കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രങ്ങളില്‍ ഹിന്ദു മതപഠനം;ശബരിമല ദേശീയ ആരാധനാകേന്ദ്രമാക്കും,പ്രഖ്യാപനത്തിന് മോദി കേരളത്തിലെത്തും

മതപാഠശാലയില്‍ പോകുന്നവര്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ മാത്രമേ ക്ഷേത്ര ഭരണസമിതികളില്‍ അംഗമാകാന്‍ കഴിയൂ എന്ന നിബന്ധന കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഹിന്ദു മതപഠനവും സംസ്‌കൃത പഠനവും നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് ഇക്കാര്യം അറിയച്ചത്.

മതപാഠശാലയില്‍ പോകുന്നവര്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ മാത്രമേ ക്ഷേത്ര ഭരണസമിതികളില്‍ അംഗമാകാന്‍ കഴിയൂ എന്ന നിബന്ധന കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ഹിന്ദുക്കളും ഹൈന്ദവ ആചാരങ്ങള്‍ പാലിച്ച് ജീവിക്കുന്നതിന് വേണ്ടിയാണ് മതപാഠശാലകള്‍ ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

 കുട്ടികളില്‍

കുട്ടികളില്‍

കുട്ടികളില്‍ ആദ്ധ്യാത്മിക ബോധം വര്‍ധിപ്പിക്കുന്നതിനും വേദോപനിഷത്തുകള്‍ പഠിപ്പിക്കുന്നതിനുമാണ് ക്ഷേത്രങ്ങളില്‍ മതപഠനം നിര്‍ബന്ധമാക്കുന്നത്.

 പ്രയാര്‍ ഗോപാലകൃഷ്ണന്‍

പ്രയാര്‍ ഗോപാലകൃഷ്ണന്‍

മുസ്ലീങ്ങള്‍ക്ക് മെക്ക പോലെയും ക്രൈസ്തവര്‍ക്ക് വത്തിക്കാന്‍ പോലെയും ശബരിമലയെ ഹിന്ദുക്കളുടെ ദേശീയ ആരാധനാ കേന്ദ്രമാക്കി മാറ്റുമെന്നും പ്രയാര്‍ വ്യക്തമാക്കി.

 ഹിന്ദു പഠനം നിര്‍ബന്ധമാക്കും

ഹിന്ദു പഠനം നിര്‍ബന്ധമാക്കും

ക്ഷേത്രങ്ങളില്‍ ഹിന്ദു മതപഠനം നിര്‍ബന്ധമാക്കുന്നതിന്റെ പ്രഖ്യാപനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേരളത്തിലേക്ക് കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.

 ദര്‍ശനങ്ങള്‍

ദര്‍ശനങ്ങള്‍

സിലബസിന് പുറത്ത് എക്‌സ്ട്രാ സിലബസ് എന്ന നിലയില്‍ ചട്ടമ്പിസ്വാമി, ശ്രീനാരായണ ഗുരു, അയ്യങ്കാളി എന്നിവരുടെ ദര്‍ശനങ്ങളും പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Prayar Gopalakrishnan on administrative body membership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X