Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിറ്റ്‌നസ്, രജിസ്‌ട്രേഷന്‍ വാഹന പരിശോധനകള്‍ 15 വരെ ഉണ്ടാകില്ല

ഈ കാലയളവില്‍ കാലാവധി തീരുന്ന, ആര്‍.ടി.ഒ, ജോയിന്റ് ആര്‍.ടി.ഒ നല്‍കിയിട്ടുള്ള രേഖകള്‍ക്ക് ജൂണ്‍ 30 വരെ കാലാവധി

കോവിഡ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ഈ മാസം 15 വരെ പത്തനംതിട്ട ജില്ലയിലെ ആര്‍.ടി.ഒ, ജോയിന്റ് ആര്‍.ടി.ഒ ഓഫീസുകളില്‍ യാതൊരുവിധ ഫിറ്റ്‌നസ്, രജിസ്‌ട്രേഷന്‍ വാഹന പരിശോധനകളും ഉണ്ടായിരിക്കുന്നതല്ലെന്ന്് ആര്‍.ടി.ഒ അറിയിച്ചു.

1

ഡ്രൈവിങ് ടെസ്റ്റുകളും മാറ്റി വച്ചു. ഈ കാലയളവില്‍ കാലാവധി തീരുന്ന, ആര്‍.ടി.ഒ, ജോയിന്റ് ആര്‍.ടി.ഒ നല്‍കിയിട്ടുള്ള രേഖകള്‍ക്ക് ജൂണ്‍ 30 വരെ കാലാവധി ഉണ്ടായിരിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു.അതേ സമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ആസ്ഥാനത്ത ആശുപത്രികളെ ഉള്‍പ്പെടുത്തി പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.

വിവിധ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായുള്ള സൗകര്യങ്ങള്‍, ഓക്‌സിജന്‍ ബെഡിന്റെ ലഭ്യത തുടങ്ങിയ വിവരങ്ങള്‍ യോഗം വിലയിരുത്തി. എല്ലാ ദിവസവും കോവിഡ് രോഗികള്‍ക്കായി ലഭ്യമാക്കുന്ന സൗകര്യങ്ങള്‍ നഗരസഭാ കണ്‍ട്രോള്‍ റൂമില്‍ നല്‍കണമെന്ന് യോഗത്തില്‍ തീരുമാനമായി.

എല്ലാ ആശുപത്രികളിലും ഫയര്‍ സേഫ്റ്റി ഓഡിറ്റ് നടത്തണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. വിവിധ ആശുപത്രികളുടെ പ്രതിനിധികള്‍, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനു ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.അതിനിടെ 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം പാലിക്കാത്ത ആറു സ്വകാര്യ ആശുപത്രികള്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ്.

24 മണിക്കൂറിനകം ആശുപത്രികള്‍ മതിയായ കാരണം കാണിച്ചില്ലെങ്കില്‍ ദുരന്ത നിവാരണ നിയമ പ്രകാരവും പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരവും നടപടി സ്വീകരിക്കുമെന്നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+