കോവിഡ് ചികിത്സാ സൗകര്യം: ആറു സ്വകാര്യ ആശുപത്രികള്‍ക്കു കാരണംകാണിക്കല്‍ നോട്ടിസ്
50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കണമെന്നജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം പാലിക്കാത്ത ആറു സ്വകാര്യആശുപത്രികള്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ്
50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം പാലിക്കാത്ത ആറു സ്വകാര്യ ആശുപത്രികള്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ്.
24 മണിക്കൂറിനകം ആശുപത്രികള്‍ മതിയായ കാരണം കാണിച്ചില്ലെങ്കില്‍ ദുരന്ത നിവാരണ നിയമ പ്രകാരവും പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരവും നടപടി സ്വീകരിക്കുമെന്നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കോവിഡ് വ്യാപന സാഹചര്യത്തില്‍ ജില്ലയില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായാണു സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ നിര്‍ദേശം നല്‍കിയത്. ചില ആശുപത്രികള്‍ ഇതു പാലിക്കുന്നില്ലെന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതെന്നു ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജി.കെ. സുരേഷ് കുമാര്‍ പറഞ്ഞു.
അതേസമയം വിവാഹം, പല്‍കാച്ചല്‍ തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരില്‍ അസുഖം കൂടുതല്‍ കണ്ടു വരുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പൊതുജനങ്ങള്‍ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ രണ്ടു മാസ്‌ക് വയ്ക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുമ്പോഴും മറ്റുള്ളവരുമായി സമ്പര്‍ക്കം വരാത്ത രീതിയില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കാന്‍ ചടങ്ങു നടത്തുന്നവര്‍ ശ്രദ്ധിക്കുക. കൈ കഴുകുന്നയിടങ്ങളിലില്‍ സോപ്പ്, സാനിറ്റിസോര്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പു വരുത്തുക.












Click it and Unblock the Notifications