Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബശ്രീ-സ്ത്രീ പദവി സ്വയം പഠന പ്രക്രിയ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ തെരഞ്ഞെടുപ്പ്

കുടുംബശ്രീ-സ്ത്രീ പദവി സ്വയം പഠന പ്രക്രിയ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ തെരഞ്ഞെടുപ്പ്

കുടുംബശ്രീ വഴി നടപ്പാക്കുന്ന സ്ത്രീപദവി സ്വയം പഠന പ്രക്രിയയുടെ ഭാഗമായി കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് പദ്ധതിയിലേക്കായി കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കുന്നു.

1

പത്തനംതിട്ട ജില്ലയില്‍ സ്ഥിര താമസക്കാരായ 25 നും 45 നും മധ്യേപ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം.

അടിസ്ഥാന യോഗ്യത ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. സോഷ്യോളജി, ജെന്റര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന.

പ്രാഥമിക ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ നടത്തടുന്ന പരിശീലനത്തില്‍ പങ്കെടുക്കണം. വിശദമായ ബയോഡേറ്റായും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില, കളക്ടറേറ്റ് എന്ന വിലാസത്തിലോ ഈ മാസം 15 നകം ലഭിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസുമായോ സ്‌നേഹിത ജെന്റര്‍ ഹെല്‍പ് ഡെസ്‌കുമായോ 0473 250244 എന്ന നമ്പരിലോ ബന്ധപ്പെടുക.

അതേസമയം കോവിഡ് ജാഗ്രത കൈവിടരുതെന്ന് ജനങ്ങളോട് അഭ്യര്‍ഥനയുമായി നിയുക്ത എംഎല്‍എമാര്‍ രംഗത്തെത്തി. കോവിഡിന് എതിരേ മതിയായ ജാഗ്രത വരും ദിവസങ്ങളില്‍ പൊതു സമൂഹം സ്വീകരിക്കണമെന്ന് അഡ്വ.മാത്യു ടി.തോമസ് എംഎല്‍എ പറഞ്ഞു. തിരുവല്ല നഗരസഭ, ചുറ്റുമുള്ള പഞ്ചായത്തുകളിലും കോവിഡ് രോഗികളില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ഇവ നിയന്ത്രിക്കാന്‍ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണം. കോവിഡ് ജാഗ്രതാ സമിതികള്‍ ശക്തമാക്കണം. ജില്ലയിലെ ഓക്സിജന്‍ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

ആറന്മുള മണ്ഡലത്തില്‍ പഞ്ചായത്തുതല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കോവിഡ് ഒന്നാം തരംഗത്തില്‍ മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ മാതൃകയില്‍ രണ്ടാം തരംഗത്തെ നേരിടുന്നതിന് നടപടികള്‍ കൂടുതല്‍ ശക്തമാക്കും. സിഎഫ്എല്‍ടിസികളില്‍ കഴിയുന്ന രോഗികള്‍ക്ക് പഞ്ചായത്തുകള്‍ ഭക്ഷണം ഉറപ്പാക്കണം. സെല്‍ഫ് ലോക്ഡൗണാണ് ഏറ്റവും പ്രധാനം. അതിനായി ജനങ്ങള്‍ എല്ലാവരും സഹകരിക്കണമെന്നും എംഎല്‍എ പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടൂര്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. അതിനായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ ചേരും. കോവിഡ് ഒന്നാം തരംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന, എന്നാല്‍ ആവശ്യം വരാത്തതുമൂലം ഉപയോഗിക്കാതിരുന്നതുമായ സിഎഫ്എല്‍ടിസികള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കും. നിലവില്‍ ഏനാത്ത്, പള്ളിക്കല്‍, കടമ്പനാട് എന്നീ പഞ്ചായത്തുകളില്‍ സിഎഫ്എല്‍ടിസികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനായി ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും എംഎല്‍എ പറഞ്ഞു.

ഗൗരവതരമായ സാമൂഹിക സാഹചര്യമാണിപ്പോഴുള്ളതെന്നും ഇതിനെ നിയന്ത്രിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വരും ദിവസങ്ങളില്‍ ജില്ലയില്‍ കൂടുതല്‍ ഓക്സിജന്‍ ആവശ്യമായിവരും. അവ ഉറപ്പാക്കുന്നതിനായി ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്. വെന്റിലേറ്റര്‍, ബെഡ്, ആശുപത്രി, സിഎഫ്എല്‍ടിസി എന്നിവയുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു.

ജില്ലയില്‍ രോഗികള്‍ ക്രമാതീതമായി കൂടുന്ന സാഹചര്യമുണ്ടായാല്‍ അധിക ഡോക്ടര്‍, നഴ്സുമാരുടെ സഹായം വേണ്ടി വന്നേക്കാം. ഇതിനു കഴിയുന്നവര്‍ തങ്ങളുടെ സേവനം ഉറപ്പാക്കുന്നതിന് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ കാണുന്ന കാഴ്ച നമുക്കിടയില്‍ സംഭവിക്കില്ല എന്നു കരുതരുത്.

നാം ഇപ്പോള്‍ കൂടുതല്‍ ഗൗരവം കാണിച്ചില്ലെങ്കില്‍ നമ്മളും അത്തരം ഭയാനക സാഹചര്യത്തിലെത്തും എന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടാകണം. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയാണ് വേണ്ടതെന്നും എംഎല്‍എ പറഞ്ഞു. എഡിഎം ഇ. മുഹമ്മദ് സഫീര്‍, അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍, ഡി.എം.ഒ(ആരോഗ്യം) ഡോ. എ.എല്‍. ഷീജ, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+