കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ടെയ്ന്‍മെന്റ് നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (കത്തോലിക്കാപ്പള്ളി മുതല്‍പൊതുശ്മശാനം വരെ ഭാഗം) വാര്‍ഡ് നാല്, അഞ്ച്, ഏഴ്, 11, 12 വാര്‍ഡ്എട്ട് (പുലയന്‍പാറ ഭാഗം), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട്(കടമ്പനാട് അടൂര്‍ റോഡിന് ഉള്

  • By Prd Pathanamthitta
Google Oneindia Malayalam News

ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (കത്തോലിക്കാപ്പള്ളി മുതല്‍ പൊതുശ്മശാനം വരെ ഭാഗം) വാര്‍ഡ് നാല്, അഞ്ച്, ഏഴ്, 11, 12 വാര്‍ഡ് എട്ട് (പുലയന്‍പാറ ഭാഗം), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (കടമ്പനാട് അടൂര്‍ റോഡിന് ഉള്‍വശം മുതല്‍ ആനമുക്ക് നെല്ലിമുകള്‍ കന്നുവിളി (തടത്തില്‍ മുക്ക്) ആനമുക്ക് റോഡുകള്‍ക്ക് ഉള്‍വശം വരെ വരുന്ന ഭാഗം)

1

ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (പാലമല കാഞ്ഞിരംമുകള്‍ ഭാഗം), ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് (വല്യാകുളം - യൂത്ത് സെന്റര്‍ റോഡ്, മൂലഭാഗം - കോളനി റോഡ്, ചാമക്കാല അംഗന്‍വാടി - കോളനി റോഡ്, ആശാരിപ്പറമ്പില്‍ റോഡ് - കോളനി റോഡ്, പ്ലാന്റേഷന്‍ കൊച്ചുകനാല്‍ റോഡ് - കോളനി വരെയും), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 18 (ജി.എല്‍.പി.എസ് ഇടത്തിട്ടയുടെ പുറക് വശം തറയില്‍പ്പടി മുതല്‍ മടുക്കവിള വരെയും, വലതുകാട് ഭാഗവും), തിരുവല്ല നഗരസഭ വാര്‍ഡ് 26, 29, 33, 36, 39 വാര്‍ഡ് 24 (തുകലശേരി മുഴുവനായും), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച്, വാര്‍ഡ് 14 (ഗവ. എല്‍.പി സ്‌കൂള്‍ പടിഞ്ഞാറ് ഭാഗം.

അന്തിച്ചന്ത ഭാഗം, സ്‌കൂള്‍ പടിഞ്ഞാറ് ഭാഗം വഞ്ചിപ്പടി, മംഗലശേരിപ്പടി, വേങ്ങവിള, കല്ലേലികക്കുഴി, അന്തിച്ചന്ത വട്ടക്കുളഞ്ഞി, മല്ലശേരിമുക്ക് വേണാട് ജംഗ്ഷന്‍ പ്രദേശങ്ങള്‍ സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (ഉറുമ്പിനി വാലുപാറ) ആങ്ങമൂഴി ജംഗ്ഷന്‍ വാര്‍ഡ് രണ്ട് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല്, അഞ്ച്, ഏഴ്, എട്ട്, 15 റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 എന്നീ പ്രദേശങ്ങളെ മേയ് അഞ്ചു മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.

നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.

English summary
prd pathanamthitta node
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X