കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാര്‍ത്ഥിച്ചാല്‍ റബ്ബറിന്റെ വില കൂടുമോ... കൂടുമെന്ന് കത്തോലിക്കര്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങളുണ്ട്... ഇത് ഒരു പരസ്യവാചകമെന്ന് പറഞ്ഞ് തള്ളിക്കളയരുത്. ഇതൊരു വലിയ സത്യം കൂടിയാണ്.

കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. റബ്ബറിന്റെ വിലയിടിവ് തന്നെ കാരണം. എന്നാല്‍ റബ്ബറിന്റെ വില ഇടിയാനുള്ള കാരണം എന്താണ്?

ഇറക്കുമതി നയവും ആഗോള സാമ്പത്തിക മാന്ദ്യവും ഒക്കൊണ് കാരണമെന്ന് സാമ്പത്തിക് വിദഗ്ധര്‍ പറഞ്ഞേക്കാം. എന്ന് അത് മാത്രമല്ല കാരണം എന്നാണ് ചില കത്തോലിക്കാ വിശ്വാസികള്‍ പറയുന്നത്. ദൈവത്തില്‍ നിന്ന് മനുഷ്യന്‍ അകന്നുപോകുന്നതാണത്രെ വിലയിടിവിന് കാരണം.

ഇതിനൊരു പ്രതിവിധിയും കണ്ടെത്തിയിട്ടുണ്ട് അരുണാപുരം സെന്റ് തോമസ് ഇടവക. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രാര്‍ത്ഥനാ യജ്ഞം. നവംബര്‍ 28 മുതല്‍ ഡിസംബര്‍ അഞ്ച് വരെയാണ് പരിപാടി. വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും എല്ലാം ഇതില്‍ പങ്കെടുക്കും.

കത്തോലിക്ക സഭയുടെ പാല രൂപതയിലാണ് അരുണാപുരം പള്ളി. ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ടും മാര്‍ ജേക്കബ് മുരിക്കനും പ്രാര്‍ത്ഥനാ യജ്ഞത്തിന്റെ ഭാഗമാകുന്നുണ്ട്.

Notice Rubber Prayer

പ്രാര്‍ത്ഥനാ യജ്ഞത്തിന്‍റെ നോട്ടീസില്‍ റബ്ബര്‍ വിലയിടിവ്‌ന്റെ ആധ്യാത്മിക വിശദീകരണം നല്‍കുന്നുണ്ട്. റബ്ബറിന്റെ വില ക്രമാതീതമായി കൂടിയാല്‍ മദ്യത്തിന്റെ മയക്കുമരുന്നിന്റേയും ഉപയോഗം കൂടും. കുറ്റകൃത്യങ്ങള്‍ കൂടും. പാവപ്പെട്ടവനെ സഹായിക്കാനുള്ള മനസ്ഥിതിയും നഷ്ടപ്പെടും.

ചെയ്ത തെറ്റുകള്‍ ദൈവത്തോട് മാപ്പിരന്ന് പ്രാര്‍ത്ഥിച്ചാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിക്കും. അതിന് വേണ്ടിയാണ് പ്രാര്‍ത്ഥനായജ്ഞം നടത്തുന്നതെന്നാണ് പറയുന്നത്.

English summary
Catholic Church conducting prayer convention to solve rubber price issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X