'ഗോപാല കഷായത്തിൽ' രൂക്ഷ വിമർശനവുമായി പ്രയാർ ഗോപാലകൃഷ്ണൻ; 'ഉണ്ണിക്കണ്ണനെ ഉണ്ണി വൈദ്യരാക്കും'!
ആലപ്പുഴ: അമ്പലപ്പുഴ പാൽപ്പായസം 'ഗോപാല കഷായം' എന്നാക്കിയതിനെ വിമർശിച്ച് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. 'ഗോപാല കഷായം' എന്നാക്കിയപോലെ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഈ ഭരണസമിതി ഇറങ്ങും മുമ്പ് അമ്പലപ്പുഴ ഉണ്ണിക്കണ്ണനെ ഉണ്ണിക്കണ്ണൻ വൈദ്യരെന്ന് പേരുമാറ്റി വിളിക്കാനും മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേത്രാചാരങ്ങളുടെ പൗരാണികതയും വിശുദ്ധിയും വിശ്വാസവും ചോദ്യംചെയ്യപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല ക്ഷേത്രത്തെ ശ്രീ അയ്യപ്പ ക്ഷേത്രമെന്ന് പുൻനാമകരണം ചെയ്തപ്പോൾ പ്രതിഷേധിച്ചവരാണ് വിശ്വാസികളെ വീണ്ടും വെല്ലുവിളിക്കുന്നതെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.

അമ്പലപ്പുഴ പാൽപ്പായസവുമായി ബന്ധപ്പെട്ട രേഖകളിലൊന്നും ഗോപാല കഷായം എന്ന നാമകരണം ഇല്ല. പൗരാണിക ചരിത്രത്തിലധിഷ്ഠിതമായ ഉച്ചനിവേദ്യമാണ് അമ്പലപ്പുഴ പാൽപ്പായസം. അമ്പലപ്പുഴ പാൽപ്പായസം, തിരുവാർപ്പ് ഉഷപ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അപ്പം, അരവണ എന്നിവയ്ക്ക് പേറ്റന്റ് എടുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചിരുന്നത്. ഗോപാലകഷായം എന്ന ലേബല്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇനി ഈ പ്രസാദം നല്‍കുകയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications