കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴയെത്തും മുമ്പെ മഴക്കാല രോഗ നിയന്ത്രണ യജ്ഞം ആരംഭിച്ചു; ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി ഒരുക്കം

  • By Sreejith Kk
Google Oneindia Malayalam News

വടകര : ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി ണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി വടകര നഗരസഭയില്‍ മഴയെത്തും മുമ്പെ എന്ന പേരില്‍ മഴക്കാല രോഗ നിയന്ത്രണ യജ്ഞം ആരംഭിച്ചതായി നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഈ മാസം 20ന് വടകര നഗരസഭയുടെ എല്ലാ വാര്‍ഡുകളിലും പൊതു ശുചീകരണം നടത്തും.

കഴിഞ്ഞ 5ന് ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗമാണ് ശുചീകരണ പ്രവൃത്തി നടത്താന്‍ തീരുമാനിച്ചത്. കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ മഴക്കാലം പനിക്കാലമായി മാറുകയാണ്. ശുചിത്വ നിലവാരത്തിന്റെ പോരായ്മകളാണ് ഇതിന് മുഖ്യ കാരണം. പദ്ധതിയുടെ ഭാഗമായി ശുചിത്വ നിലവാരം ഉയര്‍ത്താന്‍ നഗരസഭ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ട്. എന്നാല്‍ ഈ അടുത്തായി പെയ്ത് വേനല്‍ മഴയെ തുടര്‍ന്ന് കൊതുകിന്റെ സാന്ദ്രത നഗരസഭ പരിധിയില്‍ വര്‍ദ്ധിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇങ്ങിനെയൊരു അടിയന്തിര ശുചീകരണ പ്രവൃത്തി നടത്തുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ടൗണ്‍ ശുചീകരിക്കുന്നതിന് വേണ്ടി 9ന് ഉച്ചവരെ കടകളടച്ച് ശുചിത്വ ഹര്‍ത്താല്‍ നടത്തും. ഇതിനായി കച്ചവടക്കാരുടെ
സംഘടനകളുമായി യോഗം ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ട്. കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍, ഓഫീസ് മേലധികാരികള്‍ തുടങ്ങിയവരുടെ പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് എല്ലാവരുടെയും സഹകരണത്തോടെ തങ്ങളുടെ സ്ഥാപനവും, ഓഫീസുകളും പൊതു സ്ഥലങ്ങളും മേല്‍ ദിവസങ്ങളില്‍ ശുചീകരണം നടത്തും. നഗരസഭ തൊഴിലാളികള്‍ ദൈനംദിന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ എല്ലാ വ്യാഴാഴ്ചകളിലും പൊതു ശുചീകരണത്തില്‍ ഏര്‍പ്പെട്ടു വരികയാണ്. കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ വളരെ ജാഗ്രതയോടെയാണ് നഗരസഭ ചെയ്ത് വരുന്നത്. വാര്‍ഡ് തല ജാഗ്രച സമിതികള്‍ ഡ്രൈ ഡേ ആചരണം എല്ലാ ഞായറാഴ്ചകളിലും നിശ്ചയിച്ചത് പ്രകാരം ആശാവര്‍ക്കര്‍മാരുടെയും മറ്റും നേതൃത്വത്തില്‍ നടപ്പിലാക്കി വരികയാണ്. നഗരത്തിലെ ഓടകളിലേക്ക് മലിന ജലം ഒഴുക്കിവിടുന്ന പ്രവണത പല സ്ഥാപനങ്ങളും അനുവര്‍ത്തിക്കുന്നുണ്ട്.

pic

ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. വീടുകള്‍ക്ക് ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായുള്ള സംവിധാനങ്ങളായ ബയോഗ്യാസ്, ബക്കറ്റ് കമ്പോസ്റ്റ്, റിംഗ് കമ്പോസ്റ്റ് എന്നിവ വിതരണം ചെയ്തു വരികയാണ്. നഗരസഭയിലെ മുഴുവന്‍ ജനങ്ങളും മഴയെത്തും മുമ്പെ തന്നെ മഴക്കാല പൂര്‍വ്വ ശുചീകരണത്തില്‍ സജീവമായി ഇടപെട്ട് മഴക്കാല പകര്‍ച്ചാവ്യാധി നിയന്ത്രണ പരിപാടിയില്‍ പങ്കെടുക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ദിവാകരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

English summary
Precautions for diseases in rainy disease started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X