സ്ത്രീകളുടെ ശബരിമല പ്രവേശനം; വിധി ദുഃഖകരം, റിവ്യൂ പെറ്റീഷന്‍ നല്‍കുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍
ദില്ലി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവധിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി ദുഃഖകരമെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ കൊടുക്കാന്‍ അവസരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്ന്. മത സ്വാതന്ത്രത്തിും ആരാധനാ സാ്വാതന്ത്രത്തിനും കൂട്ടായ്മയുണ്ടാക്കണമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
ശബരിമലയെ മാത്രമല്ല കൃസ്ത്യന്‍, മുസ്ലിം മതസംഘടനകളെ കൂടി ബാധിക്കുന്ന വിധിയാണ് ഇന്ന് സുപ്രീംകോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. സമാനമായി ചിന്തിക്കുന്ന ആളുകളെ അണിനിരത്തി ഒക്ടോബര്‍ ആദ്യവാരം തന്നെ റിവ്യൂപെറ്റീഷന്‍ ഫയല്‍ ചെയ്യാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി വിധിയില്‍ വിയോജിപ്പുമായി തന്ത്രി കണ്ഠരരും രംഗത്തെതിയിരുന്നു. സുപ്രീകോടതി വിധിയെ അംഗീകരിക്കുന്നവെങ്കിലും വിധി നിരാശാ ജനകമായിരുന്നെന്നായിരുന്നു കണ്ഠരര് രാജീവവരുടെ പ്രതികരണം.

ഒരു പൗരനെന്ന നിലയില്‍ സുപ്രീംകോടതിയെ ബഹുമാനിക്കുകുയം അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ എന്നെ സംബന്ധിച്ച് ഈ വിധി നിരാശാജനകമാണ്. പഴയ രീതി തന്നെ തുടരണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും കണ്ഠരര് രാജീവര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications