India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ച ഗര്‍ഭസ്ഥശിശുവിനെ രണ്ടുമാസം വയറ്റില്‍ ചുമന്ന അമ്മ മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

Google Oneindia Malayalam News

ആറന്മുള: മരിച്ച ഗര്‍ഭസ്ഥശിശുവുമായി ചികിത്സ കിട്ടാതെ രണ്ടുമാസം കഴിഞ്ഞ അമ്മ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. ആറന്മുള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മല്ലപ്പുഴശ്ശേരി കുഴിക്കാല കുറുന്താര്‍ ഹൗസ് സെറ്റ് കോളനിയില്‍ അനിത(29)യുടെ മരണത്തില്‍ ആണ് ഭര്‍ത്താവ് മല്ലപ്പുഴശ്ശേരി കുഴിക്കാല കുറുന്താര്‍ ജ്യോതി നിവാസില്‍ ജ്യോതിഷ് (31) അറസ്റ്റിലായത്. സ്ത്രീധനപീഡന നിരോധന നിയമം, ജുവനൈല്‍ ജസ്റ്റിസ് നിയമം എന്നിവ പ്രകാരമാണ് ഇയാള്‍ക്കതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഗര്‍ഭിണി ആയിരുന്ന സമയത്ത് മതിയായ ചികിത്സ ലഭ്യമാക്കിയില്ല എന്നതാണ് പ്രധാന കുറ്റം.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: മൂന്നു വര്‍ഷം മുമ്പാണ് ജ്യോതിഷ് അനിതയെ വിവാഹം കഴിച്ചത്. പ്രണയ വിവാഹം ആയിരുന്നുഇവരുടേത്. അനിതയുടെ വീട്ടില്‍ത്തന്നെ താമസിച്ച ജ്യോതിഷ് വിവാഹത്തിനുശേഷം ജോലിക്കൊന്നും പോയിരുന്നില്ല.

അനിതയുടെ സ്വര്‍ണാഭരണങ്ങളും വാഹനവും മറ്റും വിറ്റായിരുന്നു ജീവിതം. ഇതിനിടയില്‍ കുട്ടിയുണ്ടായെങ്കിലും അമ്മയ്ക്കും കുഞ്ഞിനും ചെലവിനും കൊടുത്തിരുന്നില്ല. ആദ്യപ്രസവത്തിനുശേഷം പെട്ടെന്നു തന്നെ വീണ്ടും ഗര്‍ഭിണിയായതോടെ വിവരം മറച്ചുവെയ്ക്കണം എന്ന് ഇയാള്‍ അനിതയോട് ആവശ്യപ്പെട്ടു. ഗര്‍ഭം ഒഴിവാക്കുന്നതിനും ശ്രമിച്ചു.

ഇടുക്കി ഏലപ്പാറ എസ്റ്റേറ്റില്‍ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി സ്ത്രീ മരിച്ചുഇടുക്കി ഏലപ്പാറ എസ്റ്റേറ്റില്‍ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി സ്ത്രീ മരിച്ചു

ഇതിനിടെ മതിയായ ചികിത്സയും പരിചരണവും കിട്ടാതെ ഗര്‍ഭസ്ഥശിശു മരിച്ചു. ഇത് കണ്ടെത്തിയ ഡോക്ടര്‍ മരിച്ച ശിശുവിനെ പെട്ടെന്ന് നീക്കുന്നതിന് കൂടുതല്‍ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍, അവിടേക്ക് ഇയാള്‍ അനിതയെ കൊണ്ടുപോയില്ല. കുഞ്ഞ് രണ്ടുമാസത്തോളം വയറ്റില്‍കിടന്നു.

സ്ഥിതി വഷളായിട്ടും പ്രതി അനിതയെ ആശുപത്രിയില്‍ കാണിച്ചില്ല . പിന്നീട് അണുബാധ കാരണം അനിത മേയ് 19 മുതല്‍ തിരുവനന്തപുരം എസ്.എ.റ്റി. ആശുപത്രിയില്‍ ചികിത്സയിലായി. ജൂണ്‍ 28-ന് മരിച്ചു. ആശുപത്രിയില്‍ എത്തിച്ചശേഷം അവിടെനിന്ന് മുങ്ങിയ ജ്യോതിഷ് ഭാര്യയുടെ ചികില്‍സയ്ക്കായി പലരുടെ പക്കല്‍നിന്നും പണം വാങ്ങിയിട്ട് പക്ഷേ ഈ പണം സ്വന്തം കാര്യങ്ങള്‍ക്ക് ചെലവിട്ടു.

എവിടെയാ റിമി ....പുതിയ ഫോട്ടോയുമായി റിമി ടോമി..ആരാധകര്‍ക്ക് അറിയേണ്ടത് ആ സ്ഥലം

cmsvideo
  നല്ലൊരു പരിപാടിക്ക് വന്നതല്ലേ എന്തിനാ കുളമാക്കുന്നേ | *Entertainment

  പത്തനംതിട്ട ഡിവൈ.എസ്.പി. കെ.നന്ദകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ആറന്മുള ഇന്‍സ്പെക്ടര്‍ സി.കെ.മനോജ്, എസ്.ഐ.മാരായ അനിരുദ്ധന്‍, ഹരീന്ദ്രന്‍, എ.എസ്.ഐ. സനില്‍, സീനിയര്‍ സി.പി.ഒ. സുജ അല്‍ഫോന്‍സ്, സി.പി.ഒ. ഫൈസല്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

  English summary
  pregnant woman dies without getting proper treatment Husband arrested
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X