ഫയലില്‍ ഒപ്പിടാന്‍ വിളിപ്പിച്ചു... വകുപ്പ് മന്ത്രി ഫയല്‍ ഒപ്പിട്ടശേഷം തന്നെ ഉമ്മ വെച്ചു
ഫോണ്‍ കെണി വിവാദം കെട്ടടിങ്ങയപ്പോള് മന്ത്രിക്കെതിരെ കൈപ്പേറിയ അനുഭവം വെളിപ്പെടുത്തി മുന്‍ പി ആര്‍ഡി ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍. സര്‍വ്വീസിലിരിക്കുമ്പോള്‍ അടിയന്തരമായ ഫയല്‍ ഒപ്പിടാനായി വകുപ്പ് മന്ത്രിയെ സമീപിച്ചപ്പോള്‍ ഉണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ചാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അവര്‍ പങ്കുവെച്ചത്. പബ്ലിക് റിലേഷന്‍സ് വകുപ്പിലെ അഡീഷ്ണല്‍ ഡയറക്ടറായിരുന്ന കെ എസ് സുധക്കുട്ടിയാണ് സര്‍വ്വീസിലിരിക്കേ മന്ത്രിയില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടതെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബത്തെ ഓര്‍ത്തുണ്ടായ നിസ്സഹായതില് മാത്രം താന്‍ ഇക്കാര്യം ഇതുവരെ വെളിപ്പെടുത്തിയില്ലെന്നും നിസഹായതില്‍ ഒരു 'വൈറ്റ് വൈപ്സ്' എടുത്ത് തുടച്ചു കളയാനുള്ള ധൈര്യവും സാഹചര്യവുമേ തനിക്ക് ഉണ്ടായിരുന്നുള്ളൂവെന്നും അവര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ് അവര്‍.
സർവീസ് കാലത്തുണ്ടായ ദുരനുഭവം. അത് വല്ലാതെ വേട്ടയാടിയപ്പോൾ മനസ്സ് കണ്ടുപിടിച്ച ഉപായമായിരുന്നു അമിത വൃത്തി ബോധം എന്ന കുറിപ്പോടെയാണ് അവരുടെ പോസ്റ്റ് തുടങ്ങുന്നത്. ഇന്ന് ആ ബോധം വളർന്ന് സമൂഹത്തിലേക്ക് ഇറങ്ങാൻ പോലും കഴിയാത്ത തരത്തിൽ തന്നെ മാറ്റിയെന്നും പോസ്റ്റില്‍ അവര്‍ പറയുന്നു.

കുറേ കാലം മുന്‍പ്
അടിയന്തര സ്വഭാവമുള്ള ഒരു ഫയലുമായി സെക്രട്ടറിയേറ്റില്‍ മന്ത്രിയെ കാണാന്‍ ചെന്ന വൈകുന്നേരം ഫയല്‍ ഒപ്പിട്ടശേഷം ,അടുത്ത നിമിഷം മന്ത്രി എന്റെ വലം കൈപ്പത്തി മേലൊരു ഉമ്മ തന്നു.

ആളെക്കൂട്ടാന്‍
ഒരു നിമഷം ഞെട്ടുകയും ആഴക്കടലില്‍ പെട്ടെന്നെന്നവണ്ണം ഞാനുലയുകയും ചെയ്തു. ഒച്ചവെച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്ക് ഉണ്ടായില്ല. ഒരു നിര്‍ദോഷ ഫലിതമെന്ന ഭാവേന പെട്ടെന്ന് രംഗമൊഴിയുകയാണ് ബുദ്ധി എന്ന് തോന്നി.

വിധവ
ചെറുപ്പക്കാരിയ വിധവയാണ് ഞാന്‍. ഒപ്പം നില്ക്കാന് ആരുമില്ലാതായാല്‍ വാദി പ്രതിയായി മാറും. എന്റെ പെണ്മക്കള് സങ്കടപ്പെടും അവര്‍ കുറിച്ചു.

വൈപ്പ് വെറ്റ്സും സാനിറ്റൈസറും
എന്റെ ബാഗില്‍ വൈറ്റ് വൈപ്സും സാനിറ്റൈസറും ഉണ്ടല്ലോ. അതിലൊന്നെടുത്ത് കൈ തുടത്ത് നീരസം പ്രകടിപ്പിക്കാതെ ഞാന്‍ ഇറങ്ങിപ്പോന്നു.

പിന്നെ ഇന്നോളം
പിന്നീട് ഇന്നോളം അയാളുടെ മുഖം കണ്ടിട്ടില്ല. ഇപ്പോഴിത് പറഞ്ഞത് മറ്റൊന്നും കൊണ്ടല്ലെന്നും എന്റെ വൃത്തിബോധം യുക്തിബോധത്തെ അപകടകരമാം വിധം ഗ്രസിച്ചപ്പോള്‍ എന്നെ ഞാന്ർ തന്നെ ഹിപ്നോട്ടിസത്തിന് വിധേയമക്കിയതാണെന്നും അവര്ർ കുറിച്ചു.

വൃത്തിക്കെട്ട രണ്ട് ചുണ്ടുകള്‍
ഉപബോധ മനസ് പുലമ്പി തുടങ്ങി. ഒപ്പം വൃത്തികെട്ട രണ്ട് ചുണ്ടുകളുടെ ചിത്രം മെല്ലെ തെളിയുകയായി. യുറേക്കാ അപ്പോ അങ്ങനെയാണല്ലേ വൃത്തി ഒരു വിഭ്രാന്തിയായ് എന്നെയിട്ട് ചുറ്റിവരിയാന്ർ തുടങ്ങിയത്.... അവര്‍ കുറിച്ചു.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications