കൊട്ടാരക്കര ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു. കൊട്ടരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി സഹിതാണ്(30) മരിച്ചത്.
പ്രസവ വാര്‍ഡില്‍ ഡോക്ടറുടെ ചികിത്സ കിട്ടാതെയാണ് യുവതി മരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. യുവതിയെ പ്രസവ വാര്‍ഡിലേക്ക് യുവതിയെ മാറ്റിയതിന് ശേഷം ഡോക്ടര്‍ പുറത്തിറങ്ങി പോയതായി ബന്ധുക്കള്‍ പറയുന്നു.

പ്രസവ വാര്‍ഡില്‍ പ്രവേശിപ്പിച്ചതിന് ശേഷം യുവതിയുടെ വായില്‍ നിന്ന് നുരയും പതയും വന്നിരുന്നു. അന്നേ സമയത്ത് ഡോക്ടര്‍ അടുത്തിലായിരുന്നു എന്നാണ് ആരോപണം. കുറച്ച് സമയത്തിനുള്ളില്‍ യുവതി മരിക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് ശനിയാഴ്ച അര്‍ധരാത്രി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആശുപത്രി ഉപരോധിച്ചു. യുവതിയുടെ മരണത്തില്‍ ഡിഎംഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications