കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിലെ ധാരണപ്രകാരം പ്രീതാരാമന്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥാനമൊഴിഞ്ഞു

  • By Desk
Google Oneindia Malayalam News

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമന്‍ തത്സ്ഥാനം രാജിവെച്ചു. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് ധാരണ പ്രകാരമാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി. കഴിഞ്ഞ ദിവസം എന്‍ട്രസ് കോച്ചിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രീതാരാമനെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. എന്നാല്‍ രാജിക്കുള്ള കാരണം ഇതല്ലെന്നും, മുന്‍കൂട്ടിയുണ്ടാക്കിയ യുഡിഎഫ് ധാരണയാണെന്നും പറയപ്പെടുന്നു.

ലക്ഷങ്ങളുടെ അഴിമതിയായിരുന്നു എന്‍ട്രസ് കോച്ചിംഗ് തുക വകമാറ്റിയതുമായി ബന്ധപ്പെട്ട് ആക്ഷേപമുയര്‍ന്നത്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി.സെജീര്‍ രാജി സ്വീകരിച്ച് മേല്‍ നടപടികള്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചുകൊടുത്തു. വൈസ് പ്രസിഡന്റ് കൂടിയായ കെ.ജെ. പൈലിക്കാണ് നിലവില്‍ പ്രസിഡന്റിന്റെ ചുമതല. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്തിലടക്കം യു.ഡി.എഫ് ധാരണ പ്രകാരം രണ്ടര വര്‍ഷം പ്രസിഡന്റ് സ്ഥാനം ലീഗിനും പിന്നിട് കോണ്‍ഗ്രസിനും എന്നതായിരുന്നു ധാരണ.

president

പ്രീതാരാമന്‍

കാലാവധി രണ്ടര വര്‍ഷം പൂര്‍ത്തിയായതോടെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരിയും സ്ഥാനമൊഴിഞ്ഞിരുന്നു. അതേസമയം, മാനന്തവാടി നഗരസഭയില്‍ വൈസ് പ്രസിഡന്റ് സ്ഥാനം അഞ്ച് വര്‍ഷവും കോണ്‍ഗ്രസിന് തന്നെ എന്നതായിരുന്നു ധാരണ. ജില്ലാ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനവും മാറും. മാനന്തവാടി ബ്ലോക്കില്‍ ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ലീഗ് പ്രതിനിധിയായ പ്രീതാരാമന്‍ രാജിവെച്ചത്. രാവിലെ 11:15 ഓടെ യു.ഡി.എഫ് ജനപ്രതിനിധികള്‍ക്കും നേതാക്കള്‍ക്കൊപ്പവുമാണ് സെക്രട്ടറിക്ക് രാജി കത്ത് നല്‍കിയത. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ കഴിഞ്ഞ രണ്ടര വര്‍ഷം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി പ്രീതാരാമന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിക്കുന്ന തീയ്യതിക്ക് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. ധാരണപ്രകാരം കോണ്‍ഗ്രസിലെ ഗീതാ ബാബുവായിരിക്കും ഇനിയുള്ള രണ്ടരവര്‍ഷം പ്രസിഡന്റാവുക. നിലവില്‍ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണായ ഗീതാ ബാബു ഉടന്‍ ആ സ്ഥാനം രാജിവെക്കും.

English summary
preetharaman resigned mananthavadi block panchayath president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X