമാനങ്ങളുമെടുക്കുന്നത്. ഒരാഴ്ച മുമ്പു മാത്രം രൂപീകരിച്ച കമ്പനിക്കാണ് കരാര്‍ നല്‍കിയത്. ഇതില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.
നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനവും തൊഗാഡിയ നടത്തി. മോദി ഹിന്ദുക്കളെ വഞ്ചിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വാഗ്ദാനങ്ങള്‍ പലതും പാലിച്ചില്ല. രാമക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനം ലംഘിക്കപ്പെട്ടു. രാമക്ഷേത്ര ആവശ്യമുയര്‍ത്തി ഒക്ടോബറില്‍ അയോധ്യ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും തൊഗാഡിയ മാധ്യമങ്ങളോട് പറഞ്ഞു.
രാമക്ഷേത്രത്തിന് അനുകൂലമായ നിലപാട് ബിജെപി സ്വീകരിക്കണം. അല്ലെങ്കില്‍ അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കില്ല. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തില്‍. യുപിയിലും ബിജെപിയാണ് ഭരിക്കുന്നത്. യുപിയും കേന്ദ്രവും ഭരിക്കുമ്പോഴും ക്ഷേത്രം നിര്‍മിക്കുന്നില്ല. പ്രധാനമന്ത്രി ആയ ശേഷം അയോധ്യ സന്ദര്‍ശിക്കാന്‍ പോലും മോദി തയ്യാറായില്ലെന്നും ഇത് വഞ്ചനയാണെന്നും തൊഗാഡിയ പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications