കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മഹാവിഷ്ണുവിനോടുള്ള പ്രാർത്ഥന മതി കമ്മ്യൂണിസ്റ്റ് അസുരവിത്തുകളെ വേരോടെ പിഴുതെറിയാൻ'; ശോഭാ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം; ഓണം സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്ക് ഇട്ട പോസ്റ്റിനെതിരെ ബിജെപി. പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രനും നേതാവ് ശോഭാ സുരേന്ദ്രനുമാണ് ധനമന്ത്രിയ്ക്കെതിരെ രംഗത്തെത്തിയത്. 'ജാതിയോ വംശമോ നോക്കി വിവേചനം കാണിക്കാത്ത മഹാബലിയെയാണ് നാം ആഘോഷിക്കുന്നത്, അദ്ദേഹത്തെ ചതിച്ച വാമനനെയല്ല' എന്നായിരുന്നു ധനമന്ത്രിയുടെ പോസ്റ്റ്. എന്നാൽ വാമനമൂർത്തിയെ ചതിയനെന്ന് വിളിച്ച തോമസ് ഐസക് മാപ്പ് പറണമെന്ന് നേതാക്കളുടെ ആവശ്യം.

മറ്റ് മതസ്ഥരോട് ഈ സമീപനം എടുക്കാനാവുമോ

മറ്റ് മതസ്ഥരോട് ഈ സമീപനം എടുക്കാനാവുമോ

ദശാവതാരങ്ങളിലൊന്നായ വാമനമൂർത്തി ചതിയനാണെന്ന് ഐസക്കിന് പറയാൻ കഴിയുന്നതെന്തുകൊണ്ടാണ്? മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനൻ. കോടാനുകോടി വിശ്വാസികളുടെ കൺകണ്ട ദൈവം. ഐസക്കിന് മറ്റുമതസ്ഥരോട് ഈ സമീപനം എടുക്കാനാവുമോ?, ഫേസ്ബുക്കിൽ സുരേന്ദ്രൻ ചോദിച്ചു.

മഹാവിഷ്ണുവിനെ ചതിയന്‌ എന്ന് വിളിച്ചു

മഹാവിഷ്ണുവിനെ ചതിയന്‌ എന്ന് വിളിച്ചു

തൃക്കാക്കരയിലെ വാമന ക്ഷേത്രത്തിലാണ് ഓണത്തോടനുബന്ധിച്ചുള്ള ഏറ്റവും വലിയ ആഘോഷം നടക്കുന്നത്. തൃക്കാക്കരയപ്പനായ വാമനമൂർത്തിയെ നടുവിൽ പ്രതിഷ്ഠിച്ച് അതിനു മുകളിലാണ് വിശ്വാസികൾ ഓണപ്പൂക്കളമിടുന്നത്. വാമനൻ മഹാവിഷ്ണു തന്നെയാണ്. മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണം. അനേകായിരം വിഷ്ണു ഭക്തരുടെ വോട്ടുകൊണ്ടാണ് ഐസക്ക് ജയിച്ചു മന്ത്രിയാവുന്നതെന്ന് ഓർമ്മിക്കണമെന്നും ഫേസ്ബുക്കിൽ സുരേന്ദ്രൻ കുറിച്ചു.

നിങ്ങൾക്ക് മനസിലാകില്ല

നിങ്ങൾക്ക് മനസിലാകില്ല

ശോഭാ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ-
പ്രിയപ്പെട്ട തോമസ് ഐസക്ക്, ഓണത്തിന്റെ പ്രത്യാശാനിർഭരമായ പാഠമാണ് ഈ നാടിനെ മുമ്പോട്ട് നയിക്കുന്നതും നിങ്ങൾ വീണ്ടും ഓർക്കേണ്ടതും.ഓണം ധർമ്മമെന്താണെന്ന് നമ്മെ പഠിപ്പിക്കുന്ന വേളയാണ്. വാമനനോടുള്ള ധർമ്മം നിറവേറ്റാൻ സ്വന്തം ശിരസ്സ് വെച്ച് കൊടുത്ത മഹാബലിയുടെ ധർമ്മം, സ്വർണ്ണക്കള്ളക്കടത്ത് നടത്തി രാജ്യദ്രോഹത്തിന് കൂട്ട് നിൽക്കുന്ന നിങ്ങൾക്ക് മനസിലാക്കണമെന്നില്ല.

Recommended Video

cmsvideo
Kerala gold smuggling case: All You Need To Know About Janam TV Coordinating Editor Anil Nambair
വെണ്ണീറാകും നിങ്ങളുടെ അധികാരം

വെണ്ണീറാകും നിങ്ങളുടെ അധികാരം

ഈ നാട്ടിലെ സാധാരണക്കാരിൽ ഒരുവൻ 'എന്നോടുള്ള ധർമ്മം നിർവഹിക്കാമോ' എന്ന് നീട്ടി ഒരു ചോദ്യം ചോദിച്ചാൽ വെണ്ണീറാകും നിങ്ങളുടെ ഈ അധികാരവും സാമ്രാജ്യവുമെല്ലാം.നിങ്ങളുടെ ധൂർത്തിന്റെയും അഹങ്കാരത്തിന്റെയും മേൽ ധർമ്മം വിജയിക്കുമെന്ന് നിങ്ങൾ ഓർക്കാതിരുന്നാൽ, ചരിത്രത്താളുകളിൽ ഇപ്പോഴും ത്രിപുരയുടെയും ബംഗാളിന്റെയും രാഷ്ട്രീയ ഭൂമികയ്ക്കടിയിൽ എവിടെയോ മണ്മറഞ്ഞ് പോയ നിങ്ങളുടെ സമീപകാല ചരിത്രം ഓർമ്മിപ്പിക്കേണ്ടി വരും.

ശബരിമലയിൽ

ശബരിമലയിൽ

മഹാവിഷ്ണുവിനെ നിങ്ങളെന്താണ് വിളിച്ചത്? ചതിയനെന്നോ? ഗുരുവിനെ ഒറ്റുകൊടുത്ത് ഭരണപരിഷ്‌ക്കാര കമ്മീഷനിൽ ഒതുക്കി നിർത്തിയ വിശ്വാസമൂല്യങ്ങൾ നിങ്ങളെ നയിക്കട്ടെ. പക്ഷെ ഹൈന്ദവ വിശ്വാസമൂല്യങ്ങളെയും അതെ തട്ടിൽ വെച്ച് നോക്കി വിധി പ്രസ്താവം നടത്താനാണ് ഉദ്ദേശ്യമെങ്കിൽ ആ വെല്ലുവിളി ശബരിമലയിൽ തന്നെ ഞങ്ങൾ എതിർത്ത് തോൽപ്പിച്ചതാണ് എന്ന് മറക്കരുത്.

വെല്ലുവിളി തന്നെയാണ് മുന്നറിയിപ്പ്

വെല്ലുവിളി തന്നെയാണ് മുന്നറിയിപ്പ്

ആത്മാഭിമാനം എന്നൊന്ന് ഉണ്ടെങ്കിൽ മാപ്പ് പറയുകയും രാജി വെച്ച് പുറത്ത് പോകുകയും ചെയ്യണം. ഈ നാട്ടിലെ ഹൈന്ദവ വിശ്വാസികളുടെ, നിങ്ങൾ അപമാനിച്ച മഹാവിഷ്ണുവിനോടുള്ള പ്രാർത്ഥന മാത്രം മതി കമ്മ്യൂണിസ്റ്റ്‌ അസുരവിത്തുകളെ വേരോടെ പിഴുതുകളയാൻ. വെല്ലുവിളി തന്നെയാണ്. മുന്നറിയിപ്പാണ്, അവർ കുറിച്ചു.

സഹിക്കാവുന്നതിലും അപ്പുറമാണ്

സഹിക്കാവുന്നതിലും അപ്പുറമാണ്

സ്വാമി ചിതാനന്ദപുരിയും തോമസ് ഐസകിനെതിരെ രംഗത്തെത്തി. 'ഹൈന്ദവ വിശ്വാസത്തെ മുഴുവൻ തോമസ് ഐസക്ക് അവഹേളിച്ചിരിക്കുകയാണ്. ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്. തോമസ് ഐസക് മാപ്പ് പറയണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ ചിതാനന്ദപുരി പറഞ്ഞു.

കേരളത്തിലെ ആദ്യ സമ്പൂർണ കൊവിഡ് ആശുപത്രി കാസർഗോഡ് റെഡി; ഉദ്ഘാടനം സപ്റ്റംബർ 9 ന്<br />കേരളത്തിലെ ആദ്യ സമ്പൂർണ കൊവിഡ് ആശുപത്രി കാസർഗോഡ് റെഡി; ഉദ്ഘാടനം സപ്റ്റംബർ 9 ന്

രാഷ്ട്രീയ കേരളത്തെ പിടിച്ച് കുലുക്കിയ സ്വർണക്കടത്ത് കേസ്; നാൾവഴികളിലൂടെരാഷ്ട്രീയ കേരളത്തെ പിടിച്ച് കുലുക്കിയ സ്വർണക്കടത്ത് കേസ്; നാൾവഴികളിലൂടെ

'മരണം ആരെയും വിശുദ്ധനാക്കുന്നില്ല; അധികാരത്തിന്റെ അപ്പക്കഷ്ണം ഉപയോഗിച്ച് നടത്തിയ രാഷ്ട്രീയ അറുംകൊല'മരണം ആരെയും വിശുദ്ധനാക്കുന്നില്ല; അധികാരത്തിന്റെ അപ്പക്കഷ്ണം ഉപയോഗിച്ച് നടത്തിയ രാഷ്ട്രീയ അറുംകൊല

English summary
'Prayer to Lord Vishnu is enough to uproot communist demons'; says sobha surendran on thomas isaac's vamanan post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X