• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമല ക്ഷേത്രത്തിലെ ഭരണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്ന് പ്രയാർ ഗോപാലകൃഷ്ണൻ!!

നിലയ്ക്കൽ: ശബരിമല ഭരണത്തിന് കേന്ദ്രസർക്കാർ പുതിയ സംവിധാനം ഒരുക്കണമെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ശബരിമല രാജ്യാന്തര ദേവാലയമാണ്. ആ രാജ്യാന്തര നിലവാരത്തിലുള്ള ദേവാലയത്തിന്റെ മഹത്വം നിലനിര്‍ത്തണം. കേന്ദ്ര സര്‍ക്കാര്‍ ഈ കാഴ്ച്ചപ്പാടിലുള്ള ഒരു നിയമനിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡില്‍ നിന്ന് ഭരണം മാറ്റണം. അത് മാറ്റാന്‍ നിയമമില്ലെങ്കില്‍ പഴയ സംവിധാനങ്ങളിലേക്ക് മാറണമെന്നും അദ്ദേഹം പറഞ്ഞു.

മത-ആചാരങ്ങളിൽ കോടതി കൈകടത്താത്തതാണ് നല്ലതെന്ന് ഹൈക്കോടതി; നിരവധി ഭക്തർ കാത്തിരിക്കുന്ന ചടങ്ങ്...

അതേസമയം ശബരിമലയില്‍ സര്‍ക്കാര്‍ സവര്‍ണ, അവര്‍ണ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷണന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ അയ്യപ്പ വിശ്വാസികളുടെ പിന്തുണ ബിജെപിയ്ക്ക് ഉണ്ടെന്നും ശബരിമല തന്ത്രിയെയും അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്നതു തുടര്‍ന്നാല്‍ സര്‍ക്കാരിനു കേരളം മുഴുവന്‍ 144 പ്രഖ്യാപിക്കേണ്ട ഗതിവരുമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എകെജി സെന്റർ അടപ്പിക്കും

എകെജി സെന്റർ അടപ്പിക്കും

കഴിഞ്ഞ ദിവസങ്ങളില്‍ ക്രിസ്ത്യന്‍, മുസ്‌ലിം യുവതികളെ ശബരിമല കയറ്റാന്‍ കൊണ്ടുവന്നവര്‍ ഇന്നു ദലിത് യുവതിയുമായാണു വന്നിരിക്കുന്നത്. സവര്‍ണ, അവര്‍ണ സംഘര്‍ഷമുണ്ടാക്കാനാണു സര്‍ക്കാര്‍ ശ്രമമെന്നും ബി ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. ശബരിമല തോന്നുന്നതുപോലെ തുറക്കുകയും അടയ്ക്കുകയും ചെയ്യാമെന്നാണു സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ വിശ്വാസികള്‍ എ.കെ.ജി സെന്ററും അടപ്പിക്കുമെന്നും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്തകനായി ബിജെപി മാറുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ബിജെപിക്ക് ആത്മാർത്ഥത ഇല്ല

ബിജെപിക്ക് ആത്മാർത്ഥത ഇല്ല

എന്നാൽ കേന്ദ്രസർക്കാർ വിചാരിച്ചാൻ ശബരിമല പ്രതിസന്ധി 24 മണിക്കൂർകൊണ്ട് പരിഹരിക്കാനാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി അഭിപ്രായപ്പെട്ടു. ബിജെപിയുടെ നിലപാടിൽ ആത്മാർത്ഥത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതി പ്രവേശന വിഷയത്തിലെ സംസ്ഥാന സര്‍ക്കാറിന്റെ പ്രതികരണങ്ങള്‍ ധൃതി പിടിച്ചതെന്നും ആന്റണി കൂട്ടിച്ചേർത്തു.

ശബരിമലയെ നശിപ്പിക്കുന്നു

ശബരിമലയെ നശിപ്പിക്കുന്നു

കേരള-കേന്ദ്ര സര്‍ക്കാരുകള്‍ ശബരിമലയെ നശിപ്പിക്കുകയാണിപ്പോൾ. കേരള സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനെ അതിന്റെ വഴിക്ക് വിടണമായിരുന്നു. പോലീസ് നടപടികള്‍ മോശമായി പോയി. കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്.

ഇന്ത്യയുടെ വൈവിധ്യത്തെ അംഗീകരിക്കാന്‍ സാധിക്കണം. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അംഗീകരിക്കണം. ഒരു മത വിഭാഗത്തിന്റെയും ആചാരങ്ങളെയും ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ ശ്രമിക്കരുത് അത് വലിയ നാശത്തിലേക്ക് വഴിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

cmsvideo
  സർക്കാരിനെ വെല്ലുവിളിച്ച് ശശികല | Oneindia Malayalam
  തൃപ്തി ദേശായിയുടെ ശബരിമല സന്ദർശനം

  തൃപ്തി ദേശായിയുടെ ശബരിമല സന്ദർശനം

  അതേസമയം തൃപ്തി ദേശായിയുടെ ശബരിമല സന്ദർശനം നീട്ടിവെച്ചു. അടുത്തമാസം 17ന് മണ്ഡലകാലം ആരംഭിച്ചശേഷം ശബരിമലയില്‍ എത്താനാണ് തൃപ്തി ദേശായിയുടെ പുതിയ തീരുമാനവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ അടുത്ത ആഴ്ച പുണെയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കും. യുവതീപ്രവേശത്തിൽ സുപ്രീംകോടതി വിധി വന്നശേഷം, ഉടൻ ശബരിമലയിലേക്കുവരുമെന്നായിരുന്നു ഭൂമാതാ ബ്രിഗേഡ് നേതാവായ അവർ തീരുമാനിച്ചത്. എന്നാൽ കേരളമൊട്ടാകെയുള്ള പ്രതിഷേധം കാരണം മാറ്റിവെക്കുകയായിരുന്നു.

  English summary
  Prayar Gopalakirshnan on Ssabarimala issue
  Get Instant News Updates
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more