Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് പൂച്ചയോട് കണ്ണില്ലാത്ത ക്രൂരത, ഗർഭിണിയായ പൂച്ചയെ കൊന്ന് മതിലിൽ കെട്ടിത്തൂക്കി!

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പാല്‍ക്കുളങ്ങരയില്‍ ഗര്‍ഭിണിയായ പൂച്ചയോട് സമാനതകളില്ലാത്ത ക്രൂരത. പാല്‍ക്കുളങ്ങരയിലെ ഒരു ക്ലബ്ബില്‍ ഗര്‍ഭിണിയായ പൂച്ചയെ ഒരുകൂട്ടര്‍ കൊന്നതിന് ശേഷം മതിലിനരികില്‍ കെട്ടിത്തൂക്കി. പൂച്ചയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ക്ലബ്ബിലെത്തിയ ആളുകളില്‍ ചിലര്‍ മദ്യപിച്ച ശേഷം പൂച്ചയെ കൊന്ന് കെട്ടിത്തൂക്കിയതാണ് എന്നാണ് ആരോപണം.

പാര്‍വ്വതി മോഹന്‍ എന്ന തിരുവനന്തപുരത്തെ മൃഗാവകാശ പ്രവര്‍ത്തകയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. ഈ ക്ലബ്ബില്‍ മദ്യപാനവും ചീട്ട് കളിയും പതിവായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അത്തരത്തില്‍ എത്തിയവരാണ് പൂച്ചയോട് ഈ ക്രൂരത കാട്ടിയത് എന്നാണ് പരാതി.

CAT

ശനിയാഴ്ച രാവിലെ 9.45ഓട് കൂടിയാണ് തനിക്ക് വിവരം അറിയിച്ച് കൊണ്ടുളള ഫോണ്‍ കോള്‍ വന്നതെന്ന് ഫേസ്ബബുക്ക് പോസ്റ്റില്‍ പാര്‍വ്വതി പറയുന്നു. സ്ഥലത്ത് എത്തിയപ്പോള്‍ കണ്ടത് ഗര്‍ഭിണിയായ പൂച്ചയെ ഒരു പ്ലാസ്റ്റിക് കയറില്‍ തൂണില്‍ കെട്ടിത്തൂക്കിയിരിക്കുന്നതാണ്. ഇക്കാര്യം പോലീസിനെ വിളിച്ച് അറിയിച്ചെങ്കിലും ആദ്യം കേസെടുക്കാന്‍ തയ്യാറായില്ലെന്നും പാര്‍വ്വതി പറയുന്നു.

ക്ലബ്ബിലെ അംഗങ്ങളായ ചിലര്‍ പരാതി കൊടുക്കുന്നതില്‍ നിന്നും തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ഫേസ്ബുക്ക് പോസ്റ്റില്‍ പാര്‍വ്വതി മോഹന്‍ ആരോപിച്ചു. പാര്‍വ്വതിയും മറ്റൊരു മൃഗാവകാശ പ്രവര്‍ത്തകയായ ലത ഇന്ദിരയും ചേര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്. ശേഷം പൂച്ചയുടെ മൃതദേഹം പോലീസ് പോസ്റ്റ്‌മോര്‍ട്ടം നടത്തി. സെക്ഷന്‍ 268 പ്രകാരം പൊതുശല്യം, സെക്ഷന്‍ 429 പ്രകാരം മൃഗങ്ങളെ ദ്രോഹിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുക എന്നീ കുറ്റങ്ങള്‍ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+