കോവിഡ് വ്യാപനം: ആര്‍ ടി ഓഫീസ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു
കോവിഡ് വ്യാപനം: ആര്‍ ടി ഓഫീസ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു
ജില്ലയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എല്ലാ ആര്‍ ടി ഓഫീസുകളിലെയും സബ് ആര്‍ ടി ഓഫീസുകളിലെയും എല്ലാവിധ ഡ്രൈവിംഗ് ടെസ്റ്റുകളും സിഎഫും മെയ് 15 വരെ നിര്‍ത്തി വെച്ചതായി ആര്‍ ടി ഒ അറിയിച്ചു. ഈ കാലയളവില്‍ സ്ലോട്ട് ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് അവസരം നല്‍കും. ആര്‍ ടി ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ വിധ കൂടിക്കാഴ്ചകളും നിര്‍ത്തിവെച്ചു.
അതേസമയം കോവിഡ് വ്യാപന സാഹചര്യത്തില്‍ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനാല്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മെയ് 9 വരെ അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍ദേശം നല്‍കി.

അതേസമയം പുലിക്കാട്ടുകടവു പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ മാനന്തവാടി- കുളത്താട- വാളാട് ഹൈസ്‌കൂള്‍- പേരിയ റോഡില്‍ പുലിക്കാട്ടുകടവു മുതല്‍ വാളാട് പാലം വരെയുള്ള ഭാഗത്ത് മെയ് 6 മുതല്‍ ഗതാഗതം നിരോധിക്കും. വാളാട് ഭാഗത്തു നിന്നും കുളത്താട വഴി മാനന്തവാടി ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ പുതൂര്‍ ആറോല ചാത്തന്‍കീഴ് റോഡു വഴി തിരിഞ്ഞ് പോകണം.
ജില്ലകളില്‍ വിവാഹം, പല്‍കാച്ചല്‍ തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരില്‍ അസുഖം കൂടുതല്‍ കണ്ടു വരുന്നതായി ആരോഗ്യ വകുപ്പ് പറഞ്ഞു. പൊതുജനങ്ങള്‍ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ രണ്ടു മാസ്‌ക് വയ്ക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുമ്പോഴും മറ്റുള്ളവരുമായി സമ്പര്‍ക്കം വരാത്ത രീതിയില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കാന്‍ ചടങ്ങു നടത്തുന്നവര്‍ ശ്രദ്ധിക്കുക. കൈ കഴുകുന്നയിടങ്ങളിലില്‍ സോപ്പ്, സാനിറ്റിസോര്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പു വരുത്തുക.












Click it and Unblock the Notifications