കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂള്‍ മുറ്റത്തെ കൗതുക കാഴ്ചകള്‍

  • By Meera Balan
Google Oneindia Malayalam News

പ്രവേശനോത്സവ ലഹരിയിലാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്താണെങ്കിലും തലസ്ഥാനത്തും ആഘോഷങ്ങള്‍ക്ക് കുറവൊട്ടുമില്ല. മിഠായിയും, ഐസ്‌ക്രീമും, ഓലപ്പൊപ്പിയും, പ്ളാവില കിരീടവും എന്ന് വേണ്ട ഒട്ടേറെ സമ്മാനങ്ങള്‍ നല്‍കിയാണ് കുരുന്നുകളെ വരവേറ്റത്.

പാട്ടും നൃത്തവുമൊക്കെ പ്രവേശനോത്സവത്തിന് അകമ്പടിയായിരുന്നു. എന്നാല്‍ അധ്യാപകരുടെ ഈ നമ്പറുകളിലൊന്നും വീഴാതെ അമ്മയെ കാണണേ എന്ന് ഉച്ചത്തില്‍ നിലവിളിച്ചവരായിരുന്നു അധികവും. പുള്ളിക്കുടകളും ബാഗും, പുത്തനുടുപ്പുമായി സ്‌കൂളിലെത്തിയ കുട്ടികളെ വരവേല്‍ക്കാന്‍ മുതിര്‍ന്ന വിദ്യാര്‍ഥികളും തയ്യാറായിരുന്നു

ആദ്യമായി സ്‌കൂളിലെത്തിയതിന്റെ കൗതുകത്തില്‍ ചിരിച്ചും നാണിച്ച് അമ്മയുടെ സാരിത്തലപ്പിലൊളിച്ചും കുട്ടികള്‍ നിന്നു. ആദ്യമായി സ്‌കൂളിലെത്തിയ ദിനം നമ്മളില്‍ പലര്‍ക്കും മായാത്ത ഓര്‍മ്മയാണ്. ഇത്തവണത്തെ പ്രവേശനോത്സവത്തിന്റെ ദൃശ്യങ്ങള്‍ കാണാം...അതോടൊപ്പം മായാതെ നില്‍ക്കുന്ന ചില സ്‌കൂള്‍ ഓര്‍മ്മകള്‍ പൊടിതട്ടിയെടുക്കാം

പ്രവേശനോത്സവം ഗംഭീരമാക്കി

പ്രവേശനോത്സവം ഗംഭീരമാക്കി

പ്രവേശനോത്സവത്തിന്റെ ഭാഗമായി കോട്ടണ്‍ഹില്‍ സ്‌കൂളില്‍ കഥകളി നടന്മാര്‍ കുട്ടികള്‍ക്കിടയില്‍

 ഐസ്‌ക്രീം കിട്ടിയല്ലോ

ഐസ്‌ക്രീം കിട്ടിയല്ലോ

പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഐസ്‌ക്രീമും മിഠായിയും വിതരണം ചെയ്തു. ചിലര്‍ ഐസ്‌ക്രീം കുടിയ്ക്കുന്നതിന്റെ തിരക്കിലാണ്..ചിലരാകട്ടെ വിശേഷങ്ങള്‍ പറയുന്നതിന്റെ തിരക്കിലും

എനിയ്ക്കും കിട്ടിയല്ലോ

എനിയ്ക്കും കിട്ടിയല്ലോ

പിന്നില്‍ ഐസ്‌ക്രീം നുണയുന്നതിന്റെ തിരക്കിലാണ് കുട്ടികള്‍. എന്നാല്‍ മുന്നിലോ എന്തോ മിണ്ടാനുള്ള തയ്യാറടെുപ്പിലാണ് കുട്ടികള്‍

സീനിയേഴ്‌സ്

സീനിയേഴ്‌സ്

കുഞ്ഞനിയത്തിമാരെ വരവേല്‍ക്കാന്‍ കോട്ടണ്‍ഹില്ലിലെ 'ചേച്ചിമാര്‍' തയ്യാറായപ്പോള്‍

എന്റമ്മേ കണ്ടോ?

എന്റമ്മേ കണ്ടോ?

ക്യാമറ കണ്ടപ്പോള്‍ ശ്രദ്ധിച്ച് നോക്കുന്ന കുഞ്ഞ്

എന്നെക്കൂടേ സ്‌കൂളിലാക്കോ

എന്നെക്കൂടേ സ്‌കൂളിലാക്കോ

പ്രവേശനോത്സത്തിന് സ്‌കൂളിലെത്തിയ കുഞ്ഞ്

English summary
Pravesanotsavam celebrated in Cotton Hill School
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X